പാൽ നമുക്ക് ആവശ്യമായ സുപ്രധാന പോഷകങ്ങൾ നൽകുന്നുണ്ടോ? പാലിന് ബദലായി മറ്റുപാനീയങ്ങൾ ഉപയോഗിക്കാമോ? പാലിന്‍റെ അമിതമായ ഉപയോഗം ദഹനത്തെ ബാധിക്കുമോ (lactose intolerance )? തുടങ്ങിയ നിരവധി സംശയങ്ങൾ ഇന്നത്തെ സമൂഹത്തിൽ നിലനിക്കുന്നുണ്ട്. അതിന് പ്രധാന കാരണം മാർക്കറ്റിംഗ് കമ്പനികൾ ഉപയോഗിക്കുന്ന പരസ്യങ്ങൾ തന്നെയാണ്. ഉൽപ്പന്നങ്ങളുടെ പോരായ്മകൾ മറച്ചുവെച്ച് ലാഭം മാത്രം ലക്ഷ്യമാക്കി ആണ് ഇവർ പരസ്യങ്ങൾ നൽകുന്നത്. പാലിന് ബദലായി വിപണിയിൽ ലഭ്യമായിട്ടുള്ള സസ്യജന്യ പാനീയമാണ് വീഗൻ പാൽ (vegan milk )അത് പലതരത്തിലുള്ള ധാന്യങ്ങളിൽ നിന്നാണ് ലഭിക്കുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: പാലിൽ നെയ്യ് ചേർത്ത് കഴിച്ചാൽ ഉറക്കമില്ലായ്മ ഇല്ലാതാക്കാം
എന്താണ് പാലിന്‍റെ പ്രത്യേകത?
പ്രകൃതിയുടെ സമീകൃതവും സമ്പൂർണവുമായ വരദാനമാണ് പാൽ. ആവശ്യമായ ഘടകങ്ങളാൽ സമ്പന്നമായതും ശരീരത്തിന് ഏറ്റവും കൂടുതൽ ഊർജ്ജവും നൽകുന്ന പാനീയം ഏത് സസ്തനിയുടെ പാലാണോ എന്നതിനെ ആശ്രയിച്ചാണ് പാലിന്‍റെ ഘടന.
100 മില്ലി ലിറ്റർ പശുവിൻ പാലിന്‍റെ ഘടന :-
ഘടകങ്ങൾ |
അളവ് (ശരാശരി) |
വെള്ളം |
87.8 ഗ്രാം |
അന്നജം (ലാക്ടോസ്) |
4.8 ഗ്രാം |
കൊഴുപ്പ് |
3.9 ഗ്രാം |
പ്രോട്ടീൻ (മാംസ്യം) |
3.2 ഗ്രാം |
കാൽസ്യം |
120 മില്ലി ഗ്രാം |
ഫോസ്ഫേറ്റ് |
210 മില്ലി ഗ്രാം |
സോഡിയം & പൊട്ടാസ്യം |
180 മില്ലി ഗ്രാം |
ഊർജം |
66 കലോറി |
ശരീരത്തിന് ആവശ്യമായ പല ഘടകങ്ങളും പാലിലൂടെ നമുക്ക് ലഭിക്കുന്നുണ്ട്. അവ ഓരോന്നിനും ആരോഗ്യപരമായ ഒരുപാട് ഗുണങ്ങളുണ്ട്. ഉദാഹരണത്തിന് കാൽസ്യം പള്ളിയിലും എല്ലിനും ആരോഗ്യവും ബലവും നൽകുന്നു. വൈറ്റമിൻ ഡി എല്ലുകൾക്ക് ശക്തി നൽകുകയും കോശങ്ങളുടെ വളർച്ചയെ നിയന്ത്രിക്കുകയും ചെയ്യുന്നു. വൈറ്റമിൻ ഡിയുടെ സാന്നിധ്യം ക്യാൻസറിനെ പ്രതിരോധിക്കാൻ സഹായിക്കുന്നു. നിശ്ചിത അളവിൽ പൊട്ടാസ്യം രക്തസമ്മർദ്ദം ഒരു പരിധി വരെ കുറക്കുകയും ചെയ്യും.
പാൽ പ്രോട്ടീനിൽ കേസിൻ വേ പ്രോട്ടീൻ എന്നിവ അടങ്ങിയിട്ടുണ്ട്. പ്രോട്ടീനുകൾ അമീനോ ആസിഡുകളാൽ നിർമ്മിതമാണ്. അവ പേശി നിർമ്മാണത്തിനും വളർച്ചയ്ക്കും ഒപ്പം ശരീരഭാരം ക്രമീകരിക്കുകയും ക്രമീകരിക്കാനും സഹായിക്കുന്നു. വാത രോഗങ്ങളെ പ്രതിരോധിക്കാനും വിഷാദരോഗം അകറ്റാനും പാലിന് കഴിയും എന്ന് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നു. പാലിലെ ട്രിപ്റ്റോഫാൻ എന്ന അമീനോ ആസിഡ് ഉറക്കത്തിന് സഹായിക്കും അതുകൊണ്ടാണ് കിടക്കുന്നതിനു മുൻപ് ഒരു ഗ്ലാസ് പാൽ കുടിക്കുന്നത് നല്ലതാണ് എന്ന് പറയുന്നത്.
മത്സ്യത്തിലും മാംസത്തിലും അടങ്ങിയിട്ടുള്ള പല പോഷകഘടകങ്ങളും പാലിൽ അടങ്ങിയിട്ടുണ്ട്. പഴവർഗ്ഗങ്ങളിൽ നിന്നും പച്ചക്കറികളിൽ നിന്നും സസ്യഭുക്കുകൾക്ക് ആവശ്യമായ അളവിൽ പോഷകങ്ങൾ ലഭിക്കുന്നില്ല. അതുകൊണ്ട് അവർ പാൽ കുടിക്കുന്നത് നല്ലതാണ്. ദഹനപ്രശ്നങ്ങൾ,അലർജി, വൃക്ക രോഗം മുതലായ അസുഖങ്ങൾ ഉള്ളവർ വിദഗ്ധരുടെ നിർദ്ദേശപ്രകാരം മാത്രം ഉപയോഗിക്കുന്നതാണ് നല്ലത്. ഇത്തരം രോഗികൾക്ക് ഉപയോഗികാവുന്ന രീതിയിൽ കൊഴുപ്പ് കുറഞ്ഞതും ( toned milk/double toned milk) കൊഴുപ്പില്ലാത്തതുമായ(skim milk )സംസ്കരിച്ച് പാലും പാൽ ഉല്‍പന്നങ്ങളും വിപണിയിൽ ലഭ്യമാണ്. കൊഴുപ്പു കുറച്ച് സംസ്കരിച്ച പാൽ ഹൃദ്രോഗം ഉള്ളവർക്ക് ഉപയോഗിക്കുന്നതാണ്.
ബന്ധപ്പെട്ട വാർത്തകൾ: മഞ്ഞൾ പാലിന്റെ ദോഷവശങ്ങൾ അറിഞ്ഞ് കുടിയ്ക്കുക
വീഗൻ പാൽ
സമീപകാലങ്ങളായി ജനപ്രീതി നേടികൊണ്ടിരിക്കുന്ന സസ്യാതിഷ്ഠിത ജ്യൂസാണ് വീഗൻ പാൽ. വൈവിദ്ധ്യമാർന്ന പരിപ്പുകൾ, വിത്തുകൾ, ധാന്യങ്ങൾ എന്നിവയിൽ നിന്നാണ് ഇവ ലഭിക്കുന്നത്. സോയ പാൽ , ബദാം പാൽ, ഓട്സ് പാൽ, തേങ്ങ പാൽ, കടല പാൽ, കശുവണ്ടി പാൽ തുടങ്ങിയ വിവിധതരം വീഗൻ പാനീയങ്ങൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. പശുവിന്‍റെയും മറ്റു സസ്തനികളുടെയും പാലിന്‍റെ ഘടന, നിറം, രുചി എന്നിവയോട് ഇവയ്ക്ക് സാമ്യമുണ്ട്. വീഗൻ ബട്ടർ, ക്രീം, ചീസ് തുടങ്ങിയ നിരവധി ഉൽപ്പന്നങ്ങൾ അവയിൽ നിന്നും നിർമിക്കുന്നു. പാലുൽപന്നങ്ങൾക്ക് പകരം വീഗൻ പാൽ ആരോഗ്യകരമായ ബദൽ ആണെന്ന് പലരും വിശ്വസിക്കുന്നു.
നിലവിൽ വിപണിയിൽ ലഭ്യമായ 5 വീഗൻ പാനീയങ്ങളെ അടുത്തറിയാം :-
1. സോയ പാൽ (soya milk)
പേര് സൂചിപ്പിക്കുന്നതുപോലെ സോയാബീൻസിൽ നിന്നാണ് സോയ പാൽ ഉല്‍പാദിപ്പിക്കുന്നത്. പാൽ, പരിപ്പ് അലർജി, ദഹന പ്രശ്നങ്ങൾ (lactose intolerance) ഉള്ളവർക്കും ഉപയോഗിക്കാവുന്ന പാനീയമാണ് സോയ പാൽ. പാലിലെ അന്നജത്തിന്‍റെ അളവിനേക്കാൾ കുറവാണ് സോയ ജ്യൂസിൽ ഉള്ളത്.
സോയ ജ്യൂസിന്‍റെ ഘടന :-
ഘടകങ്ങൾ |
അളവ് (ശരാശരി) |
ഘടകങ്ങൾ |
അളവ് (ശരാശരി) |
വെള്ളം |
93.81% |
കൊഴുപ്പ് |
1.53% |
പ്രോട്ടീൻ |
2.86% |
ചാരം (ash) |
.27% |
അന്നജം |
1.53% |
വൈറ്റമിൻ ബി 2 |
3ppm |
പൂരിത കൊഴുപ്പ് |
----- |
ട്രാൻസ് കൊഴുപ്പ് |
------- |
പ്രതിദിനം 25 ഗ്രാം സോയ പ്രോട്ടീൻ കഴിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഒക്ര (okra ), സോയ പാൽപ്പൊടി, ടോഫു (tofu ), സുഫു (സോയ തൈര് ), സോയ യോഗർട്ട്, സോയ ഐസ് ക്രീം തുടങ്ങിയവ സോയ ജ്യൂസിൽ നിന്നും തയ്യാറാക്കുന്നവയാണ്.
ഇതിന്‍റെ അമിതമായ ഉപയോഗം നല്ലതല്ല. സോയ പ്രോട്ടീൻ പൂർണമായും ആഗിരണം ചെയ്യാൻ മനുഷ്യശരീരത്തിന് കഴിയില്ല. ഇത് പാലിന് ബദലായി ഉപയോഗിക്കുമ്പോൾ പേശി വളർച്ചയെ ബാധിച്ചേക്കാം. കുട്ടികളിൽ വളർച്ചയെയും മുതിർന്നവരിൽ ഹോർമോൺ സന്തുലനാവസ്ഥയെയും ബാധിക്കുന്നു.
2. തേങ്ങ പാൽ ( coconut milk)
ചിരകിയ തേങ്ങ വെള്ളത്തിലിട്ട് പിഴിഞ്ഞ് തേങ്ങാപ്പാൽ ഉണ്ടാക്കുന്നത്. മറ്റു വീഗൻ ഉൽപ്പന്നങ്ങളെ അപേക്ഷിച്ച് ഊർജം കുറവും പൂരിത കൊഴുപ്പ് കൂടുതലുമാണ്. കൂടാതെ ഇവയിൽ പ്രോട്ടീൻ അടങ്ങിയിട്ടില്ല.
ഒരു കപ്പ് തേങ്ങാപ്പാലിൽ ഘടന (274ഗ്രാം ):-
ഘടകങ്ങൾ |
അളവ് |
ഘടകങ്ങൾ |
അളവ് |
വെള്ളം |
231 ഗ്രാം |
കൊഴുപ്പ് |
5.08 ഗ്രാം |
അന്നജം |
7.12 ഗ്രാം |
കൽസ്യം |
459 മില്ലി ഗ്രാം |
പൊട്ടാസ്യം |
46.4 മില്ലി ഗ്രാം |
ഊർജം |
75.6 കലോറി |
നിരവധി ഗുണങ്ങൾ ഉണ്ടെങ്കിലും ഇതിന്‍റെ അമിതമായ ഉപയോഗം ചില ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. അനാവശ്യമായ ശരീരഭാരം ഹൃദയസംബന്ധമായ പ്രശ്നങ്ങൾ അലർജി ദഹനപ്രശ്നങ്ങൾ തുടങ്ങിയവ അവയിൽ പെടുന്നു.
3. ഓട്സ് പാൽ (oats milk)
ഓട്സ് വെള്ളത്തിൽ കുതിർത്ത്, പൊടിച്ച്, അരിച്ചെടുത്താണ് ഇവ തയ്യാറാക്കുന്നത്.
ഒരു കപ്പ് (280 ഗ്രാം)സംസ്കരിച്ച ഓട്സ് പാനീയത്തിന്‍റെ ഘടന:-
ഘടകങ്ങൾ |
ശരാശരി അളവ് |
ഘടകങ്ങൾ |
ശരാശരി അളവ് |
ഊർജം |
130 കലോറി |
കൊഴുപ്പ് |
2.5 ഗ്രാം |
അന്നജം (ലാക്ടോസ് ) |
15ഗ്രാം |
ഫൈബർ (നാരുകൾ ) |
2 ഗ്രാം |
പ്രോട്ടീൻ |
4 ഗ്രാം |
ഇരുമ്പ് |
.288 മില്ലി ഗ്രാം |
വൈറ്റമിൻ |
.05 മില്ലി ഗ്രാം |
കൽസ്യം |
350 മില്ലി ഗ്രാം |
പൊട്ടാസ്യം |
389 മില്ലി ഗ്രാം |
|
|
കാൽസ്യവും പൊട്ടാസ്യവും അസ്ഥികളെ ബലപ്പെടുത്താൻ സഹായിക്കുന്നു. നാരുകൾ രക്തത്തിലെ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കാം. പല ഓട്സ് പാൽ ബ്രാൻഡുകളും നിർമ്മാണ സമയത്ത് പഞ്ചസാരയും പ്രിസർവേറ്റീവുകളും ചേർത്ത് രുചിയും സൂക്ഷിപ്പു മേന്മയും മെച്ചപ്പെടുത്താറുണ്ട്. ഇത് ഓട്സ് പാലിന്‍റെ ആരോഗ്യ ഗുണങ്ങളെ കുറച്ചേക്കാം. പാലിനെ അപേക്ഷിച്ച് ഓട്സ് ജ്യൂസിൽ പോഷകങ്ങൾ കുറവായതിനാൽ ഇത് കുട്ടികൾക്ക് അനുയോജ്യമായ ബദലല്ല.
ഗ്ലൂട്ടൻ സെൻസിറ്റിവിറ്റി ഉള്ളവർക്കും സീലിയാക് രോഗികൾക്കും ഇവ നല്ലതല്ല. ഓട്സ് പാലിൽ ഉള്ള അന്നജം വെള്ളത്തിൽ വിഘടിക്കുന്നതിനാൽ പ്രമേഹ രോഗികൾക്ക് ഇത് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.
4. ബദാം പാൽ (almond milk)
ബദാം പൊടിച്ചതും ഫിൽറ്റർ ചെയ്ത് വെള്ളവും ഉപയോഗിച്ചാണ് ബദാം പാൽ തയ്യാറാക്കുന്നത്. സ്ഥിരതയും സൂക്ഷിപ്പു മേന്മയും വർദ്ധിപ്പിക്കുന്നതിനായി സംസ്കരണത്തിലൂടെ (fortification ) അന്നജം, കരാജിനൻ തുടങ്ങിയ പദാർത്ഥങ്ങൾ ഇതിൽ ചേർക്കാറുണ്ട്.ഒരു കപ്പ് ബദാം പാലിന്‍റെ ഘടന (280 ഗ്രാം )
ഘടകങ്ങൾ |
ശരാശരി അളവ് |
ഊർജം |
30 കലോറി |
പ്രോട്ടീൻ |
1 ഗ്രാം |
കൊഴുപ്പ് |
2.5 ഗ്രാം |
ബദാം ജ്യൂസ് പാലിന് യോജിച്ച ഒരു ബദൽ അല്ല. ഇത് പാലിന് പകരം ആയി ഉപയോഗിക്കുന്നത് പ്രോട്ടീൻ അപര്യാപ്തതയിലേക്ക് നയിച്ചേക്കാം. പരിപ്പ് (nuts ) അലർജിയുള്ളവർ ബദാം ജ്യൂസ് ഒഴിവാക്കുന്നതാണ് നല്ലത്. ബദാം പാൽ കുട്ടികൾക്ക് വിദഗ്ധരുടെ നിർദ്ദേശപ്രകാരം മാത്രം നൽകുക. ഇതിന്‍റെ ഉപയോഗം മൈഗ്രൈൻ ഉള്ളവർക്കും തൈറോയ്ഡ് രോഗികൾക്കും ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.
ബന്ധപ്പെട്ട വാർത്തകൾ: ജാതിക്ക ചേർത്ത് പാൽ കുടിച്ചാൽ ഈ ഗുണങ്ങൾ...
5. അരി പാൽ (rice milk)
അരി സംസ്കരിച്ചാണ് ഇത് തയ്യാറാക്കുന്നത്.
ഒരു കപ്പ് 250ഗ്രാം അരി പാനീയത്തിന്‍റെ ഘടന :-
ഘടകങ്ങൾ |
ശരാശരി അളവ് |
ഘടകങ്ങൾ |
ശരാശരി അളവ് |
ഊർജം |
120 കലോറി |
പ്രോട്ടീൻ |
1 ഗ്രാം |
കൊഴുപ്പ് |
8 ഗ്രാം |
അന്നജം (lactose ) |
23 ഗ്രാം |
സംസ്കരിച്ച് അരി പാനീയത്തിൽ കാൽസ്യം വൈറ്റമിൻ ധാതുക്കൾ എന്നിവ ചേർത്തിട്ടുണ്ടാകാം. പശുവിൻപാലിൽ ഉള്ളതിനേക്കാൾ രണ്ടിരട്ടി അന്നജം അരി പാലിൽ ഉണ്ട്. ഇവയുടെ ഉപയോഗം രക്തത്തിലെ ഗ്ലൂക്കോസ് അളവ് വർദ്ധിപ്പിക്കുന്നു. പ്രമേഹരോഗികൾ ഇത് ഉപയോഗിക്കുന്നത് നല്ലതല്ല. മണ്ണിലും വെള്ളത്തിലും കാണപ്പെടുന്ന വിഷലോഹമായ ആർസനിക്ക് അരി പാലിൽ അടങ്ങിയിരിക്കാം (നെല്ലിന് ലോഹങ്ങൾ വലിച്ചെടുക്കാനുള്ള കഴിവുണ്ട് ). ഇത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. അരി പാനീയത്തിലെ കുറഞ്ഞ പ്രോട്ടീൻ പാലിൽ നിന്നും കിട്ടുന്ന സംതൃപ്തിയും (satiety feel) വിശപ്പ് ശ്രമിച്ചു എന്ന തോന്നലും നൽകുന്നില്ല.
പാലോ വീഗൻ ജ്യൂസോ? ഏതാണ് നല്ലത്?
ഇന്നത്തെ സമൂഹത്തിൽ പാലിന് പകരം സസ്യാധിഷ്ഠിത ജ്യൂസ് തിരഞ്ഞെടുക്കുന്നവർ ഏറെയാണ്. എന്നാൽ വീഗൻ പാൽ ആവശ്യമായ പോഷകങ്ങൾ നൽകുന്നില്ല.
അതിനാൽ പ്രോട്ടീനും കാത്സ്യവും വൈറ്റമിനുകളും അവർക്ക് മറ്റു ഭക്ഷ്യവസ്തുക്കൾ കണ്ടെത്തേണ്ടി വരുന്നു. സംസ്കരിച്ച വീഗൻ പാലിൽ ഇവയെല്ലാം ചേർക്കുന്നുണ്ടെങ്കിലും അത് പൂർണമായും മനുഷ്യ ശരീരം ആഗിരണം ചെയ്യുന്നില്ല. അതുകൊണ്ട് പശുവിൻ പാലിന് അനുയോജ്യമായ ബദലല്ല വീഗൻ പാൽ. കുട്ടികളുടെ വളർച്ചയിലും ബുദ്ധി വികാസത്തിലും പാൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്, ഇത് വീഗൻ പാലിന് ചെയ്യാനാവില്ല. കാരണം പാൽ കുട്ടികൾക്ക് വേണ്ടി, അവർക്ക് ആഗിരണം ചെയ്യാൻ കഴിയുന്ന പോഷകങ്ങളാൽ നിർമിതമാണ്. ചില ന്യൂനതകൾ ഉണ്ടെങ്കിലും സസ്യാധിഷ്ഠിത ആരോഗ്യകരമാണ് എന്നതിൽ സംശയമില്ല. എന്നാൽ അവ പാല് പൂർണമായും പകരമാവില്ല. സസ്യാധിഷ്ഠിത ജ്യൂസിനെ ഒരിക്കലും പാൽ എന്നു പറയാനാവില്ല കാരണം നിയമപ്രകാരം സസ്തനികളുടെ സ്തനകോശങ്ങളിൽ നിന്നും ഉൽപാദിപ്പിക്കപ്പെടുന്ന പോഷക ദ്രവ്യം മാത്രമാണ് പാൽ (FSSA 2006 & FSSR 2011).
ബന്ധപ്പെട്ട വാർത്തകൾ: ജൈവപാൽ ഉൽപ്പാദനം നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ