വാഴപ്പിണ്ടിയുടെ ഗുണങ്ങൾ 

Thursday, 26 April 2018 11:44 AM By KJ KERALA STAFF
നമ്മുടെ നാട്ടില്‍ സുലഭമായി ലഭിയ്ക്കുന്ന ഒന്നാണ് വാഴപ്പഴം. നിരവധി പോഷക  ഗുണങ്ങൾ  വാഴപ്പഴത്തിനുണ്ട്. എന്നാല്‍ വാഴപ്പഴത്തേക്കാള്‍ ഗുണമുള്ള  ഒന്നാണ് വാഴപ്പിണ്ടി. നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ സാധാരണയായി ഉപയോഗിയ്ക്കുന്ന ഒന്നാണ് വാഴപ്പിണ്ടികൊണ്ടുള്ള വിഭവങ്ങൾ. പലതരം ഗുണങ്ങളടങ്ങിയ ഇത് പല അസുഖങ്ങള്‍ക്കുള്ള പ്രകൃതിദത്ത മരുന്നു കൂടിയാണ്.. പ്രമേഹത്തിനുള്ള നല്ലൊരു പരിഹാരമാണ് വാഴപ്പിണ്ടി ജ്യൂസ്.  നല്‍കുന്നത്.വാഴപ്പിണ്ടി ജ്യൂസ് കുടിക്കുന്നത് മൂത്രനാളിയില്‍ അണുബാധയുണ്ടാകാതെ സംരക്ഷിക്കും. വാഴപ്പിണ്ടിയുടെ ജ്യൂസ് ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കുന്നു.

unnipindi psuedostem

ഇത് പല രോഗങ്ങളും തടയാന്‍ നല്ലതാണ്  ക്യാന്‍സറടക്കമുള്ള രോഗങ്ങള്‍ക്കു കാരണം ഈ ടോക്‌സിനുകളാണ്. രാവിലെ വെറുംവയറ്റില്‍ ഒരു കപ്പ് വാഴപ്പിണ്ടി ജ്യൂസ് കുടിയ്ക്കുന്നത് അസിഡിറ്റി ഒഴിവാക്കാന്‍ സഹായിക്കും. ഇതുവഴി വയറ്റിലെ അള്‍സര്‍ ബാധ തടയുന്നു. പ്രമേഹത്തിനുള്ള നല്ലൊരു പരിഹാരമാണ് വാഴപ്പിണ്ടി ജ്യൂസ്.രക്തത്തിലെ പഞ്ചസാരയുടെ അളവ്  കുറയ്ക്കാൻ  സഹായിക്കും. അങ്ങനെ പ്രമേഹത്തെ നിയന്ത്രിക്കാനും സാധിക്കും.വാഴപ്പിണ്ടിയിൽ ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ളതിനാൽ  ഭാരം കുറയ്ക്കാന്‍ അത്യുത്തമമാണ്.ധാരാളം പൊട്ടാസ്യം  .വാഴപ്പിണ്ടിയിൽ അടങ്ങിയിട്ടുള്ളതിനാൽ ഇത്  പ്രതിരോധ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു.

vazhapindi

വാഴപ്പിണ്ടി ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് മൂത്രാശയത്തിലെ കല്ല് പ്രതിരോധിക്കാനുള്ള പ്രധാന മാര്‍ഗ്ഗമാണ്.  പിത്താശയത്തില്‍ കല്ലുണ്ടായാല്‍ അതിന്‍റെ വലുപ്പം കുറയ്ക്കാനും കല്ല് നീക്കം ചെയ്യാനും ആഴ്ചയില്‍ രണ്ടുതവണയെങ്കിലും വാഴപ്പിണ്ടി കഴിച്ചാല്‍ മതി.കിഡ്‌നി സ്റ്റോണിന്‍റെ  വലുപ്പംകുറയ്ക്കാനും ഇത് സഹായിക്കും. വാഴപ്പിണ്ടികളില്‍ കലോറി കുറവും നാരുകളുടെ അംശം കൂടുതലുമുണ്ട്. ഈ നാരുകളുടെ അംശം ശരീരത്തില്‍ നിന്ന് കൊഴുപ്പിനെ പുറന്തള്ളും.ഏറെ നാരുകള്‍ അടങ്ങിയ വാഴപ്പിണ്ടി മലബന്ധം അകറ്റുന്നതിന് ഉത്തമമാണ്.രക്തസമ്മർദ്ദത്തിന് നല്ലൊരു മരുന്നാണ് വാഴപ്പിണ്ടി.കിഡ്‌നിയില്‍ അടിഞ്ഞു കൂടുന്ന കാല്‍സ്യം നീക്കാന്‍ വാഴപ്പിണ്ടി അത്യുത്തമമാണ്.ശരീരത്തില്‍ രക്തം കട്ട പിടിയ്ക്കുന്നതു തടയാന്‍ വാഴപ്പിണ്ടിയ്ക്കു കഴിയും. ഇതുവഴി സുഗമമായ രക്തപ്രവാഹത്തിന് സഹായിക്കും.
a

CommentsMore from Health & Herbs

കൊടിത്തൂവ സമ്പന്നമായ ഇലക്കറി

കൊടിത്തൂവ സമ്പന്നമായ ഇലക്കറി നമ്മുടെ പാടത്തും പറമ്പിലും സമൃദ്ധമായി വളർന്നു നിൽക്കുന്ന തൊട്ടാൽ ശരീരമാകെ ചൊറീച്ചിൽ സമ്മാനിക്കുന്ന കൊടിത്തൂവ രുചികരമായി കഴിക്കാവുന്ന ഒരു ഇലക്കറി ആണെന്ന് ആർക്കൊക്കെ അറിയാം.

August 21, 2018

ആരോഗ്യത്തിനായി പ്ലം കഴിക്കൂ

ആരോഗ്യത്തിനായി പ്ലം കഴിക്കൂ പോഷക ഗുണങ്ങൾ ഏറെയുള്ള സ്വാദിഷ്‌ഠമാര്‍ന്ന ഫലങ്ങളില്‍ ഒന്നാണ്‌ പ്ലം. പഴമായിട്ടും, സംസ്‌കരിച്ചും ഉണക്കിയും എങ്ങനെ ഉപയോഗിച്ചാലും ആരോഗ്യദായകങ്ങളാണ്‌ ഇരുമ്പിന്‍റെ സ്രോതസായ പ്ലം

August 21, 2018

സൗന്ദര്യത്തിന് മുള്‍ട്ടാണി മിട്ടി

സൗന്ദര്യത്തിന് മുള്‍ട്ടാണി മിട്ടി സൗന്ദര്യസംരക്ഷണത്തിന് ഏറെ ഫലപ്രദമാണ് കളിമണ്ണ്.എന്നാൽ കളിമണ്ണിനു പകരം ഉപയോഗിക്കാവുന്ന ഒന്നാണ് മുള്‍ട്ടാണി മിട്ടി.

August 17, 2018


FARM TIPS

വെള്ളപ്പൊക്കം; വീടുകള്‍ ശുദ്ധീകരിക്കാന്‍ ബ്ലീച്ചിംങ് പൗഡര്‍

August 21, 2018

വെള്ളപൊക്കത്തിനു ശേഷം മലിനമായ വീടുകള്‍ അണു വിമുക്തം ആക്കാന്‍ ഏറ്റവും നല്ലത് ബ്ലീച്ചിംങ് പൗഡര്‍ ഉപയോഗിക്കുകയാണ്.

വാഴക്കന്നിന് ചൂടുവെളള ചികിത്സ

August 10, 2018

ഏഷ്യ, ആഫ്രിക്ക, അമേരിക്ക തുടങ്ങിയ ഉഷ്ണമേഖലാ വന്‍കരകളില്‍ വാഴപ്പഴം ദശലക്ഷക്കണക്കിനാളുകളുടെ പ്രധാന ഭക്ഷ്യവിളയാണ്. വാഴപ്പഴത്തിന്റെ ആഗോള ഉത്പാദനത്തില്‍ ഇന…

മുട്ടത്തോട് നിങ്ങള്‍ കരുതുന്ന പോലെ നിസ്സാരനല്ല

August 08, 2018

മുട്ടത്തോടിന് നിരവധി ഉപയോഗങ്ങളുണ്ട്. മുട്ടത്തോടിന്റെ ചില ഉപയോഗങ്ങള്‍. തിരിച്ചറിയുന്നുണ്ടാകുമോ? മുട്ടയെ ആവരണം ചെയ്തിരിക്കുന്ന വെറും ഒരു തോടു മാത്രമാ…

Events


CopyRight - 2018 Krishi Jagran Media Group. All Rights Reserved.