1. Health & Herbs

കരൾവീക്കത്തിന് ഗ്രീൻ ടീ പതിവാക്കുക

ലോകത്തിൽ വെച്ച് ഏറ്റവും പേരുകേട്ട ഒരു പാനീയമാണ് (beverage) ഗ്രീൻ ടീ. ഇതിന് ധാരാളം ആരോഗ്യനുകൂല്യങ്ങൾ ഉണ്ട്. ഗ്രീൻ ടീ ഒരുപാടു രോഗങ്ങളെ തടയാനും, ചികിൽസിക്കാനും ഉപയോഗിക്കുന്നു. അതിലൊന്നാണ് non-alcoholic fatty liver. പൊണ്ണത്തടി കുറയ്ക്കാൻ മാത്രമല്ല ഗ്രീൻ ടീയുടെ ഗുണങ്ങൾ. പതിവായി ഗ്രീൻ ടീ കുടിക്കുകയാണെങ്കിൽ ശരീരത്തിലെ കൊഴുപ്പ് അടിയുന്നത് ക്രമേണ കുറഞ്ഞുവരുന്നു. അതോടെ അമിതവണ്ണത്തിനുള്ള സാദ്ധ്യതകൾ ഇല്ലാതാകുന്നു.

Meera Sandeep
Green tea
Green Tea

ലോകത്തിൽ വെച്ച് ഏറ്റവും പേരുകേട്ട ഒരു പാനീയമാണ് (beverage) ഗ്രീൻ ടീ. ഇതിന് ധാരാളം ആരോഗ്യനുകൂല്യങ്ങൾ ഉണ്ട്.  ഗ്രീൻ ടീ ഒരുപാടു രോഗങ്ങളെ തടയാനും, ചികിൽസിക്കാനും ഉപയോഗിക്കുന്നു. അതിലൊന്നാണ് non-alcoholic fatty liver.

പൊണ്ണത്തടി കുറയ്ക്കാൻ മാത്രമല്ല ഗ്രീൻ ടീയുടെ ഗുണങ്ങൾ. പതിവായി ഗ്രീൻ ടീ കുടിക്കുകയാണെങ്കിൽ ശരീരത്തിലെ കൊഴുപ്പ് അടിയുന്നത് ക്രമേണ കുറഞ്ഞുവരുന്നു. അതോടെ അമിതവണ്ണത്തിനുള്ള സാദ്ധ്യതകൾ ഇല്ലാതാകുന്നു. ഇതിലൂടെ non-alcoholic  fatty liver രോഗത്തെ ചെറുക്കാനാകുന്നു.

അതായത്, കരൾവീക്കം (fatty liver) രണ്ടു തരത്തിലുണ്ട്. Alcoholic  fatty liver, Non-alcoholic fatty liver, എന്നിവയാണ് അവ. Alcoholic fatty liver, പേര് സൂചിപ്പിക്കുന്ന പോലെ alcohol അമിതമായി ഉപയോഗിക്കുന്നവരിലാണ് പിടിപെടുന്നത്. Non-alcoholic fatty liver  ആകട്ടെ, പല കാരണങ്ങൾ മുഖേനയും ഉണ്ടാകാം. ഇതിലെ പ്രധാനപ്പെട്ട കാരണമാണ്  അമിതവണ്ണം. അല്ലെങ്കിൽ ശരീരത്തിലെ കൊഴുപ്പ് അടിഞ്ഞുകൂടുന്ന സാഹചര്യം. ഈ സാദ്ധ്യതയെയാണ് ഗ്രീൻ ടീ ഇല്ലാതാക്കുന്നത്.

ഗ്രീൻ ടീയും ഒപ്പം വ്യായാമവും കൂടിയുണ്ടെങ്കിൽ അമിതവണ്ണത്തിൻറെ ഭാഗമായി വരുന്ന കരൾവീക്കത്തിനുള്ള സാദ്ധ്യതയെ 75% ത്തോളം ഇല്ലാതാക്കാമെന്നാണ് "Journal of Nutritional Biochemistry" എന്ന പ്രസിദ്ധികരണത്തിൽ വന്ന ഒരു പഠന റിപ്പോർട്ട് വ്യക്‌തമാക്കുന്നത്.
Green Tea is good for Non-alcoholic Fatty Liver.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: ഗോമൂത്രം മികച്ച രോഗസംഹാരി, പത്തിലേറെ മരുന്നുകള് മാര്ക്കറ്റില് ലഭ്യം

English Summary: Green Tea is good for Non-alcoholic Fatty Liver

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds