Updated on: 20 January, 2021 12:00 PM IST
കറവപശു

ഇനങ്ങൾ, പ്രായം; കന്നുകാലികളെ മൂന്നായി തരം തിരിക്കാം. നാടൻ ഇനങ്ങൾ, സങ്കരയിനം, വിദേശയിനം എന്നിങ്ങനെയാണിത്. ഇതിൽ ആദ്യത്തെ രണ്ടിനങ്ങളാണ് നമ്മുടെ നാട്ടിൽ ഭൂരിഭാഗവും. കറവപശു, കാള, എരുമ, പോത്ത് എന്നിവയാണ് ഈ ഗണത്തിൽ പെടുന്നത്.

2 വയസ്സു മുതൽ 12 വയസ്സ് വരെയാണ് സാധാരണ ഇൻഷ്വർ ചെയ്യുന്ന പ്രായപരിധി. പക്ഷെ കന്നു കുട്ടികൾക്ക് 4 മാസം മുതൽ ഇൻഷുറൻസ് സംരക്ഷണം ലഭിക്കുന്നതാണ്. ഇൻഷ്വർ ചെയ്യേണ്ട തുക സാധാരണയായി കണക്കാക്കുന്നത് മൃഗ ഡോക്ടറാണ്. പ്രായം, ആരോഗ്യം, ലഭിക്കുന്ന പാൽ, ഇനം എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ് സാധാരണ വില നിശ്ചയിക്കുക.

കവറേജ്: അസുഖം മൂലമൊ, അപകടം മുലമൊ കന്നുകാലികൾക്ക് സംഭവിച്ചേക്കാവുന്ന നഷ്ടമാണ് പ്രധാനമായും കവർ ചെയ്യുന്നത്. ഇത് കൂടാതെ പ്രക്യതി ദുരന്തങ്ങൾ, സ്ഥിരവും പൂർണ്ണവുമായ വൈകല്യങ്ങൾ, വാഹനത്തിൽ കയറ്റി പോവുമ്പോൾ വന്നേക്കാവുന്ന അപകടങ്ങൾ എന്നിവയും കവർ ചെയ്യുന്നുണ്ട്.

സ്ഥിരവും പൂർണ്ണവുമായ വൈകല്യത്തിൽ പശുക്കൾക്കും, എരുമകൾക്കും ഗർഭധാരണം നടക്കാതിരിക്കുക, പാൽ ചുരത്താനകാത്തവിധം അകിടുവീക്കം സംഭവിക്കുക എന്നിവയും, വിത്തുകാളകൾക്കും പോത്തുകൾക്കും പ്രത്യുൽപാദനശേഷി സ്ഥിരമായി നിലച്ചു പോവുക എന്നിവയും കവർ ചെയ്യുന്നുണ്ട്. വൈകല്യങ്ങൾ സംഭവിച്ചാൽ മ്യഗ ഡോക്ടറുടെ സർട്ടിഫിക്കറ്റ് നിർബന്ധമായും ഹാജരാക്കേണ്ടതാണ്. നഷ്ട പരിഹാരമായി വൈകല്യങ്ങൾ സംഭവിക്കുന്ന അവസരങ്ങളിൽ 75 ശതമാനം വരെ തുകയാണ് സാധാരണ നൽകി വരുന്നത്.

ഇൻഷ്വർ ചെയ്യുന്ന വിധം: കന്നുകാലികളെ പരിശോധിച്ച് വില നിശ്ചയിക്കുന്ന മൃഗ ഡോക്ടർ തിരിച്ചറിയുന്നതിനായി സാധാരണയായി ഒരു കമ്മൽ (ടാഗ്) ചെവിയിൽ അടിക്കാറുണ്ട്. ഇതിൽ പ്രിന്റ് ചെയ്തിട്ടുള്ള നമ്പറായിരിക്കും പശുവിനെ തിരിച്ചറിയാൻ സഹായിക്കുക.

ഇതു കൂടാതെ വയസ്സ്, നിറം, കൊമ്പിന്റെ നീളം, ഉയരം, ഇനം, എന്നീ കാര്യങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് ഇൻഷുറൻസ് സർട്ടിഫിക്കറ്റ് തയ്യാറാക്കുന്നത്. ചെവിയിലടിക്കുന്ന ടാഗ് ഒരു കാരണവശാലും നഷ്ടപ്പെടരുത്. അഥവാ നഷ്ടപ്പെട്ടാൽ തന്നെ വീണ്ടും മൃഗ ഡോക്ടറെ കണ്ട് ടാഗ് അടിക്കുകയും അത് യഥാ സമയം ഇൻഷുറൻസ് കമ്പനിയെ അറിയിക്കുകയും ചെയ്യണം.

ക്ലെയിം നടപടിക്രമങ്ങൾ: പോളിസിയിൽ കവർ ചെയ്തിരിക്കുന്ന റിസ്കകൾ മൂലം അപകടം/അസുഖം/വൈകല്യം എന്നിവ സംഭവിച്ചാൽ ഏറ്റവും അടുത്ത മ്യഗ ഡോക്ടറുടെ ചികിത്സ തേടേണ്ടതാണ്. ഇൻഷുറൻസ് കമ്പനിയിൽ നിന്നും ക്ലെയിം ഫോം വാങ്ങി പൂരിപ്പിച്ച് എന്താണ് യഥാർഥ കാരണമെന്ന് കണ്ടെത്തി ഡോക്ടറുടെ സർട്ടിഫിക്കറ്റ്, പോസ്റ്റുമോർട്ടം റിപ്പോർട്ട്, ഇയർ ടാഗ് എന്നിവ സഹിതം ഇൻഷുറൻസ് കമ്പനിയെ ഏൽപിക്കേണ്ടതാണ്. ലോൺ എടുത്ത കന്നുകാലികളുടെ ഇൻഷുറൻസ് തുക അതാത് ധനകാര്യ സ്ഥാപനത്തിലുള്ള ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്കായിരിക്കും അയച്ചുകൊടുക്കുക.

നഷ്ടപരിഹാര തുക: കന്നുകാലിക്ക് മരണം സംഭവിച്ചതിനു തൊട്ടുമുൻപ് കന്നുകാലിക്ക് കിട്ടാൻ സാദ്ധ്യതയുള്ള വിലയാണ് സാധാരണയായി നഷ്ട പരിഹാര തുകയായി നിശ്ചയിക്കുന്നത്. ഇത് നിശ്ചയിക്കുന്നതും മ്യഗ ഡോക്ടറാണ്. പോളിസി എടുത്ത് 15 ദിവസത്തിനുള്ളിൽ കന്നുകാലികൾ അസുഖം മൂലം മരണമടഞ്ഞാൽ ക്ലെയിം തുക ലഭിക്കുന്നതല്ല. ക്ലെയിം നടന്നതിനുശേഷം 30 ദിവസത്തിനുള്ളിൽ എല്ലാ അനുബന്ധരേഖകളും സമർപ്പിച്ചാൽ ഇൻഷുറൻസ് കമ്പനിയിൽനിന്നും ക്ലെയിം തുക ലഭിക്കുന്നതാണ്.

രോഗങ്ങൾ, അപകടങ്ങൾ, പ്രകൃതിദുരന്തങ്ങൾ എന്നിവ കൂടിവരുന്ന ഇന്നത്തെ കാലഘട്ടത്തിൽ കന്നുകാലികളെ യഥാസമയം ഇൻഷുർ ചെയ്തിരിക്കണം. ക്ഷീരകർഷകർ, ഫാമുകൾ, കർഷകരുടെ കൂട്ടായ്മകൾ എന്നിവർ ഇക്കാര്യത്തിൽ മുൻകൈ എടുക്കണം.

പ്രത്യേകിച്ച്, സങ്കരയിനം കന്നുകാലികൾക്ക് റിസ്ക് കൂടുതലുള്ളതിനാലും, കന്നുകാലികളെ ആശ്രയിച്ച് ജീവിക്കുന്നവർക്ക് കഷ്ടനഷ്ടങ്ങൾ വരുന്നതിനാലും, കന്നുകാലികളുടെ ഇപ്പോഴത്തെ വിപണിവില ഉയർന്നതിനാലും ഇൻഷുറൻസ് പെയ്യുന്നതാണ് ഉചിതം.

പ്രീമിയം തുക: പശു, പോത്ത്, എരുമ, കിടാരി എന്നിവയ്ക്ക് ഒരു വർഷത്തേയ്ക്ക് 4%, (ജി.എസ്.ടി) ഉൾപ്പടെ. 70,000 രൂപയ്ക്ക് മുകളിൽ വിലവരുന്ന പശുകൾക്ക് 5.95% പ്രീമിയം അടക്കേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടെണ്ട നമ്പർ: 8589024444

English Summary: dairy sector insurance upto 100 percent will get
Published on: 20 January 2021, 11:26 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now