വാഴപിണ്ടി കഴിച്ചാൽ

വാഴയുടെ ഏറ്റവും ഗുണമുള്ള ഭാഗമാണ് വാഴപ്പിണ്ടി. ഭക്ഷണം എന്നതിലുപരി പലതരം രോഗങ്ങൾക്കുള്ള പ്രകൃതിദത്ത ഔഷധമാണ് വാഴപ്പിണ്ടി. ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക വഴി ആരോഗ്യവും ഉന്മേഷവും നേടുകയും രോഗങ്ങളെ അകറ്റുകയും ചെയ്യാം.

ദിവസവും വാഴപ്പിണ്ടി ജ്യൂസ് കഴിക്കുന്നത് വാഴപ്പിണ്ടി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കും. അങ്ങനെ പ്രമേഹത്തെ നിയന്ത്രിക്കാനും സാധിക്കും. നിത്യേനയുള്ള ഇതിന്റെ പലതരം മാരകരോഗങ്ങൾക്ക് കാരണമാകുന്ന ടോക്‌സിനുകളെ ശരീരത്തിൽ നിന്ന് നീക്കാൻ സഹായിക്കും , അസിഡിറ്റി കാരണം വിഷമിക്കുന്നവരും അൾസർ ഉള്ളവരും രാവിലെ വെറുംവയറ്റിൽ ഒരു കപ്പ് വാഴപ്പിണ്ടി ജ്യൂസ് കുടിയ്ക്കുന്നത് ഗുണം ചെയ്യും. നാരുകളുടെ വൻശേഖരമാണ് വാഴപിണ്ടി അതിനാൽ ഏറെ നാരുകൾ അടങ്ങിയ വാഴപ്പിണ്ടി മലബന്ധം അകറ്റുന്നതിന് ഉത്തമ പരിഹാരമാണ്. മലബന്ധം ഉണ്ടാകാതെ എളുപ്പത്തിൽ വയറ്റിൽ നിന്നു പോകാൻ വാഴപ്പിണ്ടി കഴിക്കുന്നത് ഗുണം ചെയ്യും.
ധാരാളം ജലാംശം വാഴപ്പിണ്ടിയിലുള്ളത്.ഇതുകൊണ്ടുതന്നെ വിശപ്പു കുറയ്ക്കാനും ഇതുവഴി തടി കുറയ്ക്കാനും വാഴപ്പിണ്ടി സഹായിക്കും. കിഡ്നിയിൽ അടിഞ്ഞു കൂടുന്ന കാൽസ്യം നീക്കാൻ വാഴപ്പിണ്ടി അത്യുത്തമമാണ്. രക്‌തസമ്മർദ്ദം അകറ്റാൻ വാഴപ്പിണ്ടി ജ്യൂസ് നല്ലൊരു ഔഷധമാണ്. ഇതുവഴി ഹൃദയാരോഗ്യവും മെച്ചപ്പെടുത്താം. രോഗികളൾക്കും പ്രായമായവർക്കും ദഹനപ്രക്രിയ സുഗമമാക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും ഔഷധമായി ഉപയോഗിക്കാവുന്ന പാനീയമാണ് വാഴപ്പിണ്ടി ജ്യൂസ്. വാഴപ്പിണ്ടി നേരിട്ട് കഴിക്കാൻ ബുദ്ദിമുട്ട് ഉള്ളവർക്ക് വാഴപ്പിണ്ടി തോരൻ, വാഴപ്പിണ്ടി ആപ്പിൾ സാലഡ്, വാഴപ്പിണ്ടി കാരറ്റ് സ്മൂത്തി എന്നിവ പരീക്ഷിച്ചു നോക്കാം.
English Summary: vazhapindi benefits and uses
Share your comments