കോവിഡ് കാലത്ത് രോഗപ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കാന്‍ കോട്ടക്കല്‍ ആര്യവൈദ്യശാല ആയുഷ് ക്വാഥ ചൂര്‍ണ്ണം വിപണിയിലിറക്കി. കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഉത്പ്പന്നം തയ്യാറാക്കിയിരിക്കുന്നത്. തുളസി,കുരുമുളക്,കറുവപ്പട്ട,ചുക്ക് എന്നിവ ചേര്‍ത്താണ് ചൂര്‍ണ്ണം തയ്യാറാക്കിയിരിക്കുന്നത്.
രോഗാണു നാശിനിയായ തുളസി ശ്വാസരോഗങ്ങള്‍,വയറുസംബ്ബന്ധമായ രോഗങ്ങള്‍, ചെവി.മൂക്ക്,തൊണ്ട ഇവയുമായി ബന്ധപ്പെട്ട രോഗങ്ങള്‍ എന്നിവയ്ക്ക് ഉത്തമമാണ്. വൈറസ്,ഫംഗസ്,ബാക്ടീരിയ എന്നിവയെ പ്രതിരോധിക്കാന്‍ തുളസിക്ക് കഴിവുണ്ട്. ഇത് മികച്ചൊരു ആന്റിഓക്‌സിഡന്റുമാണ്. കറുവപ്പട്ട ചുമയ്ക്കും ശ്വാസരോഗങ്ങള്‍ക്കും മികച്ച ഫലം നല്‍കുന്നു. രക്തസമ്മര്‍ദ്ദം കുറയ്ക്കാനും പ്രമേഹ രോഗം ശമിപ്പിക്കാനും പട്ടയ്ക്ക് കഴിയും. ഇത് ആന്റി ഇന്‍ഫ്‌ളമേറ്ററിയും ആന്റിഓക്‌സിഡന്റുമാണ്. ചുക്കും ചുമ,ജലദോഷം,ശ്വാസരോഗങ്ങള്‍ എന്നിവയ്ക്ക് മികച്ച പ്രതിവിധിയാണ്. ദഹനം മെച്ചപ്പെടുത്താനും ശ്വാസതടസ്സങ്ങള്‍ ഒഴിവാക്കാനുമാണ് കുരുമുളക് സഹായിക്കുന്നത്. ഇത് ആന്റിപൈററ്റിക്കും ആന്റിഓക്‌സിഡന്റുമാണ്.
100 ഗ്രാം പാക്കറ്റായാണ് മരുന്ന് മാര്‍ക്കറ്റില്‍ ഇറക്കിയിട്ടുള്ളത്. 3 ഗ്രാം പൊടി 150 മില്ലി തിളപ്പിച്ച വെള്ളത്തില്‍ കരുപ്പട്ടിയോ മറ്റ് മധുരമോ( രുചിക്ക് ആവശ്യമുണ്ടെങ്കില്‍ )ചേര്‍ത്ത് ദിവസവും രണ്ട് നേരം കുടിക്കുന്നത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ ഉതകും. 100 ഗ്രാം പാക്കറ്റിന് 150 രൂപയാണ് വില
As directed by Ayush Mantralaya, kottakkal Arya Vaidya Pharmacy,Kottakkal released an immunity booster in 100 gram packet ,named Ayush Kwath Churnam. It comes in powder form and includes tulsi,pepper,cinnamon and dry ginger. It is antiviral,antimycotic and antibacterial, which helps to prevent respiratory diseases and promotes anti oxidant and antipyretic activities. 3 gm of powder can be added in 150 ml hot water and be used two times daily to protect the body from germs . Cost is Rs. 150/-
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: കരൾവീക്കത്തിന് ഗ്രീൻ ടീ പതിവാക്കുക