രുചിയും ശൈലിയും വ്യത്യസ്തമാണെങ്കിലും ലോകമെമ്പാടുമുള്ള ഭക്ഷണവിഭവങ്ങളിൽ വെളുത്തുള്ളിയ്ക്ക് പ്രത്യേകമായ സ്ഥാനമുണ്ട്. എന്നാൽ വെളുത്തുള്ളിയിൽ തന്നെ പല പല വ്യത്യസ്തതകളുണ്ട്. വെളുത്തുള്ളി പുളിപ്പിച്ചെടുത്ത് നിർമിക്കുന്ന കറുത്ത വെളുത്തുള്ളി അത്തരത്തിൽ ഒന്നാണ്. കറുത്ത നിറമുള്ള വെളുത്തുള്ളി ശരീരത്തിനും അത്യധികം ഉപയോഗപ്രദമാണ്.
ബന്ധപ്പെട്ട വാർത്തകൾ: വെളുത്തുള്ളിയും കൃഷി ചെയ്യാം
രുചിയിൽ സാധാരണ വെളുത്തുള്ളിയിൽ നിന്നും വ്യത്യസ്തമാണെങ്കിലും ഇത് പോഷകങ്ങളാൽ സമൃദ്ധമാണ്. പോഷകാഹാര വിദഗ്ധരുടെ അഭിപ്രായത്തിൽ, പുളിപ്പിച്ച ശേഷം വെളുത്തുള്ളി കഴിക്കുന്നത് അതിന്റെ പോഷണം വർധിപ്പിക്കുകയും ശരീരത്തിന് ഇത് നന്നായി ആഗിരണം ചെയ്യാനും സാധിക്കുമെന്നതാണ്.
ഈ വെളുത്തുള്ളി ശരീരത്തിന് ആവശ്യമായ കൊഴുപ്പും കാർബോഹൈഡ്രേറ്റും നൽകുന്നുണ്ട്. ദിവസവും വെളുത്തുള്ളി കഴിക്കുന്നത് പല തരത്തിലുള്ള അണുബാധകളിൽ നിന്നും ജലദോഷത്തിൽ നിന്നും നിങ്ങളെ സംരക്ഷിക്കും. കറുത്ത വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ ദഹനം ശരിയായി നടക്കാൻ സഹായകമാണ്.
ബന്ധപ്പെട്ട വാർത്തകൾ: ചൂടോടെ വിളമ്പാം അതി സ്വാദിഷ്ഠ വെളുത്തുള്ളി ചോറും മുട്ട അപ്പവും
ഇതിലടങ്ങിയിരിക്കുന്ന പ്രീബയോട്ടിക്സ് ശരീരത്തിൽ നല്ല ബാക്ടീരിയകളെ വർധിപ്പിക്കുകയും ശരീരത്തിൽ നിന്ന് ചീത്ത ബാക്ടീരിയകളെ പുറന്തള്ളാൻ സഹായിക്കുകയും ചെയ്യുന്നു. ഇത് ശ്വസനവ്യവസ്ഥയെ ശക്തിപ്പെടുത്തുകയും ചെയ്യുന്നുണ്ട്.
കറുത്ത വെളുത്തുള്ളിയിൽ ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ ധാരാളം അടങ്ങിയിരിക്കുന്നു. അലർജി, പ്രമേഹം എന്നിവയ്ക്കെതിരെ പ്രവർത്തിക്കാനും ഇവ സഹായകരമാണ്. ഇതുകൂടാതെ, കറുത്ത വെളുത്തുള്ളിയിൽ നിന്നുള്ള ആരോഗ്യഗുണങ്ങൾ എന്തൊക്കെയെന്ന് മനസിലാക്കാം.
-
കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു
കറുത്ത വെളുത്തുള്ളിക്ക് ഉയർന്ന രക്തസമ്മർദത്തെ ചെറുക്കാൻ കഴിവുണ്ട്. ഇത് പ്രോട്ടീനുകളുടെയും ബി വിറ്റാമിനുകളുടെയും കലവറ കൂടിയാണ്. ഇതുകൂടാതെ, കൊളസ്ട്രോൾ, ടൈപ്പ് 2 പ്രമേഹം, ക്ഷീണം, സമ്മർദം എന്നിവ കുറയ്ക്കാനും കറുത്ത വെളുത്തുള്ളി സഹായകമാണ്.
-
പ്രതിരോധശേഷി വർധിപ്പിക്കുന്നു
കറുത്ത വെളുത്തുള്ളിയിൽ ആന്റിഓക്‌സിഡന്റ് സാന്നിധ്യമുള്ളതിനാൽ ഇത് ദഹനത്തെ പ്രോത്സാഹിപ്പിക്കുന്നു. കൂടാതെ, ഊർജ്ജം പ്രദാനം ചെയ്യുന്നതിനും രോഗപ്രതിരോധശേഷി വർധിപ്പിച്ച് ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
-
ആൻറി ബാക്ടീരിയൽ ഗുണങ്ങൾ
കറുത്ത വെളുത്തുള്ളിക്ക് ആൻറി ബാക്ടീരിയൽ, ആന്റിസെപ്റ്റിക് ഗുണങ്ങളുണ്ട്. കൂടാതെ വിറ്റാമിൻ സിയും ഇതിൽ കാണപ്പെടുന്നു. ഇത് സ്ഥിരമായി കഴിക്കുന്നത് വൈറസുകളിൽ നിന്നും ബാക്ടീരിയകളിൽ നിന്നും സംരക്ഷിക്കും.
-
അമിനോ ആസിഡുകളുടെ കലവറ
കറുത്ത വെളുത്തുള്ളിയിൽ അർജിനൈൻ, ട്രിപ്റ്റോഫാൻ എന്നിവയുൾപ്പെടെ 18 അവശ്യ അമിനോ ആസിഡുകൾ അടങ്ങിയിട്ടുണ്ട്. അമിനോ ആസിഡുകൾ ശരീരത്തിന് സ്വയം ഉൽപാദിപ്പിക്കാൻ കഴിയാത്ത, എന്നാൽ ആരോഗ്യത്തിന് അനിവാര്യമായ പദാർഥങ്ങളാണ്. ഇത് ഭക്ഷണത്തിലൂടെയാണ് ആഗിരണം ചെയ്യേണ്ടതും. അതിനാൽ അമിനോ ആസിഡുകൾ കറുത്ത വെളുത്തുള്ളിയിൽ നിന്ന് മികച്ച അളവിൽ ശരീരത്തിന് ലഭിക്കും.
ബന്ധപ്പെട്ട വാർത്തകൾ: മുളപ്പിച്ച വെളുത്തുള്ളിയ്ക്ക് പല പല മേന്മകൾ; ആരോഗ്യത്തിന് എങ്ങനെ പ്രയോജനമെന്ന് നോക്കാം
-
ഹൃദ്രോഗം തടയാൻ സഹായകരമാണ്
കറുത്ത വെളുത്തുള്ളി ഹൃദ്രോഗം തടയാൻ സഹായിക്കുന്നു. രക്തത്തിലെ ട്രൈഗ്ലിസറൈഡുകളുടെയും കൊളസ്ട്രോളിന്റെയും അളവ് കുറയ്ക്കുന്നതിനാൽ, ധമനികളുടെ പ്രവർത്തനത്തിനും ഇത് ഗുണപ്രദമാണ്.
-
എല്ലുകളെ ബലപ്പെടുത്തുന്നു
കറുത്ത വെളുത്തുള്ളി പ്രോട്ടീനിന്റെയും കൊളാജന്റെയും ഉറവിടമാണ്. സന്ധികൾ, ടിഷ്യുകൾ, അസ്ഥികൾ എന്നിവ പുനരുജ്ജീവിപ്പിക്കുന്നതിലും ശക്തിപ്പെടുത്തുന്നതിലും ഉൾപ്പെട്ടിരിക്കുന്ന കൊളാജൻ ചർമത്തിന്റെ ആരോഗ്യത്തിന് ഒരു പ്രധാന പദാർഥമാണ്.
ബന്ധപ്പെട്ട വാർത്തകൾ: നിർജ്ജീവ കോശങ്ങളെ നീക്കി തിളങ്ങുന്ന ചർമത്തിന് ഔഷധഗുണങ്ങളുള്ള ഈ ഏലയ്ക്ക
-
കാൻസറിനെതിരെ പ്രവർത്തിക്കുന്നു
വൻകുടലിലെ കാൻസർ, രക്താർബുദം, വൻകുടലിലെ കാൻസർ എന്നിവയുടെ ചികിത്സയിൽ കറുത്ത വെളുത്തുള്ളി വളരെ സഹായകമാണെന്ന് തെളിയിക്കുന്നു. ഇത് കഴിക്കുന്നതിലൂടെ കാൻസർ പോലുള്ള ഗുരുതരമായ രോഗങ്ങൾ ഒഴിവാക്കാം. ഇതോടൊപ്പം കരൾ പ്രശ്‌നങ്ങൾക്കും കറുത്ത വെളുത്തുള്ളി ഏറെ ഫലപ്രദമാണ്. കറുത്ത വെളുത്തുള്ളി തലച്ചോറിന്റെ ആരോഗ്യത്തിനും കരളിനും വളരെയധികം ഗുണം ചെയ്യുന്നു.
-
കറുത്ത വെളുത്തുള്ളി എങ്ങനെ ഉപയോഗിക്കാം
കറുത്ത വെളുത്തുള്ളിയുടെ വ്യത്യസ്ത രുചിയും അതുപോലെ ഇതിന് കയ്പ്പില്ലാത്തതിനാലും സുഗന്ധവ്യഞ്ജനമായി ഉപയോഗിക്കാവുന്നതാണ്. സലാഡുകൾ, ചിക്കൻ കറി, മറ്റ് മാംസാഹാരങ്ങൾ, ടോസ്റ്റ് മുതലായവയിൽ കറുത്ത വെളുത്തുള്ളി ചേർക്കാം. പാസ്ത ഉണ്ടാക്കാനായും നിങ്ങൾക്ക് ഇത് ഉപയോഗിക്കാം.
കറുത്ത വെളുത്തുള്ളി വീട്ടിൽ തയ്യാറാക്കുന്ന രീതി
-
ആദ്യം കുറച്ച് വെളുത്തുള്ളി എടുത്ത് അല്ലി കളയുക.
-
തുടർന്ന് വട്ടത്തിലുള്ള ഒരു പാത്രത്തിൽ സൂക്ഷിക്കുക.
-
ഇതിലേക്ക് വെള്ളവും ഉപ്പും നിങ്ങൾക്ക് ഇഷ്ടപ്പെട്ട മറ്റ് എന്തെങ്കിലും ആയുർവേദകൂട്ടുകളും ചേർക്കാം.
-
തണുത്ത സ്ഥലത്ത് ഈ പാത്രം സൂക്ഷിക്കുക.
-
3 മുതൽ 6 ആഴ്ച വരെ ഇതേ ഊഷ്മാവിൽ സൂക്ഷിക്കുക.
-
ഇതിലേക്ക് വിനാഗിരി ഉപയോഗിച്ച് പുളിപ്പിക്കുക.
നിങ്ങളുടെ ആരോഗ്യത്തിൽ ഇത് എങ്ങനെ പ്രവർത്തിക്കുമെന്നത് മനസിലാക്കിയാണ് കറുത്ത വെളുത്തുള്ളി കഴിക്കേണ്ടത്. ഇതിനായി പോഷകാഹാര വിദഗ്ധനെ സമീപിക്കുക.
ബന്ധപ്പെട്ട വാർത്തകൾ: അരച്ച് ചേർത്തും അച്ചാറാക്കിയും മാത്രമല്ല, വെളുത്തുള്ളി വറുത്ത് കഴിച്ചാൽ പലതാണ് മെച്ചം