1. Health & Herbs

കേട്ടിട്ടുണ്ടോ മുട്ടപ്പഴത്തെ കുറിച്ച്?

കേരളത്തിലെ കാലാവസ്ഥയ്ക്ക് ഏറെ അനുയോജ്യമാണ് മുട്ടപ്പഴം കൃഷി(എഗ്ഗ് fruit cultivation). മുട്ട യോടുള്ള രൂപസാദൃശ്യം ആണ് ഇതിന് ഇങ്ങനെ ഒരു പേര് കൈവരാൻ കാരണമായത്. കൂടാതെ ഇതിൻറെ പഴുത്ത ഉൾഭാഗം പുഴുങ്ങിയ മുട്ടയുടെ മഞ്ഞക്കരു പോലെതന്നെയാണ്. മഞ്ഞക്കരു പൊടിയുന്ന പോലെ തന്നെ ഈ പഴവും പൊടിയുന്നു. സാധാരണ വിത്ത് മുളപ്പിച്ചാണ് പുതിയ തൈകൾ ഉണ്ടാക്കുന്നത്. ഏകദേശം 30 അടി ഉയരത്തിൽ വരെ ഈ സസ്യം വളരുന്നു. വിറ്റാമിൻ എ, വിറ്റാമിൻ സി, പ്രോട്ടീൻ എന്നിവയുടെ കലവറയാണ് മുട്ടപ്പഴം(muttapazham).

Priyanka Menon
Egg Fruit

ഇവയുടെ മറ്റു ആരോഗ്യവശങ്ങൾ(Health benefits of Egg Fruit)

1. മുട്ട പഴത്തിൽ ധാരാളമായി നാരുകൾ അടങ്ങിയിരിക്കുന്നു അതുകൊണ്ടുതന്നെ ദഹനസംബന്ധമായ പ്രശ്നങ്ങൾ ഇല്ലാതാക്കുവാനും, അമിത വണ്ണം കുറയ്ക്കുവാനും ഇത് കഴിക്കുന്നത് നല്ലതാണ്.

2. ബീറ്റ കരോട്ടിൻ സമ്പുഷ്ടമായ അളവിൽ അടങ്ങിയിരിക്കുന്ന മുട്ടപ്പഴം നേത്ര ആരോഗ്യം മെച്ചപ്പെടുത്തുന്നു.

3. മുട്ടപ്പഴം കഴിക്കുന്നത് വഴി നമ്മുടെ രോഗപ്രതിരോധശേഷി ഉയരുന്നു. കാരണം ഇതിൽ ധാരാളമായി വിറ്റാമിൻ സി അടങ്ങിയിരിക്കുന്നു.

4. കാൽസ്യം ധാരാളമുള്ളതിനാൽ എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ മുട്ടപ്പഴം ശീലമാക്കാം.

5. ഇതിലടങ്ങിയിരിക്കുന്ന ഇരുമ്പിന്റെ അംശം ഓർമശക്തി വർദ്ധിപ്പിക്കുവാനും, രക്തത്തിലെ ഓക്സിജൻ അളവ് മെച്ചപ്പെടുത്താനും ഗുണം ചെയ്യും

6. കൊഴുപ്പ് കുറഞ്ഞ ഭക്ഷണപദാർത്ഥം എന്ന നിലയിൽ കൊളസ്ട്രോൾ, പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ പ്രശ്നങ്ങൾ അനുഭവപ്പെടുന്ന വർക്ക് മുട്ടപ്പഴം കഴിക്കുന്നത് നല്ലതാണ്.

Egg fruit cultivation is very suitable for the climate of Kerala. It is so named because of its resemblance to eggs. And its ripe interior is like the yolk of a boiled egg. This fruit is powdered just like the yolk. New seedlings are usually formed by germination of seeds.

ഇത്തരത്തിൽ ഒട്ടനവധി ആരോഗ്യവശങ്ങൾ ഉള്ള മുട്ടപ്പഴം നമുക്ക് വീടുകളിൽ വെച്ച് പിടിപ്പിക്കാം. ഇതിൻറെ തൈകൾ കേരളത്തിലെ എല്ലാ നഴ്സറികളിലും ലഭ്യമാണ്.

English Summary: Muttapazham is a storehouse of vitamin A, vitamin C and protein.

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds