1. Health & Herbs

കാബേജ് നീരിന്റെ ഗുണങ്ങൾ 

കാബേജ് ഏവർക്കും പ്രിയപ്പെട്ട ഇലക്കറിയാണ് സാധ്യകളിൽ ക്യാബേജ് തോരനോ സാലഡോ ഇല്ലാതിരിക്കില്ല. പാകം ചെയ്തു രുചിവർധിപ്പിച്ച  കാബേജ് തോരനും ബജ്ജിയും മറ്റും നല്ല സ്വാദോടെ നാം കഴിക്കും എന്നാൽ ഒരു ഗ്ലാസ് കാബേജ്   നീര് കുടിക്കുന്നതിനെ കുറിച്ച് ആർക്കും ആലോചിക്കാനേ വയ്യ.

Saritha Bijoy
cabbage extract

കാബേജ് ഏവർക്കും പ്രിയപ്പെട്ട ഇലക്കറിയാണ് സാധ്യകളിൽ ക്യാബേജ് തോരനോ സാലഡോ ഇല്ലാതിരിക്കില്ല. പാകം ചെയ്തു രുചിവർധിപ്പിച്ച  കാബേജ് തോരനും ബജ്ജിയും മറ്റും നല്ല സ്വാദോടെ നാം കഴിക്കും എന്നാൽ ഒരു ഗ്ലാസ് കാബേജ്   നീര് കുടിക്കുന്നതിനെ കുറിച്ച് ആർക്കും ആലോചിക്കാനേ വയ്യ. കുറച്ചു സമയം അരിഞ്ഞു വച്ചാലോ അടച്ചു വച്ചാലോ കാബേജ് ഉണ്ടാക്കുന്ന ദുർഗന്ധമാണ് ഇതിനു കാരണം. എന്നാൽ ഓർത്തോളൂ വയറിന്റെ പ്രശനങ്ങൾക്ക്കാ ബേജ് നീരിലും നല്ലൊരു മരുന്നില്ല. ക്യാബേജ് ജ്യൂസ് ആയി ഉപയോഗിക്കുമ്പോൾ ഇതിന്റെ ഗുണങ്ങൾ വർദ്ധിക്കുകയാണ് ചെയ്യുന്നത്. കാബേജ് കാരറ്റ് എന്നിവ ചെറുതായി അരിഞ്ഞു പതിനഞ്ചു  ദിവസം ഭരണിയിൽ ആക്കിവച്ചു ഊറ്റിയെടുത്ത നീര് ഒരു ഔൺസ് വീതം കഴിക്കുന്നത് എത്ര കടുത്ത അൾസറിനെയും  ബേധമാക്കുകയും,ദഹനം സാധാരണ ഗതിയിൽ ആക്കുകയും ചെയ്യും , പച്ച കാബേജ്  പഴങ്ങളുമായി ചേർത്ത് സ്മൂതി ഉണ്ടാക്കി കഴിക്കുകയോ, നെല്ലിക്കയായി ചേർത്ത് ജ്യൂസ് ഉണ്ടാക്കുകയോ കാബേജ്  വേവിച്ചു വെള്ളം കഴിക്കുകയോ ആവാം.


cabbage


സൾഫർ,പൊട്ടാസിയം, മഗ്‌നീഷ്യം, കാൽസ്യം എന്നിവയുടെയും വിറ്റാമിന് എ , സി, കെ എന്നിവയുടെയും  കലവറയാണ് കാബ്ബജ്.  വയറിലെ ദഹന പ്രശ്നങ്ങൾ അൾസർ എന്നിവയ്ക്ക്‌ വളരെ ഫലവത്തായ ഒരു മരുന്നാണ് കാബ്ബജ് നീര്. ദഹനത്തിന് സഹായകമായ ബാക്റ്റീരിയകളെ വളർത്തുന്നതിൽ , ദഹനരസം ഉദ്‌പാദിപ്പിക്കുന്നതിൽ, കാബേജ് നീരിന് നല്ലൊരു പങ്കുവഹിക്കാൻ കഴിയും. ധനസംബന്ധമായ പ്രശ്നങ്ങൾക്ക് മാത്രമല്ല പല ആരോഗ്യ ഗുണങ്ങളും കാബേജ് കഴിക്കുന്നത് മൂലം നമ്മുടെ ശരീരത്തിന് ലഭിക്കുന്നു . പുകവലി മൂലമുള്ള പ്രശ്നങ്ങൾക്ക് കാബേജ്  പ്രതിവിധിയാണ് ശാസകോശത്തിന്റെ ഉൾഭാഗത്തെ  ക്ലീൻ ആക്കാൻ കാബേജ് നീര് സഹായിക്കും. പൊണ്ണത്തടി പരിഹരിക്കുന്നതിനും മുഖത്തിന്റെയും മുടിയുടെയും ആരോഗ്യത്തിനും കാബേജ്  നീര് സഹായകമാണ്.  

English Summary: cabbage extract benefits

Like this article?

Hey! I am Saritha Bijoy. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds