Updated on: 4 June, 2022 5:32 PM IST
അസിഡിറ്റി തടയാം ഈ വീട്ടുവൈദ്യങ്ങളിലൂടെ

നിത്യജീവിതത്തിൽ അസിഡിറ്റിയും നെഞ്ചെരിച്ചിലും മിക്കവരിലും കണ്ടുവരുന്ന ഒരു ആരോഗ്യപ്രശ്നമാണ്. കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ അൾസറോ മറ്റ് മാരകരോഗങ്ങൾക്കോ വരെ ഇത് കാരണമാകും. ആമാശയത്തിലെ കഠിനമായ വേദന, നീറ്റൽ, വീക്കം എന്നിവയാണ് ഇവയുടെ സാധാരണ ലക്ഷണങ്ങൾ. തുടർച്ചയായി ഈ പ്രശ്നങ്ങൾ നേരിടുന്നവരാണ് നിങ്ങളെങ്കിൽ ഈ പൊടിക്കൈകൾ തീർച്ചയായും പരീക്ഷിച്ചു നോക്കുക. അസിഡിറ്റിക്ക് നമ്മൾ ആദ്യം ആശ്രയിക്കുന്നത് അന്റാസിഡ് ആണെങ്കിലും ദീർഘനേരത്തേക്ക് ആശ്വാസം ലഭിക്കുന്നില്ല എന്നതാണ് സത്യം.

വീട്ടിൽ ലഭ്യമായിട്ടുള്ള പല ഭക്ഷണപദാർഥങ്ങൾക്കും അസിഡിറ്റി ഭേദമാക്കാനും നിയന്ത്രിക്കാനും വയറിന്റെ ആരോഗ്യം വർദ്ധിപ്പിക്കാനും സാധിക്കും. ആമാശയ ഗ്രന്ഥികൾ ഉത്പാദിപ്പിക്കുന്ന ആസിഡ് ദഹനത്തിന് സഹായിക്കുന്നു. എന്നാൽ ഈ ആസിഡിന്റെ ഉൽപാദനം അമിതമായാൽ അത് ആസിഡ് റിഫ്ലക്സിന് (Acid reflux) കാരണമാകും, അതായത് ആമാശയത്തിൽ നിന്ന് മുകളിലേക്ക് ആസിഡ് ഉയരുന്നു. ഇതിന്റെ ഫലമായി നെഞ്ചെരിച്ചിലും നെഞ്ചിന്റെ താഴ്ഭാഗത്തായി വേദനയും അനുഭവപ്പെടുന്നു.

ബന്ധപ്പെട്ട വാർത്തകൾ: Bamboo Salt: ലോകത്തിലെ ഏറ്റവും വിലകൂടിയ ഉപ്പ്

ജീവിതരീതി മാറ്റാം...അസിഡിറ്റി അകറ്റാം (Change your lifestyle and get rid of acidity)

അമിതമായി ആഹാരം കഴിക്കുന്നത് ഒഴിവാക്കിയാൽ ഒരു പരിധി വരെ അസിഡിറ്റി അകറ്റാം. എന്നാൽ ഇടവിട്ടുള്ള നേരങ്ങളിൽ അൽപ്പാൽപ്പമായി ഭക്ഷണം കഴിക്കുന്നത് വിശപ്പകറ്റാനും അസിഡിറ്റി ഒഴിവാക്കാനും സഹായിക്കുന്നു. അമിതമായ മദ്യപാനം പെട്ടെന്നല്ലെങ്കിലും ക്രമേണ അസിഡിറ്റിക്ക് കാരണമാകുന്നുണ്ട്. ഇതിനെ ഗ്യാസ്ട്രൈറ്റിസ് (Gastritis) എന്നും വിളിക്കുന്നു.

ദഹനപ്രക്രിയ ആരംഭിക്കുന്നത് വായിൽ നിന്നാണ്. ഭക്ഷണത്തിന് ശേഷം ച്യുയിം ഗം ചവയ്ക്കുന്നത് വായിലെ ഉമിനീർ പ്രവാഹത്തെ ഉത്തേജിപ്പിക്കുന്നു, ഇത് ആസിഡിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും. വലതുവശം ചരിഞ്ഞ് കിടന്ന് ഉറങ്ങുന്നത് ഒരു പരിധി വരെ വയറിന്റെ അസ്വസ്ഥതകൾ കുറയ്ക്കും. ഇത് ആമാശയത്തിലെ അധിക ആസിഡ് അന്നനാളത്തിലേക്ക് പ്രവേശിക്കുന്നത് തടയുന്നു.

അസിഡിറ്റി അകറ്റാൻ ഈ ഭക്ഷണങ്ങൾ കഴിക്കാം (Beat acidity with these fooods)

കടുത്ത അസിഡിറ്റിക്കും വാഴപ്പഴം ഉത്തമമായ മറുമരുന്നാണ്. ഇതിലെ നാരുകൾ, പൊട്ടാസ്യം എന്നിവ ദോഷകരമായ ഫലങ്ങളെ ചെറുക്കുന്നു. പാലിൽ അടങ്ങിയിരിക്കുന്ന കാൽസ്യം എല്ലുകൾക്ക് ബലം നൽകുമെന്ന് നമുക്ക് അറിയാം. എന്നാൽ ദഹനത്തിന് സഹായിക്കുന്നതിന് പുറമെ ശരീരത്തിലെ പിഎച്ച് നിയന്ത്രിക്കുന്നതിനും പാൽ നല്ലതാണ്. അസിഡിറ്റി അകറ്റാനുള്ള മറ്റൊരു മാർഗമാണ് തൈര്. കുതിർത്ത ബദാമിൽ അടങ്ങിയിരിക്കുന്ന പോഷകഘടകങ്ങൾ ദഹനത്തിന് പുറമെ അൾസറിനും വലിയൊരു മറുമരുന്നാണ്.

ബന്ധപ്പെട്ട വാർത്തകൾ: ചക്കക്കുരു മാഹാത്മ്യം: വെറുതെ കഴിക്കുന്ന കുരുവിൻ്റെ ഗുണങ്ങൾ

അസിഡിറ്റിക്ക് പെട്ടെന്നുള്ള പോംവഴി (Quick cure for acidity)

അസിഡിറ്റിയിൽ നിന്ന് പെട്ടെന്ന് ആശ്വാസം ലഭിക്കുന്നതിനുള്ള ചില നുറുങ്ങുകൾ ഇതാ. നിവർന്നു നിൽക്കുകയോ ഇറുകിയ വസ്ത്രങ്ങൾ മാറ്റുകയോ ചെയ്യുന്നത് വളരെ നല്ലതാണ്. ധാരാളം വെള്ളം കുടിക്കുകയോ ച്യുയിം ഗം ചവയ്ക്കുകയോ ചെയ്യാം. നിങ്ങൾ വീട്ടിലാണെങ്കിൽ, നാരാങ്ങാനീരോ ആപ്പിൾ സിഡെർ വിനെഗറോ (Apple Cider Vinegar) വെള്ളത്തിൽ കലക്കി ചേർത്ത് കുടിക്കുന്നത് ഉത്തമമാണ്. സിഗരറ്റ് വലിക്കുകയോ പുക ശ്വസിക്കുകയോ ചെയ്യുന്നത് ഒഴിവാക്കുക.

English Summary: Beat The Acidity With These Simple Home Remedies
Published on: 04 June 2022, 12:57 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now