<
  1. Vegetables

എല്ലാവിധ രോഗങ്ങൾക്കും പഥ്യ ഭക്ഷണമാണ് കുമ്പളങ്ങ

പച്ചക്കറികളിൽ ഏറ്റവുമധികം ഉപയോഗിക്കുന്നത് കുമ്പളങ്ങ ആണ്. വള്ളി മേൽ ഉണ്ടാക്കുന്ന കായ്കളിൽ കുമ്പളങ്ങ ആണ് ഏറ്റവും നല്ലത്. ഭാരതത്തിൻറെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ ഇതിൻറെ കൃഷിരീതികൾ. ഒരു പച്ചക്കറി എന്നതിലുപരി ഔഷധ പ്രാധാന്യമുള്ള ഒരു ഫലം എന്ന രീതിയിലും ഇതിനെ കണക്കുകൂട്ടാം.

Priyanka Menon
കുമ്പളങ്ങ
കുമ്പളങ്ങ

പച്ചക്കറികളിൽ ഏറ്റവുമധികം ഉപയോഗിക്കുന്നത് കുമ്പളങ്ങ ആണ്. വള്ളി മേൽ ഉണ്ടാക്കുന്ന കായ്കളിൽ കുമ്പളങ്ങ ആണ് ഏറ്റവും നല്ലത്. ഭാരതത്തിൻറെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ ഇതിൻറെ കൃഷിരീതികൾ. ഒരു പച്ചക്കറി എന്നതിലുപരി ഔഷധ പ്രാധാന്യമുള്ള ഒരു ഫലം എന്ന രീതിയിലും ഇതിനെ കണക്കുകൂട്ടാം.

കുമ്പള വിത്ത് പൊടിച്ച് ഓരോ ടീസ്പൂൺ വീതം രണ്ടുനേരം തേനിൽ ചാലിച്ച് കഴിച്ചാൽ നാടവിര ബാധിക്കുന്നത് തടയാം. വാതപിത്ത രോഗികൾക്ക് കുമ്പളങ്ങ നല്ലതാണ്.

കുമ്പളങ്ങ എല്ലാവിധ രോഗങ്ങൾക്കും പഥ്യ പോഷകമാണ്. മൂത്രതടസ്സം ഇല്ലാതാക്കുവാനും, ബുദ്ധിക്ക് ഉണർവ് ലഭിക്കുവാനും, ശരീരം തടിപ്പിക്കുന്ന അവസ്ഥ ഇല്ലാതാക്കുവാനും ഇതിന്റെ ഉപയോഗം കൊണ്ട് സാധ്യമാകും. കുമ്പള പൂവിൽ ഗോരോചനാദി ഗുളിക ചേർത്ത് കഴിക്കുന്നത് സന്നിപാത ജ്വരത്തിനു ആശ്വാസം ലഭിക്കും.കുമ്പളങ്ങ കഷ്ണമാക്കി ഉണക്കി ഉപ്പിലിട്ട വച്ചാൽ കേടുകൂടാതെ ദീർഘനാൾ ഇരിക്കും.

ഇത് മൂലക്കുരു, അജീർണ്ണം എന്നിവകൊണ്ട് നഷ്ടപ്പെടുന്നവർ ഉപയോഗിച്ചാൽ നല്ല ഫലം ലഭിക്കും. മാനസികസംഘർഷം ഉള്ളവർക്ക് കുമ്പളങ്ങ ഉപയോഗം ശീലമാക്കാം. അപസ്മാരം, മൈഗ്രൈൻ, ബുദ്ധിഭ്രമം, ഞരമ്പ് സംബന്ധമായ രോഗങ്ങൾ വരാൻ സാധ്യതയുള്ളവർക്കും , പക്ഷാഘാതം വന്നവർക്കും കുമ്പളങ്ങാനീര് രണ്ടുനേരം മൂന്ന് ഔൺസ് വീതം കഴിച്ചാൽ മതി. കുമ്പളങ്ങ തൊലിയുടെ രണ്ടൗൺസ് നീരിൽ 300 മില്ലിഗ്രാം കുങ്കുമപ്പൂവും വരിനെല്ലന്റെ 15 ഗ്രാം തവിടും ചേർത്ത് രാവിലെയും വൈകുന്നേരവും കഴിച്ചാൽ പ്രമേഹരോഗികൾക്ക് പ്രമേഹം നിയന്ത്രണ വിധേയമാക്കാം. 

ചുണങ്ങിന് കുമ്പളവള്ളി ചുട്ട ഭസ്മം ചാലിച്ച് ശരീരത്തിൽ പുരട്ടി ഒരു മണിക്കൂറിന് ശേഷം കഴുകി കളയുക. കുമ്പളങ്ങ അരച്ച് നാഭിക്ക് താഴെ പുരട്ടിയാൽ കെട്ടിനിൽക്കുന്ന മൂത്രം ഉടനെ പോകുന്നതാണ്. കുമ്പളങ്ങ തൊലിയോട് കൂടി ഇടിച്ചു പിഴിഞ്ഞു നീരെടുത്ത് അതിൽ മൂന്നിലൊരുഭാഗം പശുവിൻ നെയ്യ് ചേർത്ത് കാച്ചി മെഴുകു ഭാഗത്തിൽ അരിച്ചെടുത്ത് സൂക്ഷിക്കുക.

White gourd is the most widely used vegetable. White gourd is one of the best fruits made on vines. Its cultivation methods are suitable for the climate of India. It can be considered not only as a vegetable but also as a medicinal fruit.

Grind White gourd seeds twice a teaspoon in honey twice a day to prevent tapeworm infestation. Kumbalanga is good for gout patients. White gourd is a dietary supplement for all diseases. With its use it is possible to eliminate urinary incontinence, awaken the intellect and eliminate the condition of body fat. Adding Gorochanadi pill to Kumbala flower can cure Sannipatha fever. White gourd can be sliced, dried and salted to keep it intact for a long time. It is used by people who suffer from hemorrhoids and indigestion. People with depression can get into the habit of using White gourd. People suffering from epilepsy, migraine, dementia, neurological diseases and paralysis should take two to three ounces of White gourd juice twice a day. Add 300 mg of saffron and 15 g of barley bran in 2 ounces of water to the skin of Kumbalanga skin and take it in the morning and evening to control diabetes.

ഇതിൽ നിന്ന് 15 ഗ്രാം വീതം 2 നേരം കഴിച്ചാൽ ശരീരം ചുട്ടു നീറുക, രക്തപിത്തം,നേത്രരോഗം, ശരീരത്തിൽ അമിതമായി ഉണ്ടാകുന്ന ചൂട് തുടങ്ങിയവ ഇല്ലാതാകും എന്ന്‌ വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഒരു മാസത്തിലധികാലം ഈ ചികിത്സ ചെയ്യരുത്.

English Summary: White gourd is the most widely used vegetable White gourd is one of the best fruits made on vines cultivation methods are suitable for the climate of India

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds