Features

Bamboo Salt: ലോകത്തിലെ ഏറ്റവും വില കൂടിയ ഉപ്പ്

bamboo salt
ബാംബു സാൾട്ട്: ലോകത്തിലെ ഏറ്റവും വില കൂടിയ ഉപ്പ്

വെറും 250 ഗ്രാം ഉപ്പിന് ഏകദേശം 100 യുഎസ് ഡോളർ (7500  രൂപ) കൊടുത്ത് നിങ്ങൾ വാങ്ങാൻ തയ്യാറാണോ? എന്നാൽ ഇത് വെറും ഉപ്പല്ല, കൊറിയക്കാരുടെ സ്വന്തം ബാംബു സാൾട്ടാണ് (Bamboo salt).

കൊറിയൻ പാചക സംസ്കാരത്തിന്റെയും അവരുടെ ആരോഗ്യപരിപാലനത്തിന്റെയും പ്രധാന ഘടകമാണ് ബാംബു സാൾട്ട്. പർപ്പിൾ സാൾട്ട് (Purple salt) എന്നറിയപ്പെടുന്ന ഈ ഉപ്പ് ലോകത്തിലെ തന്നെ ഏറ്റവും വിലകൂടിയ ഉപ്പാണ്. 

ബന്ധപ്പെട്ട വാർത്തകൾ : കട്ടിയുള്ള മുടിയ്ക്ക് പ്രകൃതിദത്തമായ ഗ്രീൻ ടീ ഹെർബൽ ഷാംപൂ

കൊറിയൻ പരമ്പരാഗത വൈദ്യശാസ്ത്രത്തിൽ നൂറ്റാണ്ടുകളായി ഉപയോഗിക്കുന്ന ഒന്നാണ് ബാംബു സാൾട്ട്. ആരോഗ്യസംരക്ഷണത്തിനും ചികിത്സയ്ക്കും വേണ്ടിയാണ് ബാംബു സാൾട്ട് നിർമിച്ചതെങ്കിലും പിന്നീട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പ്രശസ്തി വ്യാപിക്കുകയായിരുന്നു.

ബാംബു സാൾട്ട് നിർമിക്കുന്നത് ഇങ്ങനെ (How they are making Bamboo salt)

ഒരു പ്രത്യേക ചൂളയിൽ വെച്ചാണ് ബാംബു സാൾട്ട് തയ്യാറാക്കുന്നത്. മുളയ്ക്കകത്ത് സാധാരണ ഉപ്പ് നിറച്ച് 800 ഡിഗ്രി താപനിലയിൽ ഒമ്പത്  തവണ ചൂടാക്കുന്നു. 40 മുതൽ 45 ദിവസം വരെയുള്ള പ്രക്രിയയാണ് ഇത്. 
ഇങ്ങനെ  മുളക്കകത്തെ ധാതുക്കളുടെ ഗുണങ്ങൾ ഉപ്പിന് ലഭിക്കുന്നു. ഈ പ്രക്രിയ ഉപ്പിന്റെ ആകൃതിയും നിറവും മാറ്റുന്നു. പിന്നീട് അത് പൊടിച്ച് പാക്കറ്റുകളിൽ നിറച്ചാണ് വിൽക്കുന്നത്. ഈ പ്രക്രിയ പൂർണമായും കൈകൊണ്ടാണ് ചെയ്യുന്നത്. പ്രക്രിയയുടെ അവസാനം 1,000 ഡിഗ്രി സെൽഷ്യസിലാണ് മുള ചൂടാക്കുന്നത്. മുള കത്തി തീരുന്നതോടെ ഉപ്പിന്റെ വലിയ കഷണങ്ങൾ മാത്രം ശേഖരിക്കുന്നു.

ബാംബു സാൾട്ടിന്റെ പ്രധാന ഗുണങ്ങൾ (Health benefits of Bamboo salt)

ശരീരത്തിന്റെ പ്രതിരോധശേഷി, മെറ്റബോളിസം, ചർമ സംരക്ഷണം, മികച്ച ദഹനം, പല്ലുകളുടെ സംരക്ഷണം തുടങ്ങി കാൻസറിനെ ചെറുക്കാനുള്ള ഘടകങ്ങൾ വരെ ബാംബു സാൾട്ടിൽ അടങ്ങിയിരിക്കുന്നു എന്നാണ് പഠനങ്ങൾ പറയുന്നത്. സാധാരണ ഉപ്പിനെ അപേക്ഷിച്ച് ഇരുമ്പ്, പൊട്ടാസ്യം, കാൽസ്യം എന്നിവയുടെ അളവ് ഇതിൽ അധികമാണ്.  

ശരീരത്തിലെ വിട്ടുമാറാത്ത വീക്കങ്ങൾ, വ്രണങ്ങൾ, മോണരോഗങ്ങൾ, തൊണ്ടവേദന, എന്നിവയ്ക്ക് ബാംബു സാൾട്ട് വളരെയധികം ഫലം ചെയ്യുന്നു.

ബാംബു സാൾട്ട് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ (Side effects of Bamboo salt)

അമിതമായാൽ ബാംബു സാൾട്ടും അപകടമാണ്. ഇതിൽ അടങ്ങിയിരിക്കുന്ന പോളിക്ലോറിനേറ്റഡ് ഡിബെൻസോ-പാരാ-ഡയോക്‌സിനുകളും (Polychlorinated Dibenzo-Para-Dioxins) പോളിക്ലോറിനേറ്റഡ് ഡിബെൻസോഫുറൻസും (Polychlorinated Dibenzofurans) രാസ സംയുക്തങ്ങളുടെ ഒരു വിഭാഗമാണ്. ക്ലോറിൻ അടങ്ങിയ പദാർത്ഥങ്ങൾ ചൂടാക്കുന്നത് മൂലം ചെറിയ അളവിൽ അവ പലപ്പോഴും രൂപപ്പെടുന്നു. 
അതിനാൽ ഗർഭിണികളും ചെറിയ കുട്ടികളും ഇത് കഴിക്കരുതെന്ന് ആരോഗ്യവിദഗ്ധർ നിർദ്ദേശിക്കുന്നു. ബാംബു സാൾട്ടിൽ ആർസെനിക് അംശം അടങ്ങിയിട്ടുണ്ടെന്നും പഠനങ്ങൾ പറയുന്നു. മറ്റ് മരുന്നുകൾ കഴിക്കുന്നവരാണ് നിങ്ങളെങ്കിൽ ബാംബു സാൾട്ട് ഒഴിവാക്കുന്നതാണ് നല്ലത്. ഏതെങ്കിലും ഗുരുതരമായ രോഗത്തിന് ചികിത്സയിലാണ് നിങ്ങളെങ്കിൽ ഡോക്ടറുടെ ഉപദേശം തേടിയിട്ട് ബാംബു സാൾട്ട് കഴിക്കുക. 

English Summary: Bamboo Salt: The Most Expensive Salt In The World

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds