പട്ടണങ്ങളിൽ താമസിക്കുന്നവർക്ക് കോഴി വളർത്താൻ ഒരു പാട് സ്ഥലം ഉണ്ടായിരിക്കില്ല. അവർക്കു ഏറ്റവും നല്ലതു ഹൈടെക് കോഴിക്കൂടായിരിക്കും. എന്നാൽ നാട്ടിൻ പുറങ്ങളിലാണെങ്കിൽ ചെറിയൊരു ഷെഡ്ഡോ അല്ലെങ്കിൽ അല്ലെങ്കിൽ ഒരു പത്തു സ്‌ക്വയർ ഫീറ്റ് കിട്ടുന്ന രീതിക്കുള്ള ഒരു കൂടായിരിക്കും നല്ലത്. പത്തു കോഴിയെ വളർത്തുന്നവർ എപ്പോഴും ഹൈടെക് കൂടുപയോഗിക്കുന്നതാണ് നല്ലതു എന്നാണു വിദഗ്ധാഭിപ്രായം. ഒരു കോഴിക്ക് ഒരു സ്‌ക്വയർ ഫീറ്റ് സ്ഥലം കിട്ടുന്ന രീതിയിൽ വേണം കൂടുണ്ടാക്കാൻ. വെള്ളം കുടിക്കാനായി കുറഞ്ഞത് ഒരു നാലോ അഞ്ചോ നിപ്പിൾ ഡ്രിങ്കർ വേണം. ഒരു ഫീഡർ അത്യാവശ്യം.
`1. മുട്ടക്കോഴികളെ വളര്‍ത്താനുള്ള സ്ഥലം തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍: കൂട് മുതലായവയെക്കുറിച്ചും
ഹൈ ടെക് കൂട് നിർമ്മിച്ച് കൊടുക്കുന്ന ഒരുപാട് ചെറുകിട വൻകിട ഏജൻസികൾ ഉണ്ട്. നല്ല ക്വാളിറ്റിയുള്ള കമ്പി കൊണ്ട് വേണം കൂടു നിർമ്മിക്കാൻ. കാരണം കോഴിക്കാഷ്ഠത്തിൽ ഉള്ള അമോണിയം കണ്ടെന്റിനാൽ കമ്പികൾ വേഗം ദ്രവിച്ചു പോകും. അതുകൊണ്ടാണ് നല്ല ക്വാളിറ്റി കമ്പികൾ കൊണ്ട് തന്നെ കൂടു നിർമ്മിക്കണം എന്ന് പറയുന്നത്. ഫീഡറിലും നിപ്പിളിലും എല്ലാം ശ്രദ്ധവേണം. 10 കോഴിക്കുള്ള കൂടിനു തന്നെ 3000 രൂപയിൽ താഴെ വരുന്ന രീതിയിൽ തയ്യാർ ചെയ്യുക. കുറച്ചു കല്ലുകൾ അടുക്കി വച്ചിട്ട് കൂടു ഉയർത്തി വയ്ക്കാവുന്നതാണ്. 10 കോഴികൾക്കുള്ള കൂടുകൾ ഏകദേശം പത്തു സ്‌ക്വയർ ഫീറ്റ് മതിയാകും. പിന്നീട് 10 ,20 , 30 ഇങ്ങനെ പോകും കൂടിന്റെ വലിപ്പം. ഏകദേശം ഒരു പിരമിഡിന്റെ ആകൃതിയിൽ ആയിരിക്കും കൂടുകൾ.
2. യാത്രാസൗകര്യം, വെള്ളം, വൈദ്യുതി എന്നിവ ഉണ്ടായിരിക്കണം.
ഒരു ദിവസം പ്രായമായ കുഞ്ഞുങ്ങളൊക്കെ ആവുമ്പോൾ തീർച്ചയായും അവയ്ക്കു ചൂട് വേണം. അവയുടെ ശരീരത്തിൽ തൂവലുകൾ വരുന്നത് വരെ അവയ്ക്കു ചൂട് അത്യാവശ്യമാണ്. ഒരു കോഴിക്ക് 37.5 ഡിഗ്രി സെന്റീഗ്രേഡ് എന്ന കണക്കിന് അവയ്ക്കു ചൂട് വേണം. പിന്നീട് അവ മുട്ടയിടുന്ന സമയം ആയി കഴിഞ്ഞാൽ ഒരു ട്യൂബ് ലൈറ്റ് പോലുള്ള സംവിധാനങ്ങൾ ഒരുക്കണം. Of course, when babies are one day old, they definitely need warmth. They need heat until they have feathers on their body. They need a temperature of 37.5 degrees Celsius per hen. Later, when it is time for them to lay their eggs, they should be equipped with a tube lightസാധാരണയായി പറയുന്നത്, ഒരു വ്യക്തി കോഴിക്കൂട്ടിൽ കയറി നിന്നാൽ അയാൾക്ക് പേപ്പർ വായിക്കാനുള്ള ലൈറ്റ് ഉണ്ടാവണം എന്നാണ്. കൂടാതെ കോഴിയ്ക്കു സഞ്ചരിക്കാൻ ഉള്ള സ്ഥലം, കുടിക്കാനുള്ള വെള്ളം ഇതെല്ലം കൂട്ടിൽ നിർബന്ധമായും ഉണ്ടായിരിക്കണം.
3. പൊതുജനങ്ങള്‍ക്ക് പരാതിയില്ലാത്ത സ്ഥലമായിരിക്കണം.
99 കോഴികളെ വരെ വളർത്താൻ ലൈസെൻസ് വേണ്ട. എന്നാൽ 100 കോഴിയായാൽ അവയെ വളർത്താൻ ലൈസെൻസ് വേണം. അഞ്ചു സെന്റിലും മറ്റും കോഴിയെ വളർത്തുമ്പോൾ തീർച്ചയായും അഴിച്ചു വിട്ടു വളർത്താൻ കഴിയില്ല എന്ന് ആർക്കുമറിയാം. പരമാവധി നീറ്റ് ആയി കൂട് പരിപാലിക്കുക.
4. കിഴക്കുപടിഞ്ഞാറുദിശയില്‍ ഷെഡ്ഡ് പണിയാനുള്ള സൗകര്യമുണ്ടാക്കണം.
സൂര്യപ്രകാശം നന്നായി കിട്ടുന്നതിനാണ് കിഴക്കു പടിഞ്ഞാറ് ദിശയിലാകണം കൂടു എന്ന് പറയുന്നതിന്റെ കാരണം. സൂര്യപ്രകാശം നല്ലൊരു അണുനാശിനി കൂടിയാണ്. രാവിലെ മുതൽ ലഭിക്കുന്ന സൂര്യപ്രകാശം കോഴിക്കൂടിന്റെ ഉള്ളിൽ കയറി ഇറങ്ങി പോകുമ്പോൾ കോഴിക്കോടിന്റെ ഉള്ളിലുള്ള സൂക്ഷ്മ അണുക്കൾ നശിച്ചുപോവുകയും മൊത്തത്തിൽ കൂടിനു ഒരു വൃത്തി ഉണ്ടാവുകയും ചെയ്യും. അതിനു വേണ്ടിയാണീ കിഴക്കു പടിഞ്ഞാറ് ദിശയുടെ കാര്യം പറയുന്നത്. മുട്ടക്കോഴികള്‍ക്ക് കിഴക്കുപടിഞ്ഞാറു ദിശയില്‍ വേണം കൂടുനിര്‍മ്മിക്കാന്‍. കോഴികളുടെ എണ്ണത്തിനനുസരിച്ച് നീളം വ്യത്യാസപ്പെടുത്താം. എന്നാല്‍ കെട്ടിടത്തിന്റെ വീതി വീതി 4.5-9 മീറ്റര്‍ ആണ് വേണ്ടത്. വീതി അധികമായാല്‍ കൂട്ടില്‍ കാറ്റ് കുറയും. ഒന്‍പത് മീറ്ററില്‍ കൂടുതല്‍ വീതിയുണ്ടായാലാണ് ഈ പ്രശ്‌നം അനുഭവപ്പെടുന്നത്. ചുമരിന്റെ ഉയരം 1.8-3.6 മീറ്റര്‍വരെയാകാം. കെട്ടിടത്തിനകത്ത് 500 കോഴികള്‍ക്കുള്ള കള്ളി തിരിക്കാവുന്നതാണ്. ഓരോ കള്ളിക്കും പ്രത്യേകം വാതില്‍ കൊടുക്കണം.
30-40 മുട്ടക്കോഴികളെ വളര്‍ത്താനായി 5മീ. x3മീ. വലിപ്പത്തിലുള്ള കൂടുമതിയാകും. തറ മണ്‍നിരപ്പില്‍നിന്നും 25 സെ.മീ. ഉയരത്തില്‍ പണിയണം. അടുക്കളമുറ്റത്തു കോഴി വളര്‍ത്തുന്നതിനായി ചെറിയ കൂടുകള്‍ നിര്‍മ്മിക്കുവാന്‍ കഴിയും. 120 സെ.മീ. x90 സെ.മീ.x 60 സെ.മീ വലിപ്പത്തിലുള്ള ഒരു കൂട്ടില്‍ 10 കോഴികളെ വളര്‍ത്താം.
മരംകൊണ്ട് ഇത്തരത്തിലുള്ള കൂടുണ്ടാക്കാം.
മരമില്ലില്‍നിന്നും ലഭിക്കുന്ന ഗുണംകുറഞ്ഞ മരക്കഷണങ്ങള്‍ മാത്രം മതി. ഇത്തരം കൂടുണ്ടാക്കാന്‍ ഒന്നര അടി ഉയരത്തില്‍ 4 തൂണില്‍ വേണം കൂടു നിര്‍ത്തുവാന്‍. കാലോടുകൂടിയതും കൂടുണ്ടാക്കാന്‍ കഴിയും. മരപ്പലകകള്‍ തമ്മില്‍ ഒരു ഇഞ്ച് വിടവു മതിയാകും. ഓടോ ആസ്‌ബസ്റ്റോസോ കൊണ്ട് മേല്‍ക്കൂരയുണ്ടാക്കാം. കൂടിന് ഒരു വാതില്‍ മതിയാകും. വാതിലിന് അടച്ചുപൂട്ടാനുള്ള സൗകര്യംകൂടി വേണം. ഇത്തരം കൂട്ടില്‍ മുട്ടയിടാനായി ഒരു പെട്ടികൂടി വെക്കേണ്ടിവരും. കൂടിനടിവശത്ത് പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചിട്ടാല്‍ കോഴിക്കാഷ്‌ഠം നഷ്‌ടപ്പെടാതെ എടുക്കുവാന്‍ കഴിയും. കൂട് ഇടയ്‌ക്കിടെ സ്ഥലം മാറ്റിവെക്കുവാനുംകഴിയും.
കെട്ടിടം ഡീപ്പ് ലിറ്റര്‍ സമ്പ്രദായത്തില്‍
ബ്രോയ്‌ലർ കോഴിയെ വളർത്തുമ്പോൾ ഫാമിൽ ഉമി, അല്ലെങ്കിൽ അറക്കപ്പൊടി അല്ലെങ്കിൽ ചകിരിച്ചോറ് ഈ മൂന്നു സാധനങ്ങൾ ആണ് സാധാരണ കോഴികൾക്കുള്ള ബെഡ് ആയി ഉപയോഗിക്കുന്നത്. ഇവയുടെ കാഷ്ടം വീണുണ്ടാകുന്ന ജലാംശം ഈ ചകിരിച്ചോറ് പോലുള്ള ബെഡ് വലിച്ചെടുത്തു ഈർപ്പം ഉണ്ടാകാതെ നോക്കും. കൂടുതൽ ആകുമ്പോൾ ഒന്നുകിൽ വാരി മാറ്റാം. അല്ലെങ്കിൽ നല്ല വെയിലിൽ ഇട്ടു ഉണക്കി എടുക്കാം. ബ്രൊയിലർ കോഴിയെ ആണ് ഇത്തരത്തിൽ ഡീപ് ലിറ്റർ സമ്പ്രദായത്തിൽ വളർത്തുന്നത്.ഡീപ്പ് ലിറ്റര്‍ സമ്പ്രദായത്തിനാവശ്യമായ കെട്ടിടം നിര്‍മ്മിക്കുമ്പോള്‍ അവ കഴിവതും ഗൃഹപരിസരങ്ങളില്‍നിന്നും ഏകദേശം 50 അടി (15 മീറ്റര്‍) അകലെയായി നിര്‍മ്മിക്കുന്നതാണ് കൂടുതല്‍ സൗകര്യപ്രദം. വേണ്ടത്ര വെളിച്ചം കിട്ടുന്നതും വെള്ളം ലഭ്യമുള്ളതുമായ സ്ഥലത്തായിരിക്കണം കെട്ടിടം നിര്‍മ്മിക്കുന്നതിനായി തെരഞ്ഞെടുക്കേണ്ടത്. കെട്ടിടം നിര്‍മ്മിക്കുമ്പോള്‍ കെട്ടിടത്തിന്റെ അടിത്തറ കല്ലുകൊണ്ടു കെട്ടിയതും ഭൂനിരപ്പില്‍നിന്നും ഒരടി ഉയരത്തിലുള്ളതുമായിരിക്കണം. അടിത്തറ സിമന്റുകൊണ്ട് കെട്ടുകയും അവയുടെ നിര്‍മ്മാണ സമയത്ത് പാര്‍ശ്വങ്ങളില്‍ കമ്പിവല ഭൂനിരപ്പിന് ഒരടി താഴെ കുഴിച്ചിടുകയും ചെയ്‌താല്‍ എലിയുടെ ശല്യം കുറയ്‌ക്കാന്‍ ഉപകാരപ്രദമായിരിക്കും. അതുപോലെ മണ്‍തറ ഉപയോഗിക്കാമെങ്കിലും കോണ്‍ക്രീറ്റ് ചെയ്യുന്നത് ലിറ്റര്‍ നനയാതെ സൂക്ഷിക്കാനും എലികള്‍ ഭൂമിക്കടിയില്‍ക്കൂടി തുരന്നു കെട്ടിടത്തിനുള്ളില്‍ കയറാതിരിക്കാനും എളുപ്പം വൃത്തിയാക്കാനും സഹായകരമാണ്.
മേല്‍ക്കൂര മേയുവാന്‍ ഓട്, ആസ്‌ബസ്റ്റോസ്, ലിറ്റ്‌റൂഫ് എന്നിവയോ ഓലയോ ഉപയോഗിക്കാവുന്നതാണ്. ഓല ഉപയോഗിച്ചു മേയുമ്പോള്‍ അത് പ്രതിവര്‍ഷം മാറ്റേണ്ടതുണ്ടെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഓലമേഞ്ഞശേഷം പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് മൂടിയാല്‍ 2-3 വര്‍ഷവരെ ഉപയോഗിക്കാം.
കെട്ടിടത്തിലെ പാര്‍ശ്വഭിത്തികള്‍ 2 അടി (60 സെ.മീ.) ഉയരത്തില്‍ കെട്ടി ബാക്കി ഭാഗങ്ങള്‍ കമ്പിവലയോ എക്‌സ്‌പാന്റഡ് മെറ്റല്‍ വലയോ ഉപയോഗിച്ച് മറയ്‌ക്കാവുന്നതാണ്. കമ്പിവല 2.5 സെ.മീ. x2.5 സെ.മീ. നീളമുള്ളതും നല്ല ബലമുള്ളതുമായിരിക്കണം. കമ്പിവലകള്‍ മരംകൊണ്ടുണ്ടാക്കിയ ചട്ടക്കൂട്ടില്‍ ഘടിപ്പിക്കുന്നത് ഇവ ഏറെ നാള്‍ കേടുവരാതിരിക്കാന്‍ സഹായിക്കുന്നു. പക്ഷേ, മരംകൊണ്ടുള്ള ചട്ടങ്ങള്‍ പണിയുമ്പോള്‍ അവയ്‌ക്ക് വീതി കുറവായിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അല്ലെങ്കില്‍ കോഴികള്‍ അതില്‍ കയറിനില്‍ക്കുവാനും അതുവഴി ഭിത്തിയും പരിസരങ്ങളും മലിനപ്പെടുത്തുവാനും സാധ്യതയുണ്ട്. ഇത് ഒഴിവാക്കേണ്ടതാണ്. കെട്ടിടത്തിന് പുറത്തേക്കു തുറക്കുന്ന രീതിയിലുള്ള ഒരു വാതില്‍ മതിയാകും.
വിവിധ പ്രായമുള്ളവയെയും വിവിധ വര്‍ഗത്തില്‍പ്പെട്ടവയെയും പ്രത്യേകം കെട്ടിടങ്ങളില്‍ വളര്‍ത്തുന്നത് രോഗബാധ പകരുന്നത് തടയുവാന്‍ വളരെയേറെ സഹായിക്കും. ഇതുപോലെതന്നെ കോഴികളെ വളര്‍ത്തുന്ന കെട്ടിടങ്ങള്‍ തമ്മില്‍ 11 മീറ്റര്‍ ദൂരമുണ്ടായിരിക്കുന്നതും ഇതിന് സഹായകരമാണ്. കോഴികളെ വളര്‍ത്തുന്ന കെട്ടിടങ്ങളില്‍ അകത്ത് കടക്കുന്ന വാതിലിനു സമീപം സന്ദര്‍ശകരുടെ കാലുകള്‍ നനയ്‌ക്കാനായി അണുനാശിനി ലായനി ഒഴിച്ചുവയ്‌ക്കാനുള്ള സംവിധാനവും ഉണ്ടായിരിക്കേണ്ടതാണ്. ഫിനോള്‍, ഡെറ്റോള്‍, ബ്ലീച്ചിങ് പൗഡര്‍ ഇവയില്‍ ഏതെങ്കിലും ഒന്ന് ഇതിനായി ഉപയോഗിക്കാം. കെട്ടിടത്തില്‍ തിരിച്ചിരിക്കുന്ന കൂട്ടില്‍നിന്ന് കോഴികളെ അപ്പാടെ മാറ്റുമ്പോള്‍ അവിടത്തെ വിരി (ലിറ്റര്‍) പൂര്‍ണ്ണമായും മാറ്റുകയും ആ സ്ഥലം അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കുകയും വേണം.
കേജ്
കേജ് സമ്പ്രദായത്തിനാണു പലരും താൽപര്യപ്പെടുന്നത്. പണ്ട് കാലങ്ങളിൽ നമ്മുടെ വീടുകളിൽ ഉണ്ടായിരുന്ന കോഴിക്കൂട്. അതിൽ രാത്രിയാവുമ്പോൾ കോഴി ചേക്കേറും. പകൽ പുറത്തിറങ്ങി ചിക്കിപ്പെറുക്കി നടക്കും. ഇത്തരം രീതിയിൽ ആണ് ഉല്പാദന ക്ഷമതയും രോഗക്കുറവും ഉള്ളത്. ഡീപ്പ് ലിറ്റര്‍ സമ്പ്രദായത്തില്‍ വര്‍ത്തുന്നതിനേക്കാള്‍ മൂന്നോ നാലോ ഇരട്ടി കോഴികളെ ഒരു നിശ്ചിത സ്ഥലത്ത് വളര്‍ത്താം എന്നതാണ് ഈ സമ്പ്രദായത്തിന്റെ പ്രധാന മെച്ചം. കൂടാതെ സ്ഥലപരിമിതി എന്ന പ്രശനം ഉണ്ടാകുന്നില്ല. , ഓരോ കോഴിയുടെയും ഉല്‍പ്പാദനക്ഷമതയെക്കുറിച്ച് അറിയുവാനുള്ള എളുപ്പം, തെരഞ്ഞു മാറ്റുന്നതിനുമൊക്കെ കേജ് സമ്പ്രദായത്തിലൂടെ കഴിയും. ശുചിയായ മുട്ടയുല്‍പ്പാദനം എന്നിവയും ഈ സമ്പ്രദായത്തിന്റെ മെച്ചങ്ങളാണ്. കൂടുതലും നാടൻ കോഴികളെയാണ് ഇത്തരത്തിൽ വളർത്തുന്നത്. കേജ് സമ്പ്രദായത്തില്‍ പ്രാരംഭമുതല്‍ മുടക്കു കൂടുതലാണെങ്കിലും ദീര്‍ഘകാലസേവനം, മുന്തിയ ഉല്‍പ്പാദനക്ഷമത, കൂടുതല്‍ കോഴികളെ പാര്‍പ്പിക്കാനുള്ള സൗകര്യവും തന്നിമിത്തമുണ്ടാകുന്ന അധിക വരവും കണക്കിലെടുക്കുമ്പോള്‍ വ്യാവസായികാടിസ്ഥാനത്തില്‍ ധാരാളം കോഴികളെ വളര്‍ത്താനുദ്ദേശിക്കന്ന കോഴിവളര്‍ത്തലുകാര്‍ക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ കേജ് സമ്പ്രദായം ഡീപ്പ് ലിറ്റര്‍ സമ്പ്രദായത്തേക്കാള്‍ മെച്ചപ്പെട്ടതായിരിക്കും.
കേജ് സമ്പ്രദായത്തില്‍ എല്ലാ പ്രായത്തിലുള്ള കോഴികളെയും വളര്‍ത്താം. പ്രായാനുസൃതമായ കേജുകള്‍ വേണമെന്നു മാത്രം. ഇന്ത്യയില്‍ കേജ്‌സമ്പ്രദായത്തില്‍ കോഴികളെ വളര്‍ത്തുന്നവര്‍ മിക്കവാറും മുട്ടയിടുന്ന പ്രായം വരെ കുഞ്ഞുങ്ങളെ ഡീപ്പ് ലിറ്റര്‍ സമ്പ്രായത്തിലും മുട്ടയിടുന്ന പ്രായം മുതല്‍ കേജിലുമാണ് സാധാരണയായി വളര്‍ത്തുന്നത്.
ഫാമിനോടനുബന്ധിച്ച് ചത്ത കോഴികളെ നശിപ്പിക്കുന്നതിനുള്ള കുഴികളോ കത്തിച്ചുകളയാനുള്ള സംവിധാനമോ ഒരുക്കണം.കൂടുതൽ കോഴികൾ ചത്തുപോവുകയാണെങ്കിൽ മാത്രമേ പ്രശ്നം ഉണ്ടാകുന്നുള്ളു. കത്തിച്ചു കളയുകയാണ് ചെയ്യുന്നത്. ഒന്നോ രണ്ടോ എണ്ണം നശിച്ചു പോയാൽ കുഴിച്ചിട്ടാൽ മതിയാകും.
കൂടുതൽ അനുബന്ധ വാർത്തകൾക്ക്:ഫാം തുടങ്ങാൻ പദ്ധതിയുണ്ടോ? എങ്കിൽ അറിയാം ഫാം ലൈസൻസിനെക്കുറിച്ച്
#Farm#Poultry#Farmer#Agriculture#FTB