1. Livestock & Aqua

കോഴികുഞ്ഞുങ്ങൾക്ക് ബ്രൂഡിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത്

അധികം തണുപ്പടിക്കാത്തതും എന്നാൽ വായു സഞ്ചാരമുള്ളതുമായ റൂമുകൾ ബ്രൂഡിഗ് റൂമായി തിരഞ്ഞെടുക്കുക കഴുകി വൃത്തിയാക്കി കുമ്മായവും ബ്ലീച്ചിഗ് പൗഡറും ചേർത്ത് തറയിലും വശങ്ങളിലും പൂശീ അണുനശീകരണം നടത്തുക വൃത്തിയാക്കിയ കൂട്ടിൽ ഒരാഴ്ചയ്ക്കുശേഷം ബ്രൂഡർ ഒരുക്കാം ലിറ്റർ വിരിച്ച ശേഷം ചിക് ഗാർഡ് സെറ്റു ചെയ്യാം

Arun T
ബ്രൂഡിഗ്
ബ്രൂഡിഗ്

അധികം തണുപ്പടിക്കാത്തതും എന്നാൽ വായു സഞ്ചാരമുള്ളതുമായ റൂമുകൾ ബ്രൂഡിഗ് റൂമായി തിരഞ്ഞെടുക്കുക കഴുകി വൃത്തിയാക്കി കുമ്മായവും ബ്ലീച്ചിഗ് പൗഡറും ചേർത്ത് തറയിലും വശങ്ങളിലും പൂശീ അണുനശീകരണം നടത്തുക വൃത്തിയാക്കിയ കൂട്ടിൽ ഒരാഴ്ചയ്ക്കുശേഷം ബ്രൂഡർ ഒരുക്കാം ലിറ്റർ വിരിച്ച ശേഷം ചിക് ഗാർഡ് സെറ്റു ചെയ്യാം 

30 അടി നീളവും ഒന്നര അടി ഉയരവുമുള്ള തകിട് വൃത്താകൃതിയിൽ സെറ്റു ചെയ്താൽ 500 കുഞ്ഞിന് ചൂടുതൽ കാം 5 cm കനത്തിൽ ലിറ്റർ വിരിച്ച ശേഷഠ ലിറ്റർ നന്നായി മൂടുന്ന തരത്തിൽ ന്യൂസ് പേപ്പർ വിരിക്കാം കുഞ്ഞുവരുന്നതിന് 6 മണിക്കൂർ മുൻപോ കുറഞ്ഞത് മൂന്നുമണിക്കൂർ മുൻപെങ്കിലും ബ്രൂഡർ ബൾബുകൾ സെറ്റു ചെയ്ത് ബ്രൂഡർ പ്രവർത്തിപ്പിച്ച്‌ ലിറ്റർ ചൂടാക്കണം 

ഇതിന് പ്രീ ഹീറ്റിഗ് എന്നു പറയും ചൂടു കൊടുക്കുന്നതിന് ഫിലമെന്റ് ബൾബുകൾ മാത്രമല്ല ഗ്യാസ് ബ്രൂഡറുകളും അൾട്രാ റെഡ് ബൾബുകൾ ഹാലജൻ ബൾബുകളും കൂടാതെ മൺകലത്തിൽ കരികത്തിച്ചും ചൂടുനൽകാം ഒരു കുഞ്ഞിന് ഒരു വാട്ട് എന്ന കണക്കിൽ ബൾബുകൾ സെറ്റു ചെയ്യാം ആദ്യ മൂന്നു ദിവസം 35 മുതൽ 37 ഡിഗ്രി ചൂടും ശേഷം ഒരാഴ്ച 34-35ഡിഗ്രി ചൂടും ക്രമീകരിക്കണമെങ്കിലും കാലാവസ്ഥയ്ക്കു സരിച്ച് ബ്രൂഡർ ക്രമീകരിക്കുന്നതാണ് ഉചിതം 

ബ്രൂഡർ ബൾബുകളുടെ വെളിച്ചംചിക് ഗാർഡിനുള്ളിലായി നിൽക്കുന്ന രീതിയിൽ ബ്രൂഡർ ബൾബുൾസെറ്റുചെയേണ്ടതാണ് ആദ്യ മൂന്നുദി വസം മുഴുവൻ സമയം ചൂടു നൽകണം പിന്നീട് കാലാവസ്ഥയ്ക്കനു സരിച്ച് ചൂടുകാലങ്ങളിൽ രാത്രി മാത്രമായി ക്രമപ്പെടുത്താം ബ്രൂഡിഗ്കാലാവസ്ഥയനുസരിച്ചായിരിക്കും നല്ലകാലാവസ്ഥയിൽ 14-15 ദിവസമായിരിക്കുംകാലയളവ് ഏറ്റവും ഉത്തമമായരീതി ഗ്യാസ് ബ്രൂ ഡറായിരിക്കും 

ഗ്യാസ് കത്തുമ്പോൾ ബ്രൂഡറിലേക്ക് ധാരാളം ഓക്സിജൻവന്നുചേരുമെന്നതാണ്‌ കാരണം രണ്ടാമത്തെ ദിവസം മുതൽ സൈഡ് കർട്ടനുകൾ ഉയർത്തിവച്ച് കുഞ്ഞുങ്ങൾക്ക് ഓക്സിജൻ ലഭ്യമാക്കണം കുഞ്ഞുങ്ങൾക്ക് ആദ്യം വെള്ളം കൊടുത്ത് അരമണിക്കൂറിനു ശേഷം മാത്രം തീറ്റ പേപ്പറിൽ വിതറിക്കൊടുക്കുക ആദ്യ മൂന്നുദിവസം തിളപ്പിച്ചാറിയ വെള്ളത്തിൽ പനം ചക്കര ചേർത്ത്കൊടുക്കുന്നത് മൂട്ടിൽ കാഷ്ടം ഒട്ടിപ്പിടിക്കുന്നത് ഒഴിവാക്കാൻ പറ്റും 

മൂന്നു ദിവസത്തിനു ശേഷം പേപ്പർ മാറ്റി ലിറ്റർ ഇളക്കിക്കൊടുത്ത് തീറ്റപ്പാത്രങ്ങളിൽ തിറ്റ നൽകുകയും ചെയ്യാം തീറ്റ ലിറ്ററിൽ വീണ് അത് കുഞ്ഞുങ്ങൾ കൊത്തീ തിന്നാതിരിക്കാൻ ശ്രദ്ധിക്കുക ആദ്യ ദിവസങ്ങളിൽ പ്രോ ബയോട്ടിക്കുകളുടെ ഉപയോഗം മരണനിരക്ക് കുറയ്ക്കും ലിറ്ററിൽ 25% മാനത്തിലദികം ഈർപ്പം വരാതെ ശ്രദ്ധിക്കുക ചൂടു കൂടിയാലും കുറഞ്ഞാലും പലതരം അസുഖങ്ങൾക്ക് കാരണമാകും 

അതിനാൽ ശ്രദ്ധയോടെ ബ്രൂഡിഗ് ചെയ്യുക കാലും കൈയ്യും അണുനാശിനിയിൽ കഴുകിയ ശേഷം ബ്രൂഡിഗ് ഷെഡിൽ പ്രവേശിക്കുക ബ്രൂഡിഗ് സമയത്ത് കൂടുതലായി കണ്ടുവരുന്ന അസുഖം ബ്രൂഡർ ന്യൂമോണിയയാണ് 

ബ്രൂഡർസമയത്തെ വാക്സിനുകൾകണ്ണിലോമൂക്കിലോകൃത്യമായഡോസിൽകൃത്യസമയത്തുതന്നെനൽകാൻശ്രദ്ധിക്കുക ഒരു കോഴിയുടെ ജീവിത കാലത്തെ ഏറ്റവും പ്രധാനപ്പെട്ട പരിചരണം ആദ്യത്തെ രണ്ടു മാസമാണ് അത് കോഴിയുടെ ആരോഗ്യത്തെയും മുട്ടയുൽപ്പാതനത്തെയും ബാധിക്കും ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ബ്രൂഡിഗ് അതിനാൽ ശ്രദ്ധയോടെ ബ്രൂഡിഗ് ചെയ്യുക

manthottam Eggurnursery

English Summary: chicken brooding techniques and precautions to be taken

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds