Updated on: 1 April, 2021 1:17 AM IST

കൂടുതല്‍ മുട്ട കൂടുതല്‍ നാള്‍ ഇടാന്‍ പാകത്തിനുള്ള കഴിവുനേടിയ ഹൈബ്രീഡ് ഗ്രാമശ്രീ കോഴികള്‍ അഥവ (ഗ്രോസ്റ്റര്‍) എന്നു പേരിട്ടുവിളിക്കുന്ന നല്ലയിനം മുട്ടക്കോഴികളെ ഈ വിഷു, ഈസ്റ്റര്‍ കാലയളവില്‍ സ്വന്തമാക്കി ഭക്ഷ്യ സുരക്ഷയുടെ ഭാഗമാകാം. വീണ്ടുമൊരു ലോക്ക്ഡൗണ്‍ നമ്മെ തേടി ഒരുപക്ഷെ എത്താം. ജീവിതം ദുസ്സഹമാകുന്ന ആ കാലഘട്ടത്തെ കൂടുതല്‍ കാര്യക്ഷമതയോടെ ഉപയോഗിക്കാന്‍ സ്വയംപര്യാപ്തമായ ഇത്തരം കാര്‍ഷിക ഉദ്ധ്യമങ്ങള്‍ ഏറെ ഗുണകരമാകും.

ഒരുവര്‍ഷം മാത്രം മുട്ടയിടുകയും അതിനുശേഷം വില്‍ക്കാന്‍പോലും കഴിയാതെ വരികയും ചെയ്യുന്ന ബി.വി. 380 കോഴികളെക്കാള്‍ എന്തുക്കൊണ്ടും ഏറെ ഗുണകരവും ലാഭകരവുമാണ് ഹൈബ്രീഡ് ഗ്രാമശ്രീ ആയ ഗ്രോസ്റ്റര്‍. തീറ്റച്ചിലവില്‍ ഗണ്യമായ കുറവും രണ്ടരവര്‍ഷം നീണ്ടുനില്‍ക്കുന്ന ഉയര്‍ന്ന മുട്ടയുത്പാദനവും ഗ്രോസറ്റര്‍ എന്ന പേര് അന്വര്‍ദ്ധമാക്കുകയാണ്. വളരെപ്പെട്ടെന്നു തന്നെ ഗ്രാമശ്രീകളില്‍ തന്നെ ഹൈബീഡ് ഇനമായ ഗ്രോസ്റ്റര്‍ വളരെ പ്രചാരമായി കഴിഞ്ഞു. രണ്ടര വര്‍ഷത്തെ മുട്ടയുത്പാദനത്തിനുശേഷം 3 മുതല്‍ 4.5 കിലോ വരെ തൂക്കം വെക്കുന്ന ഇവയുടെ ഇറച്ചിയും ഏറെ സ്വാധിഷ്ടം തന്നെ

ഗോതമ്പ്. തവിട്, അടുക്കള അവശിഷ്ടങ്ങള്‍ എന്നിവകൊണ്ട് തന്നെ ഇവയുടെ തീറ്റച്ചിലവ് കാര്യമായി രീതിയില്‍ കുറച്ച് വളര്‍ത്താന്‍ കഴിയും. വിവിവ വര്‍ണ്ണങ്ങളിലുള്ള ഇവയുടെ മുട്ട തവിട്ടു നിറത്തിലുള്ളവയാണ്.
ഈ വിഷു, ഈസ്‌ററര്‍ ആഘോഷം പ്രമാണിച്ച് 2 മാസം പ്രായമായ ഗ്രോസ്റ്ററിന്റെ അഥവ ഹൈബ്രീഡ് ഗ്രാമശ്രീയുടെ ബുക്കിംഗ് തുടങ്ങിയിരിക്കുന്നു. ആഘോഷ ദിനങ്ങള്‍ പ്രമാണിച്ച് ഏപ്രില്‍ 1 മുതല്‍ 5 വരെ ബുക്കു ചെയ്യുന്നവര്‍ക്ക് ഓരോ കോഴിക്കും 15 രൂപ കുറച്ചായിരിക്കും വിതരണം ചെയ്യുക. 

കേവലം ഒരു വര്‍ഷത്തെ 320 മുട്ടയെന്ന മായക്കാഴ്ചയില്‍ വീഴാതെ ലാഭകരമായി കോഴിവളര്‍ത്തല്‍ നടത്താന്‍ നല്ലത് തിരിച്ചറിഞ്ഞ് മാറ്റത്തിനായി ചിന്തിക്കുക. വളര്‍ത്തുക.

English Summary: BUY GRAMASREE HEN AND GET MORE EGG AND LIFESPAN
Published on: 01 April 2021, 01:17 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now