1. Health & Herbs

നെല്ലിക്കയും ഇഞ്ചിയും ചേർത്ത് വ്യത്യസ്തമായൊരു ചായ: ശരീരഭാരം കുറയും, രോഗങ്ങളകറ്റും

ആരോഗ്യനേട്ടങ്ങൾ നൽകുന്ന നെല്ലിക്കയും ഇഞ്ചിയും ഒരുമിച്ച് സേവിയ്ക്കുന്നത് ഇരട്ടിഫലം നൽകും. അതായത്, ഈ രണ്ട് ഔഷധങ്ങളും ആന്റിഓക്‌സിഡന്റുകളും ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളാലും സമ്പന്നമാണ്.

Anju M U
amla
നെല്ലിക്കയും ഇഞ്ചിയും ചേർത്ത് വ്യത്യസ്തമായൊരു ചായ: ശരീരഭാരം കുറയും, രോഗങ്ങളകറ്റും

നല്ല ആരോഗ്യം നിലനിർത്താൻ കൂടുതൽ പോഷകഗുണമുള്ള ഭക്ഷണങ്ങൾ കഴിയ്ക്കുന്നത് നല്ലതാണ്. ഇത്തരത്തിൽ ശരീരത്തിന് യാതൊരു പാർശ്വഫലങ്ങളും ഉണ്ടാക്കാതെ ആരോഗ്യം നൽകുന്ന ഭക്ഷണങ്ങൾ ദിവസേന നിങ്ങൾക്ക് കഴിയ്ക്കാവുന്നതാണ്.

ബന്ധപ്പെട്ട വാർത്തകൾ:  അതിവേഗം ശരീരഭാരം കുറയ്ക്കാൻ തുളസി: എങ്ങനെ ഉപയോഗിക്കണമെന്ന് അറിയൂ...

ഇത്തരത്തിൽ നിങ്ങളുടെ ഭക്ഷണക്രമത്തിൽ തീർച്ചയായും ഉൾപ്പെടുത്തേണ്ട ഒരു പാനീയമാണ് നെല്ലിക്ക- ഇഞ്ചി ചായ (Amla/ Indian Gooseberry- Ginger Tea). നെല്ലിക്കയും ഇഞ്ചിയും ഔഷധത്തിൽ പ്രാധാന്യമുള്ളവയാണ്.

വിറ്റാമിൻ സി ധാരാളമായി അടങ്ങിയ നെല്ലിക്ക പ്രതിരോധശേഷി വർധിപ്പിക്കുന്നതിന് വളരെ ഗുണകരമാണ്. ജലദോഷത്തിനും ചുമയ്ക്കും കാരണമാകുന്ന ബാക്ടീരിയകളിൽ നിന്ന് സംരക്ഷണം നൽകാൻ ഇത് സഹായിക്കും. ഇത് ദഹനത്തിന് പ്രയോജനകരമാകുന്നു.

  • ഇഞ്ചിയുടെ ആരോഗ്യ ഗുണങ്ങൾ (Health benefits of ginger)

വയറ് സംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിൽ ഇഞ്ചിയും ഗുണം ചെയ്യും. കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും, കാന്‍സറിനെ പ്രതിരോധിക്കാനും ഇഞ്ചി ഫലപ്രദമായ ഒറ്റമൂലിയായി കണക്കാക്കുന്നു. കൂടാതെ സമ്മർദം കുറയ്ക്കുന്നതിനും ബ്ലഡ് പ്രഷര്‍ കുറയ്ക്കുന്നതിനും ഇഞ്ചി കഴിച്ച് പരിഹാരം കണ്ടെത്താം.

ഇത്രയധികം ആരോഗ്യനേട്ടങ്ങൾ നൽകുന്ന നെല്ലിക്കയും ഇഞ്ചിയും ഒരുമിച്ച് സേവിയ്ക്കുന്നത് ഇരട്ടിഫലം നൽകും. അതായത്, ഈ രണ്ട് ഔഷധങ്ങളും ആന്റിഓക്‌സിഡന്റുകളും ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളാലും സമ്പന്നമാണ്. ഇത് വിഷവസ്തുക്കളെ പുറന്തള്ളാനും നമ്മുടെ ശരീരത്തിലെ ഫ്രീ-റാഡിക്കലുകളുടെ കേടുപാടുകൾ തടയാനും സഹായിക്കുന്നു. നെല്ലിക്കയും ഇഞ്ചിയും ചേർത്തുള്ള ചായ കുടിയ്ക്കുന്നത് ശരീരഭാരം നിയന്ത്രിക്കുന്നതിന് (Amla and Indian gooseberry for weight loss) സഹായിക്കും.

ബന്ധപ്പെട്ട വാർത്തകൾ: ശ്രദ്ധിക്കുക! നെല്ലിക്ക ഇവർക്ക് അത്ര നല്ലതല്ല

നെല്ലിക്കയും ഇഞ്ചിയും വിറ്റാമിൻ സിയുടെ മികച്ച സ്രോതസ്സുകളായി കണക്കാക്കപ്പെടുന്നു. മെറ്റബോളിസം വർധിപ്പിക്കാനും ഇവ ഉത്തമം. ഇഞ്ചി ശരീരഭാരം കുറയ്ക്കുന്ന പ്രക്രിയ വേഗത്തിലാക്കാൻ സഹായിക്കുന്നു. വിഷവസ്തുക്കളെ പുറന്തള്ളാൻ ഈ കൂട്ട് സഹായിക്കുന്നതിനാൽ തന്നെ കരളിന്റെ ആരോഗ്യത്തിനും ഇത് വളരെ നല്ലതാണ്. ശരീരത്തിലെ വീക്കത്തിനും ഇത് പരിഹാരമാണ്.

നെല്ലിക്ക, ഇഞ്ചി എന്നിവയിലെ ആന്റിഓക്‌സിഡന്റുകളും വിറ്റാമിൻ സിയും നമ്മുടെ ചർമത്തിലെ കൊളാജനെ സംരക്ഷിക്കാൻ സഹായിക്കുന്നു. ഇത് ചർമം പ്രായമാകുന്ന പ്രക്രിയയെ മന്ദഗതിയിലാക്കുന്നു. കൂടാതെ, നമ്മുടെ ചർമത്തെ ദൃഢമാക്കാനും ഉള്ളിൽ നിന്ന് പോഷിപ്പിക്കാനും ഈ കൂട്ട് വളരെ നല്ലതാണ്.

  • നെല്ലിക്ക -ഇഞ്ചി ചായ ഉണ്ടാക്കുന്ന വിധം: How to make gooseberry-ginger tea

ആദ്യം ഒരു പാത്രത്തിൽ 4 കപ്പ് വെള്ളം എടുക്കുക. ഇതിലേക്ക് 1 ടീസ്പൂൺ ഉണങ്ങിയ നെല്ലിക്ക പൊടിയും 1 ടീസ്പൂൺ ഉണങ്ങിയ ഇഞ്ചിപ്പൊടിയും ചേർക്കുക. വെള്ളം 1 കപ്പ് ആയി കുറയുന്നത് വരെ തിളപ്പിക്കുക. ശേഷം ഇത് കപ്പിലേക്ക് ഒഴിച്ച് വച്ച് കുറച്ച് ഉപ്പ് ചേർക്കാം. തണുത്ത ശേഷം അൽപം തേനും ചേർത്ത് ഈ പാനീയം കുടിക്കുക.

English Summary: This Special Tea With Amla And Ginger Help You Reduce Body Weight And Cure Many Diseases

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds