1. Health & Herbs

പുകവലി മൂലമുണ്ടാകുന്ന ദൂഷ്യഫലങ്ങൾ മറികടക്കാൻ കൈതച്ചക്ക ഒരാൾ വിചാരിച്ചാൽ മാത്രം മതി

ലോകത്ത് എല്ലായിടത്തും പ്രചാരത്തിലുള്ള ഒന്നാണ് കൈതച്ചക്ക. കേരളത്തിൻറെ കാലാവസ്ഥയ്ക്കും ഇതിൻറെ കൃഷി അനുയോജ്യം തന്നെ. കൈതച്ചക്കയിൽ നിന്ന് ഉൽപാദിപ്പിക്കുന്ന മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾക്ക് ഇന്ന് വിപണിയിൽ വൻ ഡിമാൻഡാണ് ഉള്ളത്. അത്രത്തോളം മലയാളികൾക്ക് പ്രിയപ്പെട്ടതാണ് കൈതച്ചക്ക. ഈ കൈതചക്ക ജൂസ് ആയും,

Priyanka Menon
കൈതച്ചക്ക
കൈതച്ചക്ക

ലോകത്ത് എല്ലായിടത്തും പ്രചാരത്തിലുള്ള ഒന്നാണ് കൈതച്ചക്ക. കേരളത്തിൻറെ കാലാവസ്ഥയ്ക്കും ഇതിൻറെ കൃഷി അനുയോജ്യം തന്നെ. കൈതച്ചക്കയിൽ നിന്ന് ഉൽപാദിപ്പിക്കുന്ന മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾക്ക് ഇന്ന് വിപണിയിൽ വൻ ഡിമാൻഡാണ് ഉള്ളത്. അത്രത്തോളം മലയാളികൾക്ക് പ്രിയപ്പെട്ടതാണ് കൈതച്ചക്ക. ഈ കൈതചക്ക ജൂസ് ആയും, ഡെസർട്ട് ആയി വിളമ്പുമ്പോഴും നമ്മളിൽ പലർക്കും അതിൻറെ ഗുണങ്ങൾ അറിയുന്നില്ല.

ധാരാളം ജീവകങ്ങളുടെയും ധാതുക്കളുടെയും കലവറയാണ് കൈതച്ചക്ക. വിറ്റാമിൻ സി, വിറ്റാമിൻ എ, വിറ്റാമിൻ കെ, ഫോസ്ഫറസ്, കാൽസ്യം, സിങ്ക് എന്നിവ ധാരാളമായി ഇതിലടങ്ങിയിരിക്കുന്നു. പൈനാപ്പിളിൽ അടങ്ങിയിരിക്കുന്ന ബ്രോമേലെൻ എന്ന ഘടകം കാൻസറിനെ പ്രതിരോധിക്കുമെന്ന് കണ്ടെത്തിയിരിക്കുന്നു. വിറ്റാമിൻ സി സമ്പുഷ്ടമായ അളവിൽ അടങ്ങിയിരിക്കുന്നതിനാൽ ഇത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു.

Pineapple is one of the most popular fruits all over the world. Its cultivation is also suitable for the climate of Kerala. There is a huge demand in the market today for value-added products made from pineapple. Pineapple is so popular among Malayalees. Many of us are unaware of the benefits of this pineapple juice and its dessert. Pineapple is a storehouse of many vitamins and minerals. It is rich in Vitamin C, Vitamin A, Vitamin K, Phosphorus, Calcium and Zinc. Bromelain, a component found in pineapple, has been found to fight cancer. As it is rich in Vitamin C, it enhances the immune system. It is rich in calcium which strengthens the health of bones and teeth. The use of pineapple can help you lose weight and eliminate unwanted fat.

കാൽസ്യം ധാരാളമുള്ളതിനാൽ എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം ബലപ്പെടുത്തുന്നു. ശരീരഭാരം കുറയ്ക്കുവാനും അനാവശ്യ കൊഴുപ്പ് ഇല്ലാതാക്കുവാനും പൈനാപ്പിൾ ഉപയോഗം കൊണ്ട് സാധ്യമാകും. ഇതിൻറെ ഉപയോഗം ചർമത്തിന് തിളക്കം കൂട്ടുവാനും, യവന ത്തോടെ ഇരിക്കുവാനും നല്ലതാണ്. ഗർഭിണികൾ പഴുത്ത കൈതച്ചക്ക തിന്നുന്നത് ഗർഭം അലസി പോകുന്നതിന് കാരണമാകുന്നു.

എക്സിമ എന്ന രോഗത്തിന് രോഗത്തിന് കൈതച്ചക്കയുടെ നീര് പുരട്ടിയാൽ ചൊറിച്ചിലിന് പ്രതിരോധിക്കാനും എക്സിമയുടെ കട്ടി കുറയ്ക്കുവാനും കാരണമാവും. പൊട്ടാസ്യം ധാരാളം അടങ്ങി കൈതച്ചക്ക വൃക്ക സംബന്ധമായരോഗങ്ങൾക്ക് പരിഹാരമാണ്. കൈതച്ചക്കയുടെ ഓല കുത്തി പിഴിഞ്ഞെടുത്ത നീര് കഴിച്ചാൽ ഉദര കൃമികൾ നശിക്കും. മാത്രവുമല്ല ഈ നീരിൽ പഞ്ചസാര ചേർത്ത് കൊടുക്കുന്നത് വില്ലൻ ചുമയ്ക്ക് ആശ്വാസം പകരും.

പതിവായി കൈതച്ചക്ക കഴിച്ചാൽ പുകവലിയിൽനിന്നുണ്ടാകുന്ന ദൂഷ്യഫലങ്ങൾ ഇല്ലാതാകും കാരണമെന്തെന്നാൽ പുകവലികൊണ്ട് രക്തത്തിൽ കുറയുന്ന വിറ്റാമിൻ സി കൈതച്ചക്ക തിന്നുന്നത് കൊണ്ട് പരിഹരിക്കപ്പെടും. പഴുക്കാത്ത കൈത ച്ചക്ക ഹൃദ്രോഗത്തിന് നല്ലതാണ്. ഇത് ക്ഷീണം തളർച്ച എന്നിവ അകറ്റുന്നു.

English Summary: One only has to think about pineapple to overcome the ill effects of smoking Pineapple is one of the most popular fruits all over the world

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds