ആപ്പിൾ സിഡർ വിനെഗർ കോഴികൾക് കൊടുത്താൽ ഉണ്ടാവുന്ന ചില ഗുണങ്ങൾ
● കോഴികൾക്ക് ഫീഡിൽ നിന്നോ മറ്റോ വരാവുന്ന പൂപ്പൽ ബാധ കൊണ്ടുള്ള പ്രശ്നങ്ങൾ വരില്ല
● ചെറിയ കോഴി കുഞ്ഞുങ്ങൾ ചിറക് താഴ്ത്തി ചത്തു പോകുന്ന പ്രശ്നം 98% ഉം ഇല്ലാതാകും
(1 ലിറ്റർ വെള്ളത്തിൽ 1 ml മുതൽ 2 മൽ വരെ കൂടുതൽ പുളിപ്പ് വരാത്ത രീതിയിൽ മിക്സ് ചെയ്യുക)
●കോഴികളിൽ കാണുന്ന നെഞ്ചുണക്ക് എന്ന പ്രശ്നം 99% വരാതിരിക്കുന്നതായി പലരുടെ കോഴികളിലും നടത്തിയ പരീക്ഷണങ്ങളിൽ നിന്ന് മനസ്സിലായി
●വലിയ കോഴികൾക്ക് നല്ല രോഗ പ്രതിരോധ ശേഷിയും ഉല്പാദനവും കിട്ടുന്നിന്നു.
( 5 ml 1 ലിറ്റർ വെള്ളത്തിൽ നൽകാം .മാസം 4 മുതൽ 5 തവണ നൽകിയാൽ മതി)
ആപ്പിൾ സിഡർ നൽകുക ആണെങ്കിൽ കോഴികളിൽ രോഗങ്ങൾ വളരെ കുറയുന്നത് കാരണം വീട്ടിലെ ആന്റിബിഒറ്റിക് ഒക്കെ ചിലപ്പോ എടുത്തു കളയേണ്ടി വരും എന്നതാണ് ഒരു പ്രശ്നം
ഇപ്പോൾ amazon ൽ ലോകത്തെ തന്നെ ഏറ്റവും നല്ല കമ്പനി വിനെഗർ വില കുറവിൽ sale ഉണ്ട്.അതിന്റെ ലിങ്ക് ഇവിടെ ഇടാം
വീട്ടിൽ തന്നെ ഉണ്ടാക്കി എടുക്കാൻ പറ്റുന്നവർക്ക് ഉണ്ടാകുന്നത് എങ്ങിനെ എന്നതിന്റെ യൂട്യൂബ് ലിങ്ക്
ഇത്രയേറെ ഗുണങ്ങൾ ഉള്ള ആപ്പിള്‍ സിഡെര്‍ വിനെഗര്‍ വലിയ വിലകൊടുത്തു കടകളിൽ നിന്നും വാങ്ങാതെ നല്ല ആപ്പിള്‍ സിഡെര്‍ വിനെഗര്‍ എങ്ങനെ വീട്ടിൽ നിർമിക്കാം എന്ന് നോക്കാം.
അരകിലോ ആപ്പിൾ ,ഒരു ലിറ്റർ തിളപ്പിച്ചാറിയ വെള്ളവും ആണ് ഇതിനു ആവശ്യം.
നന്നായി കഴുകി വൃത്തിയാക്കിയ ആപ്പിൾ തൊലിയോ കുരുവോ തണ്ടോ ഒന്നുംതന്നെ കളയാതെ വലിയ കഷണങ്ങൾ ആക്കി മുറിക്കുക.
അരക്കിലോ ആപ്പിൾ മുറിച്ചത് ഒരു ഗ്ലാസ് ജാറിൽ ഇട്ടു വയ്ക്കുക ഇതിൽ 3 സ്പൂൺ പഞ്ചസാര, കാൽ സ്പൂൺ യീസ്റ്റ് എന്നിവ ചേർത്തു നന്നായി മിക്സ് ചെയ്തുവയ്ക്കുക.
ഇതിൽ ബാക്കി വെള്ളവും കൂടി ചേർത്ത് മരത്തവി കൊണ്ട് നന്നായി ഇളക്കുക.
വായ് മൂടിക്കെട്ടി ഈർപ്പം ഇല്ലാത്ത സ്ഥലത്തു വയ്ക്കുക.
എല്ലാ ദിവസവും മരത്തവി കൊണ്ട് ഇളക്കി കൊടുക്കുക.
3 ആഴ്ചയാണ് ഇത് പാകമാകാൻ എടുക്കുന്ന സമയം.
അതിനുശേഷം ഇത് നാനായി അരിച്ചെടുത്തു ഗ്ലാസ് ബോട്ടിലിൽ സൂക്ഷിച്ചു വയ്ക്കാം.
ഇത് ഫ്രിഡ്ജിൽ വയ്ക്കാതെ തന്നെ വളരെക്കാലം കേടുകൂടാതെ ഇരിക്കും.