വീട്ടിൽ നിറയെ അതിഥികൾ വരുന്ന ദിവസങ്ങളിൽ മിക്കവരും ഉണ്ടാക്കുന്ന തോരൻ കാബേജ് ആയിരിക്കും. ഇതിനെ മുട്ടക്കോസ് എന്ന വിളിപ്പേരുണ്ട്. സംസ്കൃതത്തിൽ 'കേബുകം' എന്ന് വിശേഷിപ്പിക്കുന്നു. ഇതിൽ നിന്നാണ് കാബേജ് എന്ന പദത്തിൻറെ ഉത്ഭവം. ശാക വർഗ്ഗത്തിൽ പെടുന്ന കരുശാകമായി ഇതിനെ ആയുർവേദഗ്രന്ഥങ്ങളിൽ വിവരിക്കുന്നു. പ്രധാനമായും ഇത് രണ്ടുതരത്തിൽ ഉണ്ടെന്ന് സുശ്രുത ആചാര്യൻ പറയുന്നു. ഒന്ന് വെള്ളം മറ്റൊന്ന് ചുവപ്പ്. ചുവപ്പിനാണ് ഔഷധ ഉപയോഗങ്ങളിൽ ഗുണം കൂടുതൽ കാണുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: ക്യാബേജ് കൃഷി എങ്ങനെ മികച്ചതാക്കാം? കൃഷി രീതികള്‍
ഇതിൽ ജീവകങ്ങൾ ആയ എ യും, സിയും ധാരാളമായി അടങ്ങിയിരിക്കുന്നു.ഹൃദ്രോഗികൾക്ക് വളരെ നല്ലതാണ് ഇതിന്റെ ഉപയോഗം. കാബേജ് വെള്ളം തളിച്ച് ഇടിച്ചുപിഴിഞ്ഞെടുത്ത നീരിൽ 5 ഗ്രാം കുരുമുളക് പൊടി ചേർത്ത് കാലത്ത് കഴിക്കുന്നത് കൊളസ്ട്രോൾ നിയന്ത്രണവിധേയമാക്കാൻ നല്ലതാണ്. സോറിയാസിസിന് കാബേജ് വേവിച്ച് പശുവിൻവെണ്ണ ചേർത്ത് കഴിക്കുന്നത് ഗുണം ചെയ്യും. പ്രമേഹം നിയന്ത്രണവിധേയമാക്കാൻ ഇതിന് മികച്ച പച്ചക്കറി ഇല്ല. വാത രോഗികൾക്ക് ഇത് ഹിതകരം അല്ല. 'കേബുകസ്തു അതിവതാള' എന്നാണ് ആചാര്യ വചനം.
ബന്ധപ്പെട്ട വാർത്തകൾ: കാബേജും കോളിഫ്ളവറും കൃഷി ചെയ്യാം
On days when the house is full of guests, most of them will be making toran cabbage. It's called cabbage. In Sanskrit it is called 'Kebukam'. Hence the origin of the word cabbage. It is described in Ayurvedic texts as a herb belonging to the genus Saka. Sushruta Acharya says that there are two main types of this. One is water and the other is red. Red is the most beneficial of the medicinal uses
It is rich in vitamins A and C. It is very good for heart patients. It is good to control cholesterol by adding 5 g of pepper powder to the crushed water by sprinkling water on the cabbage.
എന്നാൽ ഇതിൻറെ ഉപയോഗം കഫം, പിത്തം ചുമ അരുചി ചർമ്മരോഗം എന്നിവയെ ശമിപ്പിക്കും. വിറ്റാമിൻ സി ധാരാളം ഉള്ളതിനാൽ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുവാനും കാബേജ് ഉപയോഗം ഉണ്ട് സാധ്യമാകും.
ബന്ധപ്പെട്ട വാർത്തകൾ: കാബേജ് നീരിന്റെ ഗുണങ്ങൾ