Features

വെല്ലുവിളികളെ അതിജീവിച്ചു; കൃഷിയിലും ജീവിതത്തിലും പ്രചോദനമായി സന്തോഷ് കൈറ്റ്

വെല്ലുവിളികളെ അതിജീവിച്ചു; കൃഷിയിലും ജീവിതത്തിലും പ്രചോദനമായി സന്തോഷ് കൈറ്റ്
വെല്ലുവിളികളെ അതിജീവിച്ചു; കൃഷിയിലും ജീവിതത്തിലും പ്രചോദനമായി സന്തോഷ് കൈറ്റ്

വെല്ലുവിളികളിൽ നിന്നും വിജയത്തിലേക്കുള്ള പാത ചെറുതല്ല. ധൈര്യവും ആത്മവിശ്വാസവും കൊണ്ടുമാത്രമെ വിജയം നേടാൻ സാധിക്കൂ! മധ്യപ്രദേശിലെ പാണ്ഡൂർണ സ്വദേശിയായ സന്തോഷ് കൈറ്റിനും അത്തരത്തിലൊരു കഥയുണ്ട്...ശരിയായ പ്രജോദനവും പിന്തുണയും ഉണ്ടെങ്കിൽ ഒരു വ്യക്തിക്ക് വൈകല്യത്തെ മറികടക്കാൻ സാധിക്കുമെന്ന് അദ്ദേഹം തെളിയിച്ചു. അഞ്ചാം വയസിലാണ് സന്തോഷിന് പോളിയോ ബാധിക്കുന്നത്. എന്നിട്ടും ജീവിതത്തിൽ നിന്നും ഒളിച്ചോടാൻ അദ്ദേഹം ശ്രമിച്ചില്ല. 2006-ൽ സന്തോഷിന്റെ പിതാവ് മരിക്കുന്നതോടെ കുടുംബത്തിന്റെ പ്രശ്‌നങ്ങളും വർധിച്ചു. തുടർന്ന് കൃഷി തൻ്റെ തൊഴിലായി സന്തോഷ് സ്വീകരിച്ചു. കൃഷിയിൽ നിന്നും കൂടുതൽ വരുമാനം നേടണമെന്ന് തീരുമാനമെടുത്ത അദ്ദേഹം 2014-ൽ പുസാദ് എന്ന സ്ഥലത്തേക്ക് പുറപ്പെട്ടു.

പുസാദിൽ വെച്ചാണ് സന്തോഷ് മഹീന്ദ്രയുടെ പ്രതിനിധികളെ കാണുന്നത്. മഹീന്ദ്രയുടെ സഹായത്തോടെയാണ് സന്തോഷ് ട്രാക്ടർ വാങ്ങുന്നതും ഉപയോഗിക്കുന്നതും. ചുരുങ്ങിയ സമയത്തിനുള്ളിൽ കാർഷിക മേഖലയിൽ നേരിട്ടിരുന്ന ബുദ്ധിമുട്ടുകൾ അദ്ദേഹം തരണം ചെയ്തു. ഇന്ന് അദ്ദേഹത്തിന് 4 ട്രാക്ടറുകളും ഒരു വീടും വലിയൊരു വ്യവസായവും സ്വന്തമായുണ്ട്. ജീവിതത്തിൽ എല്ലായ്പ്പോഴും മറ്റുള്ളവരെ ആശ്രയിക്കാതെ ജീവിക്കാനാണ് അദ്ദേഹത്തിന് താൽപര്യം.

കൂടുതൽ വാർത്തകൾ: കോഴിയിറച്ചി വില കുതിക്കുന്നു; 1 മാസത്തിനകം കൂടിയത് 50 രൂപ

മഹേന്ദ്ര ട്രാക്ടറുകൾ ഉപയോഗിച്ചാണ് കൃഷിയിലെ നിരവധി വെല്ലുവിളികളെ അദ്ദേഹം മറികടന്നത്. ജീവിതത്തിൽ വിജയം കൈവരിക്കാൻ ബുദ്ധിമുട്ടുകൾ തിരിച്ചറിഞ്ഞ് അവയെ മറികടക്കാൻ ശ്രമിക്കണമെന്ന് സന്തോഷ് നമ്മളെ പഠിപ്പിക്കുന്നു. പ്രശ്നങ്ങളെ ആത്മവിശ്വസം കൊണ്ട് നേരിട്ട് വിജയം കണ്ടെത്തിയ അദ്ദേഹം ഇപ്പോൾ ഗ്രാമത്തിലെ ജനങ്ങൾക്ക് വലിയ പ്രചോദനമാണ്. തന്റെ ഗ്രാമത്തെ മുഴുവൻ ഒരു സ്വാശ്രയ സംരംഭമായി മാറ്റുക എന്നതാണ് അദ്ദേഹത്തിൻ്റെ ഏറ്റവും വലിയ സ്വപ്നം. അതിന് കഠിനമായി പ്രയത്നിക്കാനും അദ്ദേഹം തയ്യാറാണ്. പരാജയത്തിനെതിരെ പോരാടുന്നവർ വിജയം കൈവരിക്കും, എപ്പോഴും പുതിയ ഉയരങ്ങൾ തേടണമെന്നാണ് സന്തോഷ് പറയുന്നത്.


English Summary: Santosh Kite as an inspiration in farming and life and overcome challenges

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds