1. Food Receipes

ചൂടോടെ വിളമ്പാം അതി സ്വാദിഷ്ഠ വെളുത്തുള്ളി ചോറും മുട്ട അപ്പവും

വളരെ സ്വാദിഷ്ടമായ വീട്ടിൽ എളുപ്പത്തിൽ ഉണ്ടാക്കാവുന്നതുമായ മൂന്ന് കിടിലം ഭക്ഷണ വിഭവങ്ങളാണ് താഴെ നൽകുന്നത്.

Priyanka Menon
മുട്ട അപ്പവും വെളുത്തുള്ളി ചോറും
മുട്ട അപ്പവും വെളുത്തുള്ളി ചോറും

വളരെ സ്വാദിഷ്ടമായ വീട്ടിൽ എളുപ്പത്തിൽ ഉണ്ടാക്കാവുന്നതുമായ മൂന്ന് കിടിലം ഭക്ഷണ വിഭവങ്ങളാണ് താഴെ നൽകുന്നത്.

വെളുത്തുള്ളി ചോറ്

ചേരുവകൾ

  • ബിരിയാണി - അരക്കപ്പ്
  • വെണ്ണ - രണ്ടു വലിയ ടീസ്പൂൺ
  • വെളുത്തുള്ളി ചതച്ചത് - ഒരു വലിയ സ്പൂൺ
  • സവാള 1 - പൊടിയായി അരിഞ്ഞത്
  • സ്പ്രിംഗ് ഒണിയൻ പൊടിയായി അരിഞ്ഞത് ഒരു വലിയ സ്പൂൺ
  • പച്ച, ചുവപ്പ്, മഞ്ഞ നിറമുള്ള ക്യാപ്സികം പൊടിയായി അരിഞ്ഞത് ഒരു വലിയ സ്പൂൺ
  • ഉപ്പ് ആവശ്യത്തിന്

The very tasty and delicious food we can make at home with simple techniques. One of them is garlic rice  We can cook by using garlic and rice and the other one here is egg appam.

പാകം ചെയ്യുന്ന വിധം

വെള്ളം തിളപ്പിച്ച് കഴുകി വാരിയ അരി ചേർത്ത് വേവിച്ച് ഊറ്റി വയ്ക്കുക. അതിനു ശേഷം ഒരു വലിയ പാനിൽ വെണ്ണയും വെളുത്തുള്ളിയും അരിഞ്ഞതും ചേർത്തിളക്കി വെളുത്തുള്ളി മൂക്കുമ്പോൾ കോരി മാറ്റിവയ്ക്കുക. അതിനുശേഷം സവാള, സ്പ്രിങ് ഒനിയൻ തുടങ്ങിയവ അരിഞ്ഞത് ചേർത്ത് വഴറ്റുക. അതിനുശേഷം കാപ്സിക്കം അരിഞ്ഞത് ചേർത്ത് വഴറ്റുക. അധികം വെന്ത് പോകരുത്. പച്ചപ്പ് മാറിയാൽ വേവിച്ച് വച്ചിരിക്കുന്ന ചോറും പാകത്തിന് ഉപ്പും ചേർത്ത് ചൂടോടെ വിളമ്പുക.

മുട്ട അപ്പം

ചേരുവകൾ

  • പാലപ്പം പൊടി ഒരു പാക്കറ്റ്
  • മുട്ട പാകത്തിന്

ഉണ്ടാക്കുന്ന വിധം

പാലപ്പത്തിന് ഉള്ള പൊടി പാക്കറ്റിൽ പറഞ്ഞിരിക്കുന്ന പ്രകാരം കുഴച്ചു വയ്ക്കുക. അതിനുശേഷം മാവ് തയ്യാറാക്കിയശേഷം അപ്പപ്പൊടി അടുപ്പിൽ വെച്ച് ചൂടാക്കണം.

തുടർന്ന് ഇതിൽ ഓരോ തവി മാവ് വീതം കോരി ഒഴിച്ച് ചട്ടിയിൽ നന്നായി ചുറ്റിക്കണം. സാധാരണ അപ്പം ഉണ്ടാക്കുന്ന പോലെ നടുഭാഗം ഉയർന്നു നിൽക്കരുത്. ഇതിനു നടുവിൽ ഒരു മുട്ട പൊട്ടിച്ചൊഴിച്ച് ശേഷം അടച്ചുവെച്ച് വേവിക്കുക.

English Summary: Serve hot with delicious garlic rice and egg bread

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds