Updated on: 18 September, 2020 1:22 PM IST
രാജേന്ദ്ര കുമാർ
Cow

കേരളീയർ പൊതുവേ കൃഷിയെ വേണ്ടത്ര ഗൗരവത്തിൽ ഈ അടുത്ത കാലം വരെ കണ്ടിരുന്നില്ല എന്നത് ഒരു സത്യമാണ്. എന്നാൽ ഇന്ന് സ്ഥിതി മാറി. കൃഷിയുടെ മാഹാത്മ്യം തിരിച്ചറിഞ്ഞ മലയാളി വളരെ വേഗം പരമ്പരാഗത കൃഷിയിലേക്ക് മടങ്ങി വരുന്നുണ്ട്. രാസവളങ്ങൾ ഉപയോഗിച്ചുള്ള കൃഷി ദോഷകരമാണെന്ന തിരിച്ചറിവ് ജൈവ മാർഗ്ഗത്തിലേക്കാണ് കേരളീയരെ കൊണ്ടെത്തിച്ചിരിക്കുന്നത്. അതും ശുഭകരമാണ്.

The attitude of the people of Kerala has recently changed a lot as far as farming is concerned. They show interest in organic farming now.

ജൈവകൃഷിയിൽ പ്രകൃതിയിൽ നിന്നുതന്നെ കിട്ടുന്ന വസ്തുക്കളാണ് വളമായും കീടനാശിനിയായും ഉപയോഗിക്കുന്നത്. ഇവയിൽ ചാണക ത്തിനും ഗോമൂത്രത്തിനും വളരെ പ്രാധാന്യം ഉണ്ട്. ചാണകം നല്ല വളം ആണെന്ന് മിക്കവർക്കും അറിയാം. ഇന്ന് വളക്കടകളിൽ നിന്നും ചാണകപൊടി ലഭ്യമാണ്. എന്നാൽ ഗോമൂത്രം ഇതുപോലെ എല്ലായിടത്തും ലഭിക്കാറില്ല. ഇവിടെയാണ് പശുവളർത്തലിന്റെ പ്രാധാന്യം.

Cow dung and cow urine are used as both organic fertilizer and organic pesticide.

Packed Cow Dung

രണ്ട് പശുക്കൾ അല്ലെങ്കിൽ രണ്ട് എരുമകൾ മതിയാകും വീട്ടുവളപ്പിലെ കൃഷിക്ക്. പാലിന് പുറമേ ജൈവവളവും ലഭിക്കുമെന്ന ഗുണമാണ് പശുക്കളെ വളർത്തുന്നതിലൂടെ നമുക്ക് ലഭിക്കുന്നത്. കൃഷി വരുമാനമായി കാണുന്നവർക്ക് പശു വളർത്തൽ കൂടുതൽ വരുമാനം തരുന്നു.

Animal husbandry along with vegetable cultivation is a good way of earning money now. Farmers get milk and fertilizers through this combined career.

പശുപരിപാലനത്തിലൂടെ ലഭിക്കുന്ന ചാണകം വെള്ളത്തിൽ കലക്കി മരങ്ങളുടെയും ചെടികളുടെയും കടക്കൽ ഒഴിച്ചു കൊടുക്കാം. ഉണക്കിപ്പൊടിച്ച് വേണ്ട സമയത്ത് കടക്കൽ ഇട്ടു കൊടുക്കാനും ചാണകം ഉപയോഗിക്കാം.

Cow dung has been a well-known fertilizer in agriculture in Kerala.

Fermented Cow Urine

എന്നാൽ ഗോമൂത്രം വെള്ളമൊഴിച്ച് നേർപ്പിച്ച് ഇലകളിൽ സ്പ്രേ ചെയ്യുന്നതാണ് ഉത്തമം. 14 ദിവസം തണുപ്പുള്ള സ്ഥലത്ത് സൂക്ഷിച്ച് ചെയ്യുകയാണെങ്കിൽ ഇത്  കീടങ്ങൾക്കെതിരെ ഉപയോഗിക്കാവുന്ന ഫലപ്രദമായ ഒരു കീടനാശിനിയാണ്.

Cow urine is used to spray on leaves. If kept for 14 days, it can be used as an organic pesticide.

നൈട്രജൻ ഫോസ്ഫറസ് പൊട്ടാസിയം എന്നീ മൂലകങ്ങൾ ചെടികളുടെയും മരങ്ങളുടെയും വളർച്ചക്ക് അത്യന്താപേക്ഷിതമാണ്. ഗോമൂത്രത്തിൽ നൈട്രജനും പൊട്ടാസ്യവും ഗണ്യമായ തോതിൽ അടങ്ങിയിട്ടുണ്ട്. ഗോമൂത്രത്തിൽ 52 ശതമാനവും ചാണകത്തിൽ 28 ശതമാനവും അടങ്ങിയിട്ടുണ്ടെന്നാണ്  കണക്ക്. 87 ശതമാനം വരെ ഫോസ്ഫറസും 92 ശതമാനം വരെ പൊട്ടാഷും പശുക്കളുടെ മൂത്രത്തിൽ അടങ്ങിയിരിക്കുന്നു. ചുരുക്കിപ്പറഞ്ഞാൽ , ഗോമൂത്രം ചെടികളുടെ വളർച്ചയ്ക്ക് ആവശ്യമായ എല്ലാ മൂലകങ്ങളുടെയും ഒരു കലവറയാണ്.

Cow urine contains Nitrogen Potassium and Phosphorus in a considerable amount which are essential for plant growth.

ഒരു പശുവിൽ നിന്നും ആറ് ലിറ്റർ ഒരു ദിവസം ശേഖരിക്കാൻ ആകും. ഒരു കൊല്ലത്തെ കണക്കെടുത്താൽ രണ്ട് പശുക്കളുള്ള ഒരു കർഷകൻ 4380 ലിറ്റർ ഗോമൂത്രം തൻറെ കൃഷിയിടത്തിലേ ക്കായി ശേഖരിച്ച് വെക്കുന്നു. ഇത് 65 കിലോ നൈട്രജന് തുല്യമാണ് അഥവാ 136 കിലോ യൂറിയക്ക് തുല്യമാണ്.

For 380 litres of cow urine can be collected in a year from two cows.It is equal to 65 kilo gram of Nitrogen or 136 kilo of Urea.

കഴിഞ്ഞില്ല ഗോമൂത്രത്തിൻറെ മഹാത്മ്യം. ഇലകൾ കടുംപച്ച നിറം ആകാനും മൈക്രോ ന്യൂട്രിയൻസ് ഇൻറെ വർധനവിനും ഇത് വളരെ ഗുണകരമാണ്. മണ്ണിൻറെ ഘടന കൊടുത്താലും മണ്ണിരയുടെ വളർച്ചയ്ക്കും കാരണമാകുന്നു. ചെടികളെ നശിപ്പിക്കുന്ന കീടങ്ങൾക്കെതിരെ ഇത് പ്രവർത്തിക്കുന്നതിനാൽ പലരോഗങ്ങളും തടയാൻ ഗോമൂത്രം ഉപയോഗിക്കുന്നു. ഒരു വിളവെടുപ്പ് കഴിഞ്ഞ് അടുത്ത കൃഷി ആരംഭിക്കുമ്പോൾ ഉപയോഗിച്ച ഗോമൂത്രത്തിൻറെ അംശങ്ങൾ പുതിയ ചെടികൾക്ക് വീണ്ടും ലഭ്യമാകാറുണ്ട് .

If cow urine is used in soil , the micronutrients will increase. It also gives the leaf of the plants dark green colour. Cow urine not only helps the growth of earthworms but also prevents many diseases on plans by keeping the insects  away.

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: വില്വാദ്രി പശുക്കൾ- നല്ല ഇണക്കമുള്ള, പ്രതിരോധ ശേഷിയുള്ള നാടൻ പശുവിനം

English Summary: Cow urine and use
Published on: 18 September 2020, 01:21 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now