1. Livestock & Aqua

ഇന്ന് ക്ഷീരദിനത്തിൽ ഇനി തമിഴ്‌നാട്ടിൽ നിന്ന് പശുക്കളെ വരുത്തണ്ട : കേരളത്തിൽ കൃതൃമബീജദാനം വ്യാപകമാകുന്നു

വിത്തുകാളയുടെ ബീജം ശേഖരിച്ച് മദിയുള്ള പശുവിൻറെ ഗർഭാശയത്തിൽ കൃത്യസമയത്ത് വേണ്ട അളവിൽ നിക്ഷേപിക്കുകയാണ് കൃത്രിമ ബീജദാനത്തിൽ ചെയ്യുന്നത്. കറവപ്പശുക്കളുടെ പ്രത്യുൽപ്പാദനത്തിലും പാലുൽപാദനത്തിലും അതിവേഗപുരോഗതി കൈവരിക്കുവാൻ കൃത്രിമ ബീജദാനമെന്ന സങ്കേതമുപയോഗിക്കുകവഴി ജനിതകശാസ്ത്രത്തിനു കഴിഞ്ഞു.

Arun T
പശുവും കുട്ടിയും
പശുവും കുട്ടിയും

ഇനി തമിഴ്‌നാട്ടിൽ നിന്ന് പശുക്കളെ വരുത്തണ്ട : കേരളത്തിൽ കൃതൃമബീജദാനം വ്യാപകമാകുന്നു.

കേരളത്തിലെ മികച്ച മൂരികളെ തിരഞ്ഞെടുത്തു അവയിൽ നിന്ന് പതിനായിരത്തോളം ഇരട്ടി പാലുത്പാദനം നൽകുന്ന പശുക്കളെ വാർത്തെടുക്കാൻ ക്ഷീരവകുപ്പ് (Dairy department). തമിഴ്‌നാട്ടിൽ നിന്ന് കൊണ്ട് വരുമ്പോൾ ആരോഗ്യമായിരിക്കുന്ന പശുക്കൾ പ്രസവം കഴിയുമ്പോൾ ചത്തുപോകുന്നു. ഇതിന് പരിഹാരമായയാണ് ഈ നടപടി

സംസ്ഥാനം കാര്യക്ഷമമായ ത്രീ ടയർ കൃത്രിമ ബീജാധാന രൂപരേഖ വികസിപ്പിച്ചെടുത്തിട്ടുണ്ട്, അവിടെ എല്ലാ കൃത്രിമ ബീജാധാന കേന്ദ്രങ്ങളെയും ഘട്ടംഘട്ടമായി ശീതീകരിച്ച ശുക്ല പരിപാടിയിൽ ഉൾപ്പെടുത്തി. പങ്കെടുക്കുന്ന വിവിധ ഏജൻസികളുടെ റോളുകൾ വ്യക്തമായി നിർവചിക്കപ്പെട്ടിട്ടുണ്ട്.

ബ്രീഡിംഗ് കാളകളെ തിരഞ്ഞെടുക്കൽ, ഉൽ‌പാദനത്തിലൂടെ ബ്രീഡിംഗ് പ്രോഗ്രാമിന്റെ പ്രവർത്തനം, ശീതീകരിച്ച ശുക്ല വിതരണം എന്നിവ കെ‌എൽ‌ഡി ബോർഡിന്റെ ഉത്തരവാദിത്തമായിരുന്നു, അതേസമയം കൃത്രിമ ബീജാധാനയുടെ പ്രവർത്തനം മൃഗസംരക്ഷണ വകുപ്പാണ് നടത്തുന്നത്

Artificial Insemination (AI) is being carried out in the State mainly by the Animal Husbandry Department Milk Unions. Dairy Development Department and private agencies are also involved, though to a lesser extent. On an average, an AI centre covers 350 breedable females.

വിത്തുകാളയുടെ ബീജം ശേഖരിച്ച് മദിയുള്ള പശുവിൻറെ ഗർഭാശയത്തിൽ കൃത്യസമയത്ത് വേണ്ട അളവിൽ നിക്ഷേപിക്കുകയാണ് കൃത്രിമ ബീജദാനത്തിൽ ചെയ്യുന്നത്. കറവപ്പശുക്കളുടെ പ്രത്യുൽപ്പാദനത്തിലും പാലുൽപാദനത്തിലും അതിവേഗപുരോഗതി കൈവരിക്കുവാൻ കൃത്രിമ ബീജദാനമെന്ന സങ്കേതമുപയോഗിക്കുകവഴി ജനിതകശാസ്ത്രത്തിനു കഴിഞ്ഞു.

കൃത്രിമ ബീജദാനംകൊണ്ടുള്ള പ്രയോജനങ്ങൾ (Advantage of artificial insemination)

നല്ല പാലുൽപ്പാദനശേഷിയുള്ള വിത്തുകാളകളിൽ നിന്നും ആയിരക്കണക്കിനു പശുക്കുട്ടികളെ ലഭ്യമാകുന്നു. ഇണചേർക്കൽ (Natural Service) വഴി ഒരു മൂരിക്ക് (Bull) ശരാശരി ആണ്ടിൽ 50 കുട്ടികളുണ്ടാകുമ്പോൾ കൃത്രിമ ബീജദാനം മുഖേന 5000-ത്തിലേറെ കുട്ടികളെ ലഭിക്കുന്നു. ഇങ്ങനെയെങ്കിൽ ഇണചേർക്കുന്ന രീതിയിൽ 100 വിത്തുകാളകൾ വേണ്ട സ്ഥാനത്ത് കൃത്രിമ ബീജദാനസങ്കേതത്തിൽ ഒരു വിത്തുകാള മതിയല്ലോ. അപ്പോൾ 100 വിത്തുകാളകളിൽ ഏറ്റവും ഗുണമേന്മയുള്ളവൻ മാത്രം വരും തലമുറയുടെ അച്ഛനാവുന്നു. വരും തലമുറ ഈ തലമുറയേക്കാൾ ഗുണത്തിൽ മെച്ചപ്പെട്ടവയാകുമെന്നതിന് സംശയമില്ലല്ലോ.

2. വിത്തുകാളകളുടെ പാലുൽപ്പാദനശേഷി നിർണയിക്കുന്നതിന് ഏറ്റവും കുറ്റമറ്റ മാർഗം സന്തതി പരിശോധനയാണ്. വിത്തുകാളകളുടെ ഒരു ചെറിയ സമൂഹം പശുക്കുട്ടികളെ ജനിപ്പിച്ച് അവയുടെ ആദ്യപ്രസ വത്തിലെ കറവയുടെ അടിസ്ഥാനത്തിൽ അച്ഛൻ മൂരിയുടെ പാലുൽപ്പാദനശേഷി നിർണയിക്കുകയാണ് സന്തതി പരിശോധന. കൃത്രിമ ബീജദാന സങ്കേതവും മൂരികളുടെ ബീജം കേടുകൂടാതെ സൂക്ഷിക്കാനുള്ള സംവിധാനങ്ങളുമുണ്ടെങ്കിലേ സന്തതി പരിശോധന വിജയകരമായി നട

3. ഒരു സങ്കരപ്രജനന പരിപാടി ശാസ്ത്രീയമായി ആവിഷ്കരിച്ച് പ്പാക്കാൻ സാധിക്കൂ. നടപ്പാക്കുന്നതിന് കൃത്രിമ ബീജദാനസങ്കേതം വേണം. വിലകൂടിയ വിദേശിവർഗം മൂരികളെ ഫലപ്രദമായി ഒരു പ്രദേശത്തെല്ലായിടത്തും ഉപയോഗിക്കുക. ഇണചേർക്കൽ സംവിധാനത്തിൽ പ്രായോഗികമല്ല.

4. ആസൂത്രിതമായ പ്രജനന പരിപാടി വിജയകരമായി നടപ്പാക്കുമ്പോൾ ഇൻ ബ്രീഡിങ് (ബന്ധമുള്ള ഉരുക്കളെ തമ്മിൽ ഇണചേർക്കുക) മൂലമുള്ള ദോഷഫലങ്ങൾ വരാതിരിക്കണമെങ്കിൽ കൃത്രിമബീജദാന മാർഗമാണ് അഭികാമ്യം.

5. ഇണചേരൽ വഴി പകരുന്ന ഗുഹ്യരോഗങ്ങളെ തടയാൻ സാധിക്കുന്നു.

6. ശാരീരികമായ ബുദ്ധിമുട്ടുകൊണ്ട് ഇണചേരാൻ കഴിയാത്ത ഗുണമേന്മയുള്ള മൂരികളെയും കൃത്രിമ ബീജദാന മാർഗത്തിൽ ഉപയോഗപ്പെടുത്താം.

7. മൂരിയെ ഇണചേർക്കുന്നതിന് നിർത്തുന്നതിനേക്കാൾ ചെലവു കുറവ്

8. ചെറുകിട കർഷകർക്ക് എളുപ്പം സമീപിക്കാവുന്നത് കൃത്രിമ ബീജാദാന കേന്ദ്രങ്ങളെയാണ്.

പശു
പശു

വാണിജ്യാടിസ്ഥാനത്തിൽ ഫാം നടത്തുന്നവർക്ക് കൃത്രിമബീജദാനം കൊണ്ട് പ്രയോജനങ്ങളേറെയാണ്. ( Importance of Artificial insemination for large scale farmers)

1. പശുക്കളുടെ ഉൽപ്പാദനശേഷിയും ഇനവുമനുസരിച്ച് ഓരോ പശുവിനും അനുയോജ്യമായ ഗുണനിലവാരമുള്ള വിത്തുമൂരികളുടെ ബീജം തിരഞ്ഞെടുക്കാം. ഉദാഹരണത്തിന് ഒരു പശുവിന്റെ പാലിലെ കൊഴുപ്പിന്റെ ശതമാനം തൃപ്തികരമല്ലെന്നു വന്നാൽ കൊഴുപ്പ് കൂടുതലുള്ള വിത്തുമൂരിയുടെ ബീജം ഉപയോഗിച്ച് കൃത്രിമ ബീജദാനം നടത്തുക. ഇതിൽ നിന്നുണ്ടാകുന്ന പശുക്കുട്ടിയുടെ പാലിലെ കൊഴുപ്പിന്റെ ശതമാനം വർധിക്കും. ഇതുപോലെതന്നെ പാലുൽപ്പാദനശേഷി, അകിടിന്റെ ആകൃതി മുതലായ പല ഗുണങ്ങളും ഭാവിതലമുറയിൽ ആഗ്രഹാനുസരണം ഉരുത്തിരിച്ചെടുക്കാൻ കൃത്രിമ ബീജദാന സങ്കേതം ഉപകരിക്കുന്നു.

2. ഇൻബ്രീഡിങ് നിയന്ത്രിക്കുവാൻ കൃത്രിമബീജദാനമാണ് സൗകര്യപ്രദം

3. ഉയർന്ന പാലുൽപാദനമുള്ള പശുക്കളെ പാലുൽപാദനശേഷിയിൽ മുന്തിയ വിത്തുമൂരികളുടെ ബീജമുപയോഗിച്ച് കുത്തിവയ്പിച്ചു ലഭിക്കുന്ന മൂരിക്കിടാക്കളെ വിത്തുമൂരിയായി വളർത്തുന്നതിനുവേണ്ടി വിൽക്കാൻ സാധിക്കും. കേരളത്തിലിന്ന് കൃത്രിമ ബീജദാനത്തിനുപയോഗിച്ചുവരുന്ന വിത്തുമൂരികളിൽ മൂന്നിൽ രണ്ടുഭാഗവും കർഷകരിൽ നിന്നും വാങ്ങുന്നവയാണെന്നു മനസ്സിലാക്കുക.

4. ഒരു വിത്തുകാളയെ ഫാമിൽ സംരക്ഷിക്കുന്നതിനേക്കാൾ ആദായകരമാണ് കൃത്രിമ ബീജദാനം

5. വിത്തുകാളയെ സംരക്ഷിക്കാൻ പ്രത്യേക സംവിധാനങ്ങൾ ആവശ്യമാണ്.

6. ഗുഹ്യരോഗങ്ങൾ പടർന്നു പിടിക്കാതിരിക്കാൻ സഹായിക്കുന്നു.

പശു
പശു

കൃത്രിമ ബീജദാനം - ചില മുൻകരുതലുകൾ (Precautions to be taken during Artificial insemination)

കാളയും പശുവുമായി മദിയുള്ള സമയത്ത് സംയോഗം നടത്തുകയാണല്ലോ പ്രകൃതി നിയമം. ഇണചേരേണ്ട കൃത്യമായ സമയം മനസ്സിലാക്കാനുള്ള കഴിവ് ഏറ്റവും കൂടുതൽ കാളയ്ക്കുതന്നെ. മനുഷ്യർ പശു കാണിക്കുന്ന ബാഹ്യലക്ഷണങ്ങൾ മനസ്സിലാക്കി ഈ സമയം തിട്ടപ്പെടുത്തണം. കൃത്രിമ ബീജദാനത്തിന് ഉപയോഗിക്കുന്ന (deep frozen) ബീജ മാത്രകൾ ഗാഢശീതീകരണം നടത്തി അതിശൈത്യത്തിൽ സൂക്ഷിച്ചു വച്ചിരിക്കുന്നവയാണ്.

ബീജമാത്രകളെന്താണെന്നുകൂടി ഒന്ന് ചുരുക്കിപ്പറയേണ്ട ആവശ്യമുണ്ടെന്നു തോന്നുന്നു. വിത്തുകാളയുടെ രതിമൂർച്ഛ സമയത്ത് കൃത്രിമ യോനി ഉപയോഗിച്ച് ശുക്ലം (Semen) സംഭരിക്കുന്നു. 4-7 മി. ലി. ശുക്ലം ഒരു പ്രാവശ്യം ലഭിക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന ശുക്ലാണു (Sperma tozoa) ക്കൾ അനേകം പശുക്കൾക്ക് ഗർഭധാരണത്തിനു വേണ്ടത് എണ്ണത്തിൽ ഉണ്ട്. ഈ ശുക്ലം പ്രത്യേക നേർമവസ്തുക്കളുപയോഗിച്ച് നേർമ പ്പെടുത്തി ഒരു ഗർഭധാരണത്തിനാവശ്യമായ അളവിൽ ശുക്ലാണുക്കളുടങ്ങുന്ന മാത്രകളാക്കി ഗാഢശീതീകരിച്ച് സൂക്ഷിക്കുന്നു. വളരെ സങ്കീർണമാണി പരിപാടി. ഗാഢശീതീകൃതാവസ്ഥയിലിരിക്കുന്ന ബീജമാത്രയെ തിരിച്ച് ശരീരോഷ്മാവിലെത്തിച്ച് ഉടനെതന്നെ മദിയുള്ള പശുവിന്റെ ഗർഭാശയത്തിൽ യഥാസ്ഥാനത്ത് നിക്ഷേപിക്കണം. വളരെ വൈദഗ്ധ്യവും പരിശീലനവും ആവശ്യമുള്ള പ്രവൃത്തിയാണിത്. വിത്തുകാളയിൽനിന്ന് ശുക്ലം സംഭരിക്കുന്നതുമുതൽ ബീജമാത്ര ഗർഭാശയത്തിലെത്തിക്കുന്നതു വരെയുള്ള പ്രവൃത്തികളിലെല്ലാം ശ്രദ്ധയും ശുഷ്കാന്തിയും ഉണ്ടായാൽ മാത്രമേ ഗർഭാശയത്തിലെത്തുന്ന ബീജമാത്രയിലുള്ള ബീജാണുക്കൾ പ്രത്യുൽപാദനക്ഷമമായിരിക്കുകയുള്ളൂ.

ബീജമാത്രകളുടെ ഉൽപ്പാദനക്ഷമതയ്ക്കു ഭംഗം സംഭവിച്ചാലും ശരിയായ പരിശീലനം സിദ്ധിക്കാത്തവർ കുത്തിവയ്പ് നടത്തിയാലും പശു ചെനയേൽക്കുകയില്ലെന്ന വസ്തുത വിസ്മരിക്കരുത്. കുത്തിവയ്പിനു ശേഷം പശുക്കൾ ഒരു മണിക്കൂർ നേരമെങ്കിലും ശാന്തരായിരിക്കാൻ ശ്രദ്ധിക്കണം. വിളറിപിടിച്ചോടുകയും മറ്റും ചെയ്താൽ സംയോഗത്തെ തടസപ്പെടുത്തുന്ന ഹോർമോണുകൾ ശരീരത്തിൽ ഉൽപാദിപ്പിക്കപ്പെടുന്നു. മദിലക്ഷണം 12 മണിക്കൂറിലധികം കാണിക്കുന്ന പശുക്കളെ മദിയുടെ അവസാനഘട്ടത്തിൽ ഒരിക്കൽക്കൂടി കുത്തിവയ്പ്പിക്കുന്നത് അഭിലഷണീയമാണ്. 

ഫാമിലെ പശുക്കൾക്ക് യോജ്യമായ ബീജമാത്രകളേ ഉപയോഗിക്കാവൂ. പാലുൽപ്പാദനശേഷി തെളിയിച്ച (Proven) വിത്തുമുരികളുടെ ബീജമാത്രകൾ അൽപ്പം വിലക്കൂടുതലിൽ ഇന്ന് ലഭ്യമാണെന്ന കാര്യവും ശ്രദ്ധിക്കുക. അടുത്ത തലമുറപ്പശുക്കൾ ഇന്നത്തേതിലും കൂടു തൽ ഉൽപ്പാദനക്ഷമതയുള്ളവയായിരിക്കുന്നതിന് നിസ്സാരതുക അധികം കൊടുക്കേണ്ടിവരുന്നത് ഒരു പ്രശ്നമാക്കരുത്.

English Summary: Artificial insemination is best for cow in kerala to avoid outside cattle diseases

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds