1. Health & Herbs

രക്തസമ്മർദമുണ്ടോ? പൈനാപ്പിൾ കഴിക്കാൻ തുടങ്ങിക്കൊള്ളൂ!

ഭക്ഷണത്തിൽ ഈ പോഷകസമൃദ്ധമായ പഴം ചേർത്ത് കഴിക്കുന്നത് ഒരു വ്യക്തിയുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ വർധിപ്പിക്കുന്നതിന് സഹായിക്കുന്നു. ലോകമെമ്പാടുമുള്ള ആളുകൾ ആസ്വദിക്കുന്ന ഏറ്റവും പ്രശസ്തമായ ഉഷ്ണമേഖലാ പഴങ്ങളിൽ ഒന്നാണ് പൈനാപ്പിൾ.

Raveena M Prakash
Pineapple aids weight loss and reduce blood pressure
Pineapple aids weight loss and reduce blood pressure

ഭക്ഷണത്തിൽ ഈ പോഷകസമൃദ്ധമായ പഴം ചേർത്ത് കഴിക്കുന്നത് ഒരു വ്യക്തിയുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ വർധിപ്പിക്കുന്നതിന് സഹായിക്കുന്നു. ലോകമെമ്പാടുമുള്ള ആളുകൾ ആസ്വദിക്കുന്ന ഏറ്റവും പ്രശസ്തമായ ഉഷ്ണമേഖലാ പഴങ്ങളിൽ ഒന്നാണ് പൈനാപ്പിൾ. ചൂടുള്ള വേനൽ മാസങ്ങളെ നേരിടാൻ, ശരീരത്തെ സഹായിക്കുന്ന നിരവധി അവശ്യ പോഷകങ്ങളാൽ നിറഞ്ഞതാണ് ഈ പഴം.

പൈനാപ്പിൾ കഴിച്ചാലുണ്ടാവുന്ന ചില ആരോഗ്യ ഗുണങ്ങളെക്കുറിച്ചറിയാം...

1. ശരീരത്തിലെ ജലാംശം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു:

കാലാവസ്ഥ വ്യതിയാനം നേരിടുന്ന ഈ കാലത്ത്, നിർജ്ജലികരണം ഒഴിവാക്കാൻ നന്നായി ജലാംശം അടങ്ങിയ പഴങ്ങൾ കഴിക്കേണ്ടത് വളരെ അനിവാര്യമാണ്. നിർജ്ജലീകരണം ഒഴിവാക്കാൻ സ്വയം നന്നായി ജലാംശം നിലനിർത്തേണ്ടത് വളരെ പ്രധാനമാണ്. പൈനാപ്പിളിൽ ഉയർന്ന അളവിൽ ജലാംശം അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തിലെ ജലാംശം നിലനിർത്താനും ചൂട് സ്‌ട്രോക്ക് തടയാനും സഹായിക്കുന്നു, പ്രത്യേകിച്ചും പൈനാപ്പിൾ ജ്യൂസ് അടിക്കാതെ കഴിക്കുന്നത് നല്ലതാണ്.

2. രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു:

രാജ്യത്തെ കാലാവസ്ഥ പലയിടങ്ങളിലും പലതരത്തിലാണ്, ചൂടുള്ള കാലാവസ്ഥ കാരണം ശരീരത്തിൽ അണുബാധകളും രോഗങ്ങളും ഉണ്ടാവാൻ സാധ്യത വളരെ കൂടുതലാണ്. പൈനാപ്പിളിൽ ഉയർന്ന അളവിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് വ്യക്തികളുടെ രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും, ശരീരത്തെ ആരോഗ്യകരമായി നിലനിർത്തുന്നതിന് സഹായിക്കുന്നു. 

3. ദഹനത്തെ സഹായിക്കുന്നു:

ദഹനസംബന്ധമായ പ്രശ്നങ്ങൾ ഒഴിവാക്കാൻ ആരോഗ്യകരമായ ദഹനവ്യവസ്ഥ നിലനിർത്തേണ്ടത് വളരെ പ്രധാനമാണ്. പൈനാപ്പിളിൽ ബ്രോമെലൈൻ എന്ന എൻസൈം ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് പ്രോട്ടീനുകളെ തകർക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്നു. ഈ എൻസൈമിന് ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്, ഇത് ദഹനനാളത്തെ പ്രശ്‍നങ്ങൾ ശമിപ്പിക്കുകയും, ഏല്ലാ അസ്വസ്ഥതകളും ലഘൂകരിക്കുകയും ചെയ്യുന്നു.

4. രക്തസമ്മർദ്ദം കുറയ്ക്കുന്നു:

ചൂടും ഈർപ്പവും വ്യക്തികളിൽ രക്തസമ്മർദ്ദം വർദ്ധിപ്പിക്കുന്നു, ഇത് ഹൈപ്പർടെൻഷനിലേക്ക് നയിക്കുന്നു. പൈനാപ്പിളിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്, പൈനാപ്പിൾ കഴിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കാനും, ധമനികളിലെ സമ്മർദ്ദം കുറയ്ക്കാനും, ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു.

6. ആരോഗ്യമുള്ള ചർമ്മത്തെ പ്രോത്സാഹിപ്പിക്കുന്നു: 

വേനൽക്കാലത്ത് വളരെയധികം സൂര്യപ്രകാശം ഏൽക്കുന്നത് ചർമ്മത്തിന് കേടുപാടുകൾ വരുത്തുകയും, അകാല വാർദ്ധക്യം ഉണ്ടാക്കുകയും ചെയ്യുന്നു. ഇത് ഫ്രീ റാഡിക്കലുകളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാൻ സഹായിക്കുന്നു. സൂര്യപ്രകാശം മൂലം ചർമ്മകോശങ്ങളെ നശിക്കുകയും, ചർമം ചുവന്ന നിറമായി മാറുന്നു, പ്രായത്തിന്റെ പാടുകൾ, ചുളിവുകൾ എന്നിവയ്ക്ക് പൈനാപ്പിൾ കഴിക്കുന്നത് നല്ലതാണ്. 

7. ഊർജ്ജ നില വർദ്ധിപ്പിക്കുന്നു:

ചൂട് കാലത്ത് വളരെ അധികം ജലാംശം നഷ്ടപെടുന്നതിനാൽ, ശരീരം പെട്ടെന്ന് ക്ഷീണിക്കുന്നു. അതിനാൽ വ്യക്തികളിൽ ഊർജ്ജനഷ്ടമുണ്ടാവുകയും ചെയ്യുന്നു. പൈനാപ്പിളിൽ പ്രകൃതിദത്തമായ പഞ്ചസാര അടങ്ങിയിട്ടുണ്ട്, ഇത് ദിവസം മുഴുവൻ ഊർജ്ജത്തോടെ ഇരിക്കാൻ സഹായിക്കുന്നു. ശീതികരിച്ച പാനീയങ്ങൾ കഴിക്കുന്നതിന് പകരം ഈ പഴം കഴിക്കുന്നത് എനർജി വർധിപ്പിക്കുന്നതിന് നല്ലതാണ്.

8. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു:

പൈനാപ്പിൾ കലോറി കുറഞ്ഞതാണ്, ഇതിൽ ഉയർന്ന നാരുകളുമടങ്ങിയിട്ടുണ്ട്. വ്യക്തികളിലെ കലോറി ഉപഭോഗം കുറയ്ക്കാനും, വിശപ്പ് നിയന്ത്രിക്കാനും ശരീരഭാരം കുറയ്ക്കാനും പൈനാപ്പിൾ സഹായിക്കുന്നു. 

ബന്ധപ്പെട്ട വാർത്തകൾ: ചൂടുകാലത്തെ നിർജ്ജലീകരണ പ്രശ്‌നങ്ങൾ എങ്ങനെ പരിഹരിക്കാം?

Pic Courtesy: Pexels.com

English Summary: Pineapple aids weight loss and reduce blood pressure

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds