1. Health & Herbs

ഏപ്രിൽ 19; ഇന്ന് ലോക കരള്‍ ദിനം.

ഇന്ത്യയില്‍ അഞ്ചിലൊരാള്‍ക്ക് കരള്‍ രോഗമുണ്ടെന്നാണ് കണക്കുകള്‍. ലോക ആരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ഒരോ വര്‍ഷവും പത്ത് ലക്ഷം പേര്‍ക്കാണ് ഇന്ത്യയില്‍ കരള്‍ രോഗം ബാധിക്കുന്നത്.

K B Bainda
നാല്‍പത് മുതല്‍ അറുപത് വയസ്സിനിടയിലുള്ളവരിലാണ് കരള്‍ രോഗങ്ങള്‍ കൂടുതൽ.
നാല്‍പത് മുതല്‍ അറുപത് വയസ്സിനിടയിലുള്ളവരിലാണ് കരള്‍ രോഗങ്ങള്‍ കൂടുതൽ.

ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ പ്രധാന പങ്കുവഹിക്കുന്ന അവയവമാണ് കരള്‍. എന്നാലിന്ന് ഇന്ത്യയില്‍ അഞ്ചിലൊരാള്‍ക്ക് കരള്‍ രോഗമുണ്ടെന്നാണ് കണക്കുകള്‍. ലോക ആരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ഒരോ വര്‍ഷവും പത്ത് ലക്ഷം പേര്‍ക്കാണ് ഇന്ത്യയില്‍ കരള്‍ രോഗം ബാധിക്കുന്നത്. ജീവിതശൈലിയില്‍ വന്ന മാറ്റങ്ങളാണ് പ്രധാനമായും ഗുരുതരമായ കരള്‍ രോഗത്തിന് കാരണമാകുന്നത്.

മാറിയ ഭക്ഷണശീലങ്ങളും, ജങ്ക് ഫുഡുകളുടെ അമിത ഉപയോഗവും, വര്‍ധിച്ചു വരുന്ന മദ്യ ഉപഭോഗവും കരളിന്റെ ആരോഗ്യത്തിന് ആപത്താണ്. ഡോക്ടര്‍മാരുടെ നിര്‍ദേശമനുസരിച്ചല്ലാതെ വേദന സംഹാരികളടക്കമുള്ളവ കഴിക്കുന്നതും കരള്‍ രോഗങ്ങള്‍ക്കിടയാക്കും. കരള്‍ രോഗങ്ങളില്‍ നിന്ന് രക്ഷനേടാന്‍ ചെറുപ്പത്തിലേ ശ്രദ്ധചെലുത്തേണ്ടതുണ്ട്. ചിട്ടയായ വ്യായാമവും, ഭക്ഷണ ക്രമീകരണവും ആരോഗ്യമുള്ള കരളിന് അത്യന്താപേക്ഷിതമാണ്.

ഇന്ത്യയില്‍ അഞ്ചിലൊരാള്‍ക്ക് കരള്‍ രോഗമുണ്ടെന്നാണ് കണക്കുകൾ. ജീവിതശൈലിയില്‍ വന്ന മാറ്റങ്ങളാണ് മലയാളികളില്‍ കരള്‍ രോഗങ്ങള്‍ കൂടിവരാന്‍ കാരണം. കരള്‍ രോഗങ്ങളില്‍ നിന്ന് രക്ഷനേടാന്‍ ചെറുപ്പത്തിലേ ശ്രദ്ധചെലുത്തണമെന്ന് ഡോക്ടർമാർ പറയുന്നു.ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഒരോ വര്‍ഷവും പത്ത് ലക്ഷം പേര്‍ക്കാണ് ഇന്ത്യയില്‍ കരള്‍ രോഗം ബാധിക്കുന്നത്. ജീവിതശൈലി രോഗങ്ങളില്‍ പ്രമേഹത്തെ മറികടന്ന് ഒന്നാം സ്ഥാനത്താണ് ലിവര്‍ സിറോസിസ്. മദ്യപാനത്തിന് പുറമെ അമിതവണ്ണം മൂലമുണ്ടാകുന്ന കരള്‍ രോഗങ്ങളാണ് മലയാളികളില്‍ കൂടുതൽ.

ആരോഗ്യമുള്ള കരളിന് ചിട്ടയായ വ്യായാമം, ഭക്ഷണ ക്രമീകരണം തുടങ്ങിയവ ചെറുപ്പം മുതല്‍ ശീലിക്കണം. നാല്‍പത് മുതല്‍ അറുപത് വയസ്സിനിടയിലുള്ളവരിലാണ് കരള്‍ രോഗങ്ങള്‍ കൂടുതൽ. വേദന സംഹാരികളടക്കമുള്ളവ ഡോക്ടര്‍മാരുടെ നിര്‍ദേശമനുസരിച്ചല്ലാതെ കഴിക്കുന്നതും ഗുരുതരമായ കരള്‍ രോഗങ്ങള്‍ക്കിടയാക്കും.

കരൾ രോഗം: അറിയേണ്ടതും ചെയ്യേണ്ടതും

വിവിധ കാരണങ്ങളാൽ കരളിന് ഉണ്ടാകുന്ന മുറിവ് കരൾ രോഗത്തിലേക്ക് നയിക്കുന്നു. ചെറിയ മുറിവുകളോ പാടുകളോ (scars) ഉണ്ടായാൽ അത് പിന്നീട് മാറും. എന്നാൽ, ആഴത്തിലും വ്യാപകമായും ഉണ്ടാകുന്ന മുറിവുകളും പാടുകളുമാണ് കരൾ രോഗമായി തീരുന്നത്. കരൾ രോഗങ്ങൾ പ്രധാനമായും രണ്ടു തരം–1. സിറോസിസ്. 2. കാൻസർ

സിറോസിസ് പ്രധാനമായും മൂന്ന് കാരണങ്ങൾ–1. ഫൈബ്രോസിസ്(Fibrosis) 2. നെക്രോസിസ് (Necrosis) 3. റീ ജനറേറ്റിക്ക് നൊഡ്യൂൾസ് (Re jeneratic nodules) കരളിൽ ആഴത്തിലും വ്യാപകമായും മുറിവുകളെയും പാടുകളെയും ഫൈബ്രോസിസ് എന്ന് വിളിക്കുന്നു. ഫൈബ്രോസിസ് മൂലം കരൾ ചുരുങ്ങി പൂർണമായും പ്രവർത്തനഹിതമാകും. 2. കരൾ കോശങ്ങളിൽ ചിലത് മരിക്കും. ഇതാണ് നെക്രോസിസ്. 3. കരൾ പുതുതായി ഉണ്ടാകും. ഇത് മുഴകളായിട്ടായിരിക്കുൺ ഉണ്ടാകുക. റീ ജനറേറ്റിക്ക് നൊഡ്യൂൾസ് എന്ന ഈ മുഴകൾ വലുതായാലും സിറോസിസാവും.

ഇതിലേക്ക് നയിക്കുന്ന 10 കാരണങ്ങൾ 1.മദ്യപാനം രാജ്യത്ത് ഏറ്റവും കൂടുതൽ മദ്യപന്മാരുള്ളത് കേരളത്തിലും പഞ്ചാബിലുമാണ്. മദ്യപാനം കരളിൽ മുറിവുകളും പാടുകളും ഉണ്ടാക്കും. കരളിൽ വളരെ ചെറിയ മുറവുകളോ പാടോ കണ്ടെത്തിയാൽ, മദ്യപാനികൾ മദ്യപാനം ഉടൻ നിറുത്തണം. മദ്യപിക്കുന്ന സ്ത്രീകൾക്ക് സിറോസിസ് ഉണ്ടാകാൻ പുരുഷന്മാരേക്കാൾ സാധ്യത കൂടുതലാണ്.

മദ്യപാനം കൊണ്ടല്ലാത്ത മറ്റു കാരണങ്ങൾ(None Alcoholic Faty Liver Disease–NAFLD) മദ്യപാനം കൊണ്ടല്ലാതെയും കരൾ രോഗങ്ങളും പ്രത്യേകിച്ച് സിറോസിസും ഉണ്ടാകും. ഇതിനെയാണ് NAFLD എന്ന ചുരുക്കപേരിൽ വിളിക്കുന്ന നോൺ ആൽക്കഹോളിക്ക് ഫാറ്റി ലിവർ ഡിസീസ് എന്നു പറയുന്നത്. ഇതിനെ തന്നെയാണ് നാഷ് (NASH-NON ALCOHOLIC STEATO HEPATITISH) എന്നും പറയുന്നത്.1980കളിൽ അമേരിക്കയിൽ നടന്ന പഠനത്തിലാണ് മദ്യപാനം കൊണ്ടല്ലാതെയും സിറോസിസ് ഉണ്ടാകുമെന്ന് തെളിഞ്ഞത്. കാരണങ്ങൾ– 2. ഫാറ്റി ലിവർ 3. അമിത വണ്ണം (Obesity) 4. പ്രമേഹം 5. കൊളസ്ട്രോൾ 6. ഹെപ്പറ്റൈറ്റിസ് വൈറസുകൾ 7. പാരമ്പര്യം 8. മരുന്നുകളുടെ പാർശ്വ ഫലങ്ങളും രാസ വസ്തുക്കളും (Chemicals) 9. രക്തത്തിൽ ഇരുമ്പ്, ചെമ്പ് അംശത്തിെൻറ വർധന 10. ശരീരത്തിലെ ആൻറിബോഡിയുടെ പ്രവർത്തനം. അടുത്ത 20 വർഷത്തേക്ക് സിറോസിസസ് ചികിത്സയുടെ ഭാഗമായി അമേരിക്കയിൽ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തേണ്ടി വരിക NAFLD ക്കാണെന്ന പഠനങ്ങൾ അടുത്തിടെ പുറത്തു വന്നിട്ടുണ്ട്.

ഫാറ്റി ലിവർ കരളിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നതുകൊണ്ടാണിത് ഉണ്ടാകുന്നത്. സിറോസിസിലേക്കുള്ള ആദ്യ പടിയാണിത്. കരളിനുണ്ടാകുന്ന മാറ്റങ്ങളിൽ ആദ്യത്തേത്. അതുകൊണ്ടുതന്നെ ഫാറ്റി ലിവർ അവഗണിക്കരുത്. 10–15 വർഷം തുടർച്ചയായി ഫാറ്റി ലിവർ ആണെങ്കിൽ സിറോസിസായി മാറും. പൊതുവെ എല്ലാവരിലും കണ്ടുവരുന്ന ഫാറ്റി ലിവറിനെ സിമ്പിൾ സ്റ്റിയറ്റോസിസ് (Simple steatosis) എന്നു പറയും. ഫാറ്റി ലിവറിന് ഇൻഫ്ലമേഷൻ(Inflamation) സംഭവിക്കുമ്പോഴാണ് സിറോസിസായി മാറുന്നത്. ഈ ഘട്ടത്തെ സ്റ്റിയറ്റോ ഹെപ്പറ്റൈറ്റിസ് (Steato Hepatitis) എന്നു പറയും. കരളിനുണ്ടാകുന്ന രണ്ടാമത്തെ മാറ്റമാണിത്. മദ്യപാനം, ജീവിത ശൈലീ രോഗങ്ങളായ (Metabolic Syndrom) പ്രമേഹം, കൊളസ്ട്രോൾ, രക്തസമ്മർദ്ദം, ഹെപ്പറ്റൈറ്റിസ് വൈറസുകളുടെ ആക്രമണം എന്നിവ മൂലം ഫാറ്റി ലിവറിന് ഇൻഫ്ലമേഷൻ സംഭവിക്കും. ഫാറ്റി ലിവർ ഉള്ളവർ മദ്യപാനവും ജീവിത ശൈലീ രോഗങ്ങളുമുള്ളവരാണെങ്കിൽ പ്രതിരോധ നടപടികളെടുക്കണം. കൊഴുപ്പടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുകയും ശരയാംവണ്ണം വ്യായാമം ചെയ്യുകയുമാണ് ഫാറ്റി ലിവറിനെ പ്രതിരോധിക്കാനുള്ള മാർഗം. ചുരുങ്ങിയത് അര മണിക്കുർ നടത്തമാണ് ഏറ്റവും ലളിതമായ വ്യായാമം.

വണ്ണം കുറഞ്ഞവരിൽ ഫാറ്റി ലിവർ സാധാരാണ വണ്ണം കൂടിയവരിലാണ് ഫാറ്റി ലിവർ കാണുകയെന്ന തെറ്റിധാരണയുണ്ട്. എന്നാൽ, രണ്ടു വർഷം മുമ്പ് പശ്ചിമ ബംഗാളിൽ നടന്ന പഠനത്തിൽ വണ്ണം കുറഞ്ഞവരിലും ഫാറ്റി ലിവർ ഉണ്ടാകുമെന്ന് കണ്ടെത്തി. കൊൽക്കത്ത എസ്.എസ്.കെ.എം ആശുപത്രയിലെ ഡോ. അഭിജിത്ത് ഒരു ഗ്രാമത്തിലെ വണ്ണമില്ലാത്തവരിൽ നടത്തിയ പഠനത്തിൽ 306 ശതമാനത്തിനും ഫാറ്റി ലിവറുണ്ടായിരുന്നു. അതോടെ വണ്ണമില്ലാത്തവരിലും ഇതു കാണുമെന്ന് മെഡിക്കൽ ലോകം അംഗീകരിച്ചു. ഇതിനെ ലീൻ ഫാറ്റി ലിവർ(Lean fatty liver) എന്നു പറയുന്നു.

കരളിെൻറ പ്രധാന പ്രവർത്തനങ്ങൾ

ഏതാണ്ട് പതിമൂന്നര കിലോയാണ് ഒരു മുതിർന്നയാളുടെ കരളിെൻറ തൂക്കം. ശരീരത്തിെൻറ പ്രതിരോധത്തിന് ആവശ്യമായ ഇൻസുലിൻ, ദഹനത്തിനാവശ്യമായ പിത്തരസം(Biles) എന്നിവ ഉദ്പാദിപ്പിക്കലാണ് കരളിെൻറ പ്രധാന പ്രവർത്തനം. കരളിലെ ഇൻസുലിൻ കോശങ്ങൾ ശരിയാംവണ്ണം പ്രവർത്തിക്കണമെങ്കിൽ ശരീര ഭാരം കുറയണം. അത് പ്രായത്തിനും ഉയരത്തിനും അനുസരിച്ച് ക്രമീകരിക്കണം.

ഹെപ്പറ്റൈറ്റിസ് വൈറസുകൾ

ഹെപ്പറ്റൈറ്റിസ് എ,ബി, സി. ഡി, ഇ എന്നിവയാണ് ഈ വൈറസുകൾ. ‘എ’ മഞ്ഞപ്പിത്തമുണ്ടാക്കുന്നു. 10 വയസുള്ള 100 കുട്ടികളെ പരിശോധിച്ചാൽ അവർക്ക് ഹെപ്പറ്റൈറ്റിസ് എ വന്നതായി കാണാം. എന്നാൽ, ഇവരിൽ മഞ്ഞപ്പിത്ത ലക്ഷണങ്ങൾ ഉണ്ടാകില്ല. 20 വയസിനുമുകളിലാണെങ്കിൽ മഞ്ഞപ്പിത്ത ലക്ഷണങ്ങൾ കാണും. ഹെപ്പറ്റൈറ്റിസ് എ ബാധിച്ച 100ൽ ഒരാൾക്ക് മരണം സംഭവിക്കും. കുറച്ച് വർഷങ്ങൾക്ക് മുമ്പ് കോട്ടയം ഗവ. മെഡിക്കൽ കോളജ് ഹോസ്റ്റലിൽ വിദ്യാർഥികൾക്ക് ഹെപ്പറ്റൈറ്റിസ് എ ബാധ മൂലം മഞ്ഞപ്പിത്തമുണ്ടായി. രണ്ടു പേർ മരിച്ചു. മലത്തിലെ അണുക്കൾ വെള്ളത്തിലും ഭക്ഷണത്തിലും കലരുന്നതുമൂലമാണിത് ഉണ്ടാകുന്നത്. അന്യ സംസ്ഥാനങ്ങളിൽ പഠനത്തിനും ജോലിക്കും പോകുന്നവർക്ക് കരുതലുണ്ടായിരിക്കണം. ഒരു എം.ഡി. ഡോക്ടറെ കണ്ട് മുൻകരുതലെടുക്കണം.

‘ബി’, ‘സി’ ‘ഡി’ ‘ഇ’ ‘ബി’, ‘സി’ വൈറസുകളാണ് അപകടകാരികൾ. ഇവയിൽ തീക്ഷ്ണമായവയും(Acute) ദീർഘകാലം നിലനിൽക്കുന്നവയും (Chronic) ഉണ്ട്. അക്യൂട്ട് ആറ് മാസത്തിനകം മാറുന്നവയാണ്. ക്രോണിക്ക് ആറു മാസത്തിൽ കൂടുതൽ നീളുന്നവയും. ഈ വൈറസുകൾ മൂലവുമുണ്ടാകുന്ന ക്രോണിക്ക് രോഗമാണ് സിറോസിസ്. ‘ഡി’ പൊതുവെ ഇന്ത്യയിൽ കാണപ്പെടുന്നില്ല.

ഹെപ്പ വൈറസ് ബാധക്കുള്ള ചികിത്സ ഹെപ്പറ്റൈറ്റിസ് ‘എ’ ബാധ കണ്ടെത്താനുള്ള രക്ത പരിശോധനക്ക് 1,000 രൂപ ചിലവു വരും. പ്രതിരോധ കുത്തിവെപ്പിന് 1,500–3,000 രൂപയും. ‘ബി’ സാധാരാണ ഗർഭിണികളിൽ കണ്ടു വരുന്നു. ‘സി’ ക്ക് അമേരിക്കയിൽ മാത്രമാണ് വാക്സീൻ ഉണ്ടായിരുന്നത്. ആറ് മാസത്തെ കോഴ്സിന് രണ്ടു മുതൽ രണ്ടേകാൽ ലക്ഷം വരെയായിരുന്നു ചെലവ്. ഇതു ചെയ്താൽ 100ൽ 60 പേർക്കേ പ്രയോജനമുണ്ടായിരുന്നുള്ളൂ. ഇപ്പോൾ 25 ഓളം പുതിയ ടാബ്ലെറ്റുകൾ വരുന്നു. 2014 മുതൽ മൂന്നെണ്ണം നിലവിലുണ്ട്. Sofosbovik എന്ന ടാബ്ലെറ്റിന് ഒരു ദിവസത്തേക്ക് അമേരിക്കയിൽ 1,000 ഡോളറായിരുന്നു വില. പേറ്റൻറ് പ്രശ്നം മറി കടക്കാൻ ഈ മരുന്നിലെ ചില ഘടകങ്ങൾ മാറ്റി നിർമിച്ചു. ഇക്കഴിഞ്ഞ ഡിസംബറോടെ ഈ മരുന്ന് പാക്കിസ്ഥാനിൽ എത്തി. ഫെബ്രുവരിയോടെ ബംഗ്ലാദേശിലും. ബംഗ്ലാദേശിൽ ഒരു ദിവസത്തേക്ക് 67.76 രൂപയാണ്(1.1ഡോളർ) വില. ഈ മരുന്ന് 95 ശതമാനം പേർക്കും ഫലപ്രദമാണ്. പാർശ്വഫലങ്ങൾ വളരെ കുറവുമാണ്. ഇന്ത്യയിൽ ഇതുവരെയും എത്തിയിട്ടിട്ടില്ല. NAFCO എന്ന കമ്പനി ഈ മരുന്നുണ്ടാക്കുന്നു എന്നതാണ് ഏറ്റവും പുതിയ വിവരം. ‘ഇ’ക്ക് ലോകത്തെങ്ങും മരുന്നില്ല. ചൈനയിൽ വാക്സീൻ കണ്ടെത്തിയതും പുതിയ വിവരമാണ്. മെഡിക്കൽ ജേണലുകളിൽ ഇതേകുറിച്ച് ചർച്ച വന്നു തുടങ്ങി.

English Summary: April 19; Today is World Liver Day.

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds