ഒരു ദിവസം നൽകേണ്ട ആകെ പാൽ രണ്ടു തവണകളായി കൊടുത്ത് വളർത്തുന്ന കിടാക്കളെക്കാൾ വളർച്ചയുള്ളവയായിരിക്കും അതേ അളവു പാൽ മൂന്നോ നാലോ തവണകളായി കൊടുത്തു വളർത്തുന്ന കിടാക്കൾ.
Calving season should be included in the planning process each year by having a defined breeding season chosen in advance. A defined breeding season, spring or fall, allows a producer to make more accurate predictions of when the first calves should start arriving and when the last cow should calve
കറന്നെടുത്ത പാൽ കിടാക്കൾക്ക് കൃത്യമായ അളവിൽ നൽകുന്നതിനായി കാഫ് ഫീഡിംഗ് ബക്കറ്റുകളോ ബോട്ടിലുകളോ ഉപയോഗിക്കാം. തണുത്ത പാലാണെങ്കിൽ ഇളം ചൂടിൽ വേണം കിടാക്കൾക്കു നൽകേണ്ടത്.
പാലിന്റെ അളവ് ക്രമേണ കുറയ്ക്കുന്നതിനൊപ്പം സാന്ദ്രീകൃതാഹാരത്തിന്റെയും പുല്ലിന്റെയും അളവു കൂട്ടി നൽകണം.
കുറഞ്ഞ അളവിൽ നാരും ഉയർന്ന അളവിൽ മാംസ്യവുമുള്ള കാഫ് സ്റ്റാർട്ടർ എന്ന സാന്ദീകൃതാഹാരവും ചെറുതായി അരിഞ്ഞ തീറ്റപ്പുല്ലും കുറഞ്ഞ അളവിൽ രണ്ടാഴ്ച മുതൽ കിടാക്കൾക്കു നൽകണം.
നാലാം ആഴ്ച മുതൽ 50-100 ഗ്രാം വീതം കാഫ് സ്റ്റാർട്ടർ നൽകാം. ഓരോ രണ്ടാഴ്ച കൂടുംതോറും സാന്ദ്രീകൃതാഹാരത്തിന്റെ അളവു നൂറു മുതൽ നൂറ്റിയൻപതു ഗ്രാം വരെ വർധിപ്പിക്കാം.
ആറാം മാസത്തോടു കൂടി ഒന്നരക്കിലോ ഗ്രാം വരെ കാഫ് സ്റ്റാർട്ടർ നൽകാം. തീറ്റപ്പുല്ലു നൽകുന്നത് ഘട്ടംഘട്ടമായി വർധിപ്പിച്ച് ആറു മാസ മെത്തുമ്പോൾ 5-6 കിലോഗ്രാം വരെ നൽകാം. കറവ പശുക്കളുടെ തീറ്റ ഒരു കാരണവശാലും കിടാക്കൾക്കു നൽകരുത്.
പത്തു ദിവസം പ്രായമെത്തുമ്പോൾ ടോക്സോകാര എന്നയിനം ഉരുളൻ വിരകളെ തടയാനുള്ള മരുന്ന് ഡോക്ടറുടെ നിർദേശമനുസരിച്ചു കിടാക്കൾക്കു നൽകണം. ഈ ഉരുളൻ വിരകൾക്കെതിരേ പെറാന്റൽ പാമോയേറ്റ്, പെപ്പറസീൻ, ഫൈബാന്റൽ തുടങ്ങിയ ഘടകങ്ങൾ അടങ്ങിയ മരുന്നാണ് നൽകേണ്ടത്.
Deworm suckling calves at 2 to 4 months of age. Such timely and strategic deworming leads to conservative estimates of an additional 19 to 37 pounds of extra weaning weight.
ടീവേം, നിമോസിഡ്, പെപ്പറസീൻ ഹൈകസാഹൈഡ്രേറ്റ് എന്നിവ ഈ ഗണത്തിൽപ്പെടുന്ന മരുന്നുകളാണ്.
രണ്ടാഴ്ച കഴിഞ്ഞു വീണ്ടും വിരമരുന്നു നൽകണം. ഗർഭിണിപ്പശുക്കൾക്ക് അവയുടെ ഗർഭത്തിന്റെ എട്ടാം മാസത്തിൽ ഫെൻബൻഡസോൾ, ആൽബൻഡസോൾ തുടങ്ങിയ വിരമരുന്നുകൾ നൽകണം.
പ്രസവിച്ച ശേഷം അഞ്ചാം ദിവസം വീണ്ടും ഇവ നൽകിയും ടോക്സോകാര വിരകൾ അമ്മപശുവിൽ നിന്നു കിടാക്കളിലേക്കെത്തുന്നതു തടയാം. കിടാക്കളിലെ വിളർച്ച,വയറുന്തൽ, രോമം കൊഴിച്ചിൽ, മണ്ണുതീറ്റ, വയറിളക്കം, പല്ലരയ്ക്കൽ എന്നിവ വിരബാധയുടെ ലക്ഷണമാവാം.
വിരബാധ തടയുന്നതിനായി മൂന്നു മാസം വരെ എല്ലാ മാസവും വിരമരുന്നു നൽകണം. കിടാക്കളെ ബാധിക്കുന്ന രോഗങ്ങളിൽ പ്രധാനമാണ് രക്താതിസാരം അഥവാ കോക് സീഡിയ രോഗം.
പാട്ടോസോവ വിഭാഗത്തിൽപെട്ട "കോക് സീഡിയ' അണുക്കളാണ് രോഗകാരി. മലിനമായ തീറ്റയിലൂടെയും വെള്ളത്തിലൂടെയുമാണ് അണുബാധയേൽക്കുന്നത്.
രക്തം കലർന്ന വയറിളക്കം, കുടലിലെ സ്തരങ്ങളിളകി ചാണകത്തിനൊപ്പം പുറത്തു വരൽ, കിടാക്കൾക്കു ശരീരതളർച്ച തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. കിപ് റ്റോസ് പോർഡിയം, ജിയാർഡിയ തുടങ്ങിയ രോഗാണുക്കൾ കാരണമുണ്ടാവുന്ന വയറിളക്കം,
ബബീസിയ, അനാപ്ലാസ്മ രോഗങ്ങൾ പശുക്കിടാങ്ങളിലും വ്യാപകമായി കണ്ടുവരുന്നുണ്ട്.
രക്തക്കുറവ് അഥവ അനീമിയ, ശരീരം തളർച്ച, ഉന്മേഷമില്ലായ്മ, ശരീരം തളർന്നു കുഴഞ്ഞു വീഴൽ എന്നിവയെല്ലാമാണ് ഇത്തരം രക്താണു രോഗങ്ങളുടെ ലക്ഷണങ്ങൾ. കിടാക്കളിൽ ഈ രോഗലക്ഷണങ്ങൾ ഏതെങ്കിലും ശ്രദ്ധയിൽപെട്ടാൽ അത് അവഗണിക്കാതെ ഉടൻ ചികിത്സ തേടാൻ കർഷകർ ശ്രദ്ധിക്കണം.
മൂന്നു മാസം വരെ പാൽ തന്നെയാണ് കിടാക്കളുടെ പ്രധാന ആഹാരം, വീനിംഗ് രീതിയിൽ കിടാവിന് പാൽ പ്രത്യേകം കറന്നുകൊടുത്തു വളർത്തുകയാണെങ്കിൽ ആദ്യ ആറാഴ്ച വരെ കിടാവിന്റെ തൂക്കത്തിന്റെ പത്തിലൊന്ന് എന്ന അളവിൽ പാൽ ദിവസവും നൽകണം.
ഒറ്റയടിക്ക് നൽകാതെ രണ്ടോ മൂന്നോ തവണകളായി വേണം പാൽ നൽകേണ്ടത്.
ശരീരതൂക്കത്തിന്റെ പതിനഞ്ചിലൊന്ന് എന്ന അളവിൽ ഏഴ് - എട്ട് ആഴ്ച്ചകളിലും ഇരുപതിലൊന്ന് പാൽ ഒൻപത് - പന്ത്രണ്ട് ആഴ്ചചയിലും കിടാവിനു നൽകണം.
പുതുതായി ജനിച്ച കിടാവിനെ എങ്ങനെ സംരക്ഷിക്കണം.
പശു കിടാവിന് പ്രസവ സമയത്തു ശ്വാസം കിട്ടിയില്ലെങ്കിൽ ചെയ്യേണ്ട കാര്യങ്ങൾ
കന്നുകുട്ടികള്‍ക്ക് ഉണ്ടാകുന്ന വയറിളക്കം
കന്നുകാലിയുടെ പ്രായം എങ്ങനെ മനസിലാക്കാം?