മഴക്കാലമായാൽ നിരവധി കൂണുകൾ തൊടിയിലും വൈക്കോലിലും അങ്ങനെ നനഞ്ഞ പ്രതലങ്ങളിലൊക്കെ. ഇങ്ങനെ മൊട്ടിട്ടു നില്ക്കുന്ന കൂണുകളിൽ . അരിക്കൂൺ , പാവക്കൂൺ, മുട്ടക്കൂൺ തുടങ്ങി ഭക്ഷ്യയോഗ്യമായ നിരവധി കൂണുകൾ ഉൾപ്പെടുന്നു. രുചിയിൽ മാത്രമല്ല, പോഷക ഗുണങ്ങളുടെ കാര്യത്തിലും മുന്പന്മാരാണ് കുണുകൾ . കൂൺ കൃഷി ഇന്ന് നല്ലൊരു വരുമാനമാര്ഗമായി മാറിയിട്ടുണ്ട്. പുരാതന കാലംമുതലേ മനുഷ്യർ ആഹാരമെന്ന നിലയിൽ കൂൺ ഉപയോഗിച്ചു വരുന്നു. ഏറെ രോഗപ്രതിരോധ ശേഷിയും പോഷകമൂല്യവുമുള്ള കൂണിന് കാന്സർ , ട്യുമർ , കൊളസ്ട്രോൾ , രക്തസമ്മര്ദ്ദം മുതലായ രോഗങ്ങളെ നിയന്ത്രിക്കുന്നതിന് പ്രത്യേക കഴിവുണ്ട്.ഇവയെല്ലാം തന്നെ വിപണി ലക്ഷ്യമാക്കി വളർത്തി സൂപ്പർ മാർക്കറ്റുകളിൽ എത്തിക്കുന്നവരും ധാരാളമുണ്ട്. ടൗണിൽ താമസിക്കുന്നവർക്ക് ഇത് കടകളിൽ നിന്നും വാങ്ങാം. There are a lot of people who market all these and market them in supermarkets.Those who live in the town can buy it from the shops.
ഹരിതകം ഇല്ലാത്ത സസ്യമായ കൂൺ, കുമിള് അഥവാ ഫംഗസ് വിഭാഗത്തില്പ്പെട്ടതാണ്. ജീവനില്ലാത്തതും അഴുകിയതുമായ ജൈവവസ്തുകളിൽ വളരുന്ന കുമിളുകള്ക്ക് ഹരിതകമില്ലാത്തതിനാൽ സ്വന്തമായി ആഹാരം ഉണ്ടാക്കുവാൻ സാധ്യമല്ല, ജീര്ണിച്ച ജൈവ പ്രതലങ്ങളിൽ നിന്നും ആഹാരം വലിച്ചെടുത്താണവ വളരുന്നത്. Mushrooms are fungi that do not have chlorophyll. Fungi that grow on inanimate and decaying organisms are not able to make their own food because they do not have chlorophyll, and they grow by sucking food from decaying organic surfaces.
നമ്മുടെ ചുറ്റുപാടും കാണുന്ന വിവിധയിനം കുമിളുകളിൽ ഭക്ഷ്യയോഗ്യമായവ, വിഷമുള്ളവ, ഔഷധഗുണമുള്ളവ, ലഹരി തരുന്നവ തുടങ്ങിയ വ്യത്യസ്ത ഗുണങ്ങള് ഉള്ളവയുണ്ട്.. വിഷക്കൂണുകളെ ഭക്ഷ്യയോഗ്യമായവയിൽ നിന്നും തിരിച്ചറിയാനുള്ള ശാസ്ത്രീയ മാര്ഗങ്ങൾ വിരളമാണ്. ഇവ ജീവഹാനിവരെ വരുത്തുന്നതുമാണ്. പരിചയം കൊണ്ടുമാത്രമേ ഇവയെ തിരിച്ചറിയുവാൻ സാധിക്കുകയുള്ളൂ.
ഏതൊക്കെ കൂൺ ഭക്ഷ്യയോഗ്യമാണ് ഏതൊക്കെ അല്ല.
പറമ്പിൽ നിന്നും പറിച്ചെടുക്കുന്ന നല്ലവണ്ണം വിരിഞ്ഞ കൂൺ ഉപയോഗിക്കരുത്.അത് പോലെ മൊട്ടുപോലുള്ളവയും പറിക്കരുത്.പറിച്ചെടുത്ത കൂൺ മുറിച്ച് മഞ്ഞൾപ്പൊടി പുരട്ടി വെച്ചാൽ ചുവപ്പ്, ബ്രൗൺ ഇവയിലേതെങ്കിലും കളറിൽ കണ്ടാൽ കഴിക്കരുത്.വേവിച്ചാൽ മൂത്രത്തിൻ്റെ മണം വരികയോ,വെള്ളം കറുത്ത കളറിൽ വരികയോ ചെയ്താൽ വിഷാംശമുണ്ട്.ചൂടാക്കുമ്പോൾ മൂക്കിൻ്റെ തുമ്പിൽ അസ്വസ്ഥത കാണുന്നുണ്ടെങ്കിൽ ആ കൂൺ ഉപയോഗിക്കാൻ പാടില്ല.
ഭക്ഷ്യ യോഗ്യമായ കൂൺ
വൈക്കോൽ കൂനയിൽ ഉണ്ടാകുന്ന കൂൺ ആണ് വൈക്കോൽ കൂൺ.ഇത് ഭക്ഷ്യയോഗ്യമാണ്. ഗാനോഡർമ്മ എന്ന ഇനം കൂണിൽ നിന്നും ക്യാൻസറിന് എതിരെയുള്ള മരുന്ന് കണ്ടെത്തിയിട്ടുണ്ട്.
കേരളത്തിൽ 2 തരം കൂൺ മാത്രം കൃഷി ചെയ്യുന്നുണ്ട്
ചിപ്പിക്കൂണും, പാൽ കൂണും.പിന്നെ എസിയിൽ ബട്ടൺ കൂൺ കൃഷിയും കുറഞ്ഞ രീതിയിൽ നടത്തുന്നുണ്ട്.
ചിപ്പിയുടെ മണവും,രൂപവുമുള്ളതിനാലാണ് ചിപ്പി കൂൺ എന്ന പേര് വന്നത്.
ചിപ്പി കൂണിൻ്റെ ആയുസ്സ് ഒരു ദിവസവും, പാൽ കൂണിൻ്റേത് 4 ദിവസം വരെയുമാണ്.
പാൽ കൂണിനെ സമ്മർ കൂൺ എന്നും പറയാറുണ്ട്. ചിപ്പിക്കൂൺ ഈർപ്പം കൂടുതൽ ഉള്ള സമയത്താണ് കൂടുതൽ ഉണ്ടാകുന്നത്ഭക്ഷ്യയോഗ്യമായകച്ചിക്കൂൺ , ചിപ്പിക്കൂൺ, പാൽക്കൂൺ ഇവ നമുക്ക് വ്യാവസായിക അടിസ്ഥാനത്തിൽ വളര്ത്തിയെടുക്കാവുന്നതാണ്. ഫെല്ലിനസ്, കോറിയോലസ് എന്നിവയും ഔഷധഗുണമുള്ള കൂണുകൾ ആണ്. മറ്റ് ഭക്ഷണ പദാര്ത്ഥങ്ങളെ അപേക്ഷിച്ച് കൊളസ്ട്രോളിന്റെ അളവ് കുമിളിൽ വളരെ കുറവാണ്. പ്രോട്ടീൻ കൂടാതെ വിറ്റാമിൻ ബി, സി, ഡി, റിബോഫ്ലാബിൻ , തയാമൈൻ , നികോണിക് ആസിഡ്, ഇരുമ്പ്, പൊട്ടാസിയം, ഫോസ്ഫറസ്, ഫോളിക്ക് ആസിഡ് മുതലായവ കുമിളിൽ അടങ്ങിയിട്ടുണ്ട്.
ചിത്രങ്ങൾക്ക് കടപ്പാട്: വിക്കിപീഡിയ
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :കേരളത്തിലെ കൂൺ കൃഷി പരിശീലനകേന്ദ്രങ്ങൾ
#Mushroom#Farm#Agriculture#FTB