Updated on: 14 March, 2021 4:16 PM IST
വാഴപ്പിണ്ടി

ഒരു കാലമുണ്ടായിരുന്നു, കറിയ്ക്കും തോരനും വേണ്ട പച്ചക്കറികള്‍ തൊടിയിലിറങ്ങി പറിച്ചെടുത്ത് പാകപ്പെടുത്തുന്നത്. കെമിക്കലുമില്ല, പഴയതുമല്ല, മായവുമില്ല. ഇതുകൊണ്ടുതന്നെ ആ തലമുറയ്ക്ക് ആരോഗ്യപ്രശ്‌നങ്ങളും കുറവായിരുന്നു. ഇങ്ങനെ തൊടിയില്‍ നിന്നും ശേഖരിയ്ക്കാവുന്ന നാടന്‍ ഭക്ഷണങ്ങളില്‍ ഒന്നായിരുന്നു, വാഴപ്പിണ്ടി. ഇന്നും വാഴ തൊടിയിലുണ്ടെങ്കില്‍ നമ്മുടെ ഭക്ഷണശീലത്തില്‍ ധൈര്യമായി ഉള്‍പ്പെടുത്താവുന്ന ഒന്ന്. വാഴപ്പിണ്ടി കഴിയ്ക്കുമ്പോള്‍ നിങ്ങളുടെ ശരീരത്തില്‍ എന്തെല്ലാം നടക്കുന്നുവെന്നറിയുമോ, അതായത് എന്തെല്ലാം ഗുണങ്ങള്‍ എന്നറിയുമോ,പ്രമേഹം ഇതില്‍ ഗ്ലൂക്കോസിന്റെ അളവ് തീരെക്കുറവാണ്.

ഇതുകൊണ്ടുതന്നെ പ്രമേഹരോഗികള്‍ക്ക് അത്യുത്തമം. പ്രമേഹം തടയാന്‍ ഏറെ സഹായകം.ടോക്‌സിനുകള്‍ പച്ചില ജ്യൂസുകളുടെ ഗുണം ചെയ്യുന്ന ഒന്നാണ് വാഴപ്പിണ്ടിയുടെ നീര്. ഇത് ശരീരത്തിലെ ടോക്‌സിനുകള്‍ പുറന്തള്ളാന്‍ ഏറെ നല്ലതാണ്.അസിഡിറ്റി രാവിലെ വെറുംവയറ്റില്‍ ഒരു കപ്പ് വാഴപ്പിണ്ടി ജ്യൂസ് കുടിയ്ക്കുന്നത് അസിഡിറ്റി ഒഴിവാക്കാന്‍ സഹായിക്കും. ഇതുവഴി വയറ്റിലെ അള്‍സര്‍ ബാധയ്ക്കും ഗുണകരം.

കിഡ്‌നി സ്റ്റോണ്‍ കിഡ്‌നിയില്‍ അടിഞ്ഞു കൂടുന്ന കാല്‍സ്യം നീക്കാന്‍ വാഴപ്പിണ്ടി അത്യുത്തമമാണ്. ഇത് മൂത്രവിസര്‍ജനം വര്‍ദ്ധിപ്പിച്ച് കാല്‍സ്യം പുറന്തള്ളുന്നു. ഇതുവഴി കിഡ്‌നി സ്റ്റോണ്‍ ഒഴിവാക്കാം.തടി ഇതില്‍ ഫൈബര്‍ ധാരാളമുള്ളതുകൊണ്ടുതന്നെ വിശപ്പു കുറയ്ക്കാനും ഇതുവഴി തടി കുറയ്ക്കാനും വാഴപ്പിണ്ടി ഏറെ നല്ലതാണ്. ബിപിയ്ക്കു ചേര്‍ന്ന നല്ലൊരു മരുന്നാണ് വാഴപ്പിണ്ടി. ഇതുവഴി ഹൃദയാരോഗ്യത്തിനും ഗുണകരം.രക്തപ്രവാഹത്തിന് ശരീരത്തില്‍ രക്തം കട്ട പിടിയ്ക്കുന്നതു തടയാന്‍ വാഴപ്പിണ്ടിയ്ക്കു കഴിയും. ഇതുവഴി സുഗമമായ രക്തപ്രവാഹത്തിന് സഹായിക്കും.അണുബാധ ഇതിലെ പൊട്ടാസ്യം അണുബാധയടക്കമുള്ള പല പ്രശ്‌നങ്ങളുമകറ്റാന്‍ ഏറെ സഹായകമാണ്.

വാഴപ്പിണ്ടിയുടെ ആരോഗ്യഗുണങ്ങള്‍

ഒരു കാലമുണ്ടായിരുന്നു, കറിയ്ക്കും തോരനും വേണ്ട പച്ചക്കറികള്‍ തൊടിയിലിറങ്ങി പറിച്ചെടുത്ത് പാകപ്പെടുത്തുന്നത്. കെമിക്കലുമില്ല, പഴയതുമല്ല, മായവുമില്ല. ഇതുകൊണ്ടുതന്നെ ആ തലമുറയ്ക്ക് ആരോഗ്യപ്രശ്‌നങ്ങളും കുറവായിരുന്നു. ഇങ്ങനെ തൊടിയില്‍ നിന്നും ശേഖരിയ്ക്കാവുന്ന നാടന്‍ ഭക്ഷണങ്ങളില്‍ ഒന്നായിരുന്നു, വാഴപ്പിണ്ടി. ഇന്നും വാഴ തൊടിയിലുണ്ടെങ്കില്‍ നമ്മുടെ ഭക്ഷണശീലത്തില്‍ ധൈര്യമായി ഉള്‍പ്പെടുത്താവുന്ന ഒന്ന്. വാഴപ്പിണ്ടി കഴിയ്ക്കുമ്പോള്‍ നിങ്ങളുടെ ശരീരത്തില്‍ എന്തെല്ലാം നടക്കുന്നുവെന്നറിയുമോ, അതായത് എന്തെല്ലാം ഗുണങ്ങള്‍ എന്നറിയുമോ,

പ്രമേഹം

ഇതില്‍ ഗ്ലൂക്കോസിന്റെ അളവ് തീരെക്കുറവാണ്. ഇതുകൊണ്ടുതന്നെ പ്രമേഹരോഗികള്‍ക്ക് അത്യുത്തമം. പ്രമേഹം തടയാന്‍ ഏറെ സഹായകം.

ടോക്‌സിനുകള്‍

പച്ചില ജ്യൂസുകളുടെ ഗുണം ചെയ്യുന്ന ഒന്നാണ് വാഴപ്പിണ്ടിയുടെ നീര്. ഇത് ശരീരത്തിലെ ടോക്‌സിനുകള്‍ പുറന്തള്ളാന്‍ ഏറെ നല്ലതാണ്.

അസിഡിറ്റി

രാവിലെ വെറുംവയറ്റില്‍ ഒരു കപ്പ് വാഴപ്പിണ്ടി ജ്യൂസ് കുടിയ്ക്കുന്നത് അസിഡിറ്റി ഒഴിവാക്കാന്‍ സഹായിക്കും. ഇതുവഴി വയറ്റിലെ അള്‍സര്‍ ബാധയ്ക്കും ഗുണകരം.

കിഡ്‌നി സ്റ്റോണ്‍

കിഡ്‌നിയില്‍ അടിഞ്ഞു കൂടുന്ന കാല്‍സ്യം നീക്കാന്‍ വാഴപ്പിണ്ടി അത്യുത്തമമാണ്. ഇത് മൂത്രവിസര്‍ജനം വര്‍ദ്ധിപ്പിച്ച് കാല്‍സ്യം പുറന്തള്ളുന്നു.ഇതുവഴി കിഡ്‌നി സ്റ്റോണ്‍ ഒഴിവാക്കാം.

തടി

ഇതില്‍ ഫൈബര്‍ ധാരാളമുള്ളതുകൊണ്ടുതന്നെ വിശപ്പു കുറയ്ക്കാനും ഇതുവഴി തടി കുറയ്ക്കാനും വാഴപ്പിണ്ടി ഏറെ നല്ലതാണ്.

ബിപി

ബിപിയ്ക്കു ചേര്‍ന്ന നല്ലൊരു മരുന്നാണ് വാഴപ്പിണ്ടി. ഇതുവഴി ഹൃദയാരോഗ്യത്തിനും ഗുണകരം.

രക്തപ്രവാഹത്തിന്

ശരീരത്തില്‍ രക്തം കട്ട പിടിയ്ക്കുന്നതു തടയാന്‍ വാഴപ്പിണ്ടിയ്ക്കു കഴിയും. ഇതുവഴി സുഗമമായ രക്തപ്രവാഹത്തിന് സഹായിക്കും.

English Summary: Use of banana stem in reducing blood pressure and acidity
Published on: 14 March 2021, 04:12 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now