1. Health & Herbs

പ്രമേഹത്തിനും കേശ സംരക്ഷണത്തിനും ഈ എണ്ണ ഉത്തമം

മാത്രമല്ല, സഫ്ലവർ ഓയിൽ പാചകത്തിന് വ്യാപകമായി ഉപയോഗിക്കുന്നു, ഏറ്റവും ആരോഗ്യകരമായ എണ്ണകളിൽ ഒന്നാണിത്. ഈ എണ്ണയിൽ ചെമ്പ്, വിറ്റാമിനുകൾ B1, B5, B6, ഫോസ്ഫറസ്, മഗ്നീഷ്യം, മാംഗനീസ് എന്നിവ അടങ്ങിയിട്ടുണ്ട്.

Saranya Sasidharan
This oil is good for diabetes and hair care
This oil is good for diabetes and hair care

ഇന്ത്യയിൽ എല്ലായിടത്തും കൃഷി ചെയ്ത് വരുന്ന ഔഷധസസ്യമാണ് ചെണ്ടൂരകം( Safflower ) വിത്തുകളിൽ നിന്നും ലഭിക്കുന്ന എണ്ണയ്ക്ക് (Safflower Oil)വേണ്ടിയാണ് വ്യാവസായികമായി ചെടി വളർത്തുന്നത്. ഇന്ത്യ, അമേരിക്ക, മെക്സിക്കോ എന്നിവിടങ്ങളിൽ ചെണ്ടൂരകം വ്യാവസായികമായി കൃഷി ചെയ്യാറുണ്ട്.

മാത്രമല്ല, സഫ്ലവർ ഓയിൽ പാചകത്തിന് വ്യാപകമായി ഉപയോഗിക്കുന്നു, ഏറ്റവും ആരോഗ്യകരമായ എണ്ണകളിൽ ഒന്നാണിത്. ഈ എണ്ണയിൽ ചെമ്പ്, വിറ്റാമിനുകൾ B1, B5, B6, ഫോസ്ഫറസ്, മഗ്നീഷ്യം, മാംഗനീസ് എന്നിവ അടങ്ങിയിട്ടുണ്ട്.

സഫ്ലവർ ഓയിലിൻ്റെ മികച്ച അഞ്ച് ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണ്?

പ്രമേഹരോഗികൾക്ക് അനുയോജ്യം

പ്രമേഹരോഗികൾക്ക്,സഫ്ലവർ എണ്ണ ഉപയോഗം വളരെ നല്ലതാണ്. ഈ എണ്ണയിൽ ഒമേഗ -6 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താനും, നിയന്ത്രിക്കാനും സഹായിക്കുന്നു. കൂടാതെ,ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുന്ന പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകളാലും സമ്പന്നമാണെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചുണ്ട്.

ചർമ്മത്തിനും മുടിക്കും നല്ലതാണ്

സഫ്ലവർ ഓയിലിൽ ഒലിക് ആസിഡ് അടങ്ങിയിട്ടുണ്ട്, ഇത് മുടി വളർച്ചയ്ക്കും തലയോട്ടിയുടെ ആരോഗ്യത്തിനും സഹായിക്കുന്നു. ഇത് രോമകൂപങ്ങളെ ശക്തിപ്പെടുത്തുകയും നിങ്ങളുടെ മേനിയെ കട്ടിയുള്ളതും ശക്തവും തിളക്കമുള്ളതുമാക്കുകയും ചെയ്യുന്നു. മാത്രമല്ല ഇത് ബ്ലാക്ക് ഹെഡ്സ് നീക്കം ചെയ്യുന്നതിനും മുഖക്കുരു കുറയ്ക്കുന്നതിനും സഹായിക്കുന്നു, ഇത് പുതിയ ചർമ്മകോശങ്ങളുടെ പുനരുജ്ജീവനത്തെ പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്നു, അതിന് കാരണം ഇതിൽ നല്ല അളവിൽ ലിനോലെയിക് ആസിഡ് അടങ്ങിരിക്കുന്നു.

പ്രതിരോധശേഷി വർധിപ്പിക്കുന്നു

സഫ്ലവർ എണ്ണയിൽ നിരവധി സുപ്രധാന പോഷകങ്ങൾ അടങ്ങിയിട്ടുണ്ട് എന്നതിന് പുറമേ, നിങ്ങളുടെ ശരീരത്തിന്റെ സുഗമമായ പ്രവർത്തനത്തിന് പ്രോസ്റ്റാഗ്ലാൻഡിൻസിനെ നിയന്ത്രിക്കാനും ഇത് സഹായിക്കുന്നു. ഈ ഹോർമോൺ പോലെയുള്ള സംയുക്തം പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും അതിനെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു, നിരവധി ബാക്ടീരിയ, ഫംഗസ്, വൈറൽ അണുബാധകളെ അകറ്റി നിർത്തുന്നതിനും സഹായിക്കുന്നു. വിവിധ രോഗങ്ങളിൽ നിന്ന് നിങ്ങളുടെ ശരീരത്തിനെ സംരക്ഷിക്കാൻ ഗുണം ചെയ്യുന്ന വിറ്റാമിൻ ഇയും ഇതിൽ കൂടുതലാണ്.

കുടലിന് ആരോഗ്യകരമാണ്

മലബന്ധം അല്ലെങ്കിൽ മറ്റ് ദഹനപ്രശ്നങ്ങൾ നിങ്ങൾക്ക് ഉണ്ടെങ്കിൽ ഭക്ഷണത്തിൽ ചേർക്കാൻ പറ്റിയ എണ്ണകളിൽ ഒന്നാണ് സഫ്ലവർ എണ്ണ. ഈ എണ്ണ നിങ്ങളുടെ കുടലിന്റെ ഭിത്തികളെ ലൂബ്രിക്കേറ്റ് ചെയ്യുന്ന മൃദുവായ പോഷകമായി പ്രവർത്തിക്കുന്നു, അങ്ങനെ ഇത് സുഗമമായ ദഹനത്തിന് സഹായിക്കുന്നു. ഇത് നിങ്ങളുടെ ആമാശയം, കരൾ, പ്ലീഹ എന്നിവയെ ശക്തിപ്പെടുത്തുകയും നിങ്ങളുടെ ദഹനപ്രക്രിയയെ കൂടുതൽ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

മുറിവ് ഉണക്കാൻ സഹായിക്കുന്നു

സഫ്ലവർ ഓയിൽ ആന്റിഓക്‌സിഡന്റുകളാൽ ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് ബാക്ടീരിയ അണുബാധയെ അകറ്റി നിർത്താൻ ഇത് ശക്തമാക്കുന്നു, ഇത് ശരീരത്തിലെ ഫ്രീ റാഡിക്കലുകളുടെ വളർച്ചയെ തടസ്സപ്പെടുത്തുകയും നിങ്ങളുടെ മുറിവുകൾ വേഗത്തിലും ആഴത്തിലും സുഖപ്പെടുത്താൻ സഹായിക്കുകയും ചെയ്യുന്നു. പല പഠനങ്ങളും അനുസരിച്ച്, ഈ എണ്ണയുടെ സ്ഥിരമായ ഉപയോഗം ചർമ്മത്തിലെ വിവിധ അണുബാധകളിൽ നിന്നും നിങ്ങളെ സംരക്ഷിക്കും. 

ബന്ധപ്പെട്ട വാർത്തകൾ: ഗ്രീൻ ടീ കുടിക്കാം, ക്യാൻസറിനെ ഇല്ലാതാക്കാം !

English Summary: This oil is good for diabetes and hair care

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds