Updated on: 22 May, 2021 11:16 PM IST
വരാൽ

എന്തു കൊണ്ടാണ് പുതുമഴയിൽ വരാൽ പിടിക്കരുത് എന്നു പറയുന്നത് ?

പുതുമഴയിൽ 1000 (ആയിരം ) വരാലിനെ പിടിച്ചാൽ 5 കോടി രൂപയുടെ നഷ്ട്ടം?വരാലിനെ പിടിക്കരുത്, വിരിഞ്ഞു നിൽക്കുന്നതിനെ സംരക്ഷിക്കുക - എന്തുകൊണ്ട്?

ഇടത്തരം സൈസ് ഉള്ള വരാൽ മീൻ 10,000 മുതൽ 15,000 മുട്ട വരെ ഇടുന്നു ഇതിൽ 90 ശതമാനം വരെ വിരിയും അതായത് 9000 മുതൽ 13000 കുഞ്ഞുങ്ങൾ വരെ ഉണ്ടാവുന്നു, ഇതിൽ 50% വരെ സാധാരണ സാഹചര്യത്തിൽ അതിജീവിക്കും അതായത് എല്ലാ വർഷവും ഒരു വലിയ വരാലിൽ നിന്ന് 4500 മുതൽ7000 വരാൽ ഉണ്ടാകുന്നു ഒന്നുംവേണ്ട കുറഞ്ഞത് 1000 വരാൽ ഉണ്ടാവുന്നു എന്ന് കരുതാം( ഓരോ നാടൻ മത്സ്യങ്ങളും ഇതുപോലെ ആണ് )

പെൺ വരാലിനെ പിടിച്ചാൽ

ഇനി ഒന്ന് ആലോചിക്കൂ നിങ്ങൾ ഈ മഴക്കാലത്തു പരിഞ്ഞിൽ വെച്ച 100 പെൺ വരാലിനെ പിടിച്ചാൽ ഇല്ലാതാകുന്നത് കുറഞ്ഞത് ഒരു ലക്ഷം വലിയ വരാലാണ് .  1000 വരാലിനെ പിടിച്ചാൽ 10 ലക്ഷം വരാൽ ഇല്ലാതാകുന്നു. ഒരു വരാൽ കുറഞ്ഞത് 250 gm ഉണ്ടെങ്കിൽ2,50,000 കിലോ വരാൽ ഇല്ലാതെ ആകുന്നു. ഒരു കിലോയ്ക്ക് 200/- വെച്ച് നോക്കിയാൽ5 കോടിയുടെ നഷ്ടം (ഏറ്റവും കുറഞ്ഞത് ) (ഇതിന്റെ 4 ഇരട്ടി കാണും സത്യത്തിൽ )

ഇനിയും നിങ്ങൾക്ക് കൂടും വലയും വെച്ച് ഈ പുതുമഴയിൽ മീൻ പിടിച്ചേ അടങ്ങു എങ്കിൽ ഒന്ന് മനസിലാക്കാം നിങ്ങൾക്ക് ക്ഷമയില്ല  നാട്ടിലെ എല്ലാവർക്കുംഅടുത്ത തുലാവർഷത്തിൽ ഈ മീനൊക്കെ കിട്ടുവോ എന്ന് പേടി.

ആൺ പെൺ വരാലിനെ തിരിച്ചറിയാൻ എളുപ്പമല്ല, പക്ഷെ സാധിക്കും

പെൺ വരാൽ ആണ് കൂടുതൽ മണ്ണിനടിയിലേക്കു ഇറങ്ങി മഴക്കാലത്തിനായി കാത്തിരിക്കുന്നത്, അതുകൊണ്ട് ഭൂരിഭാഗവും പുതുമഴയിൽ ചാടി കേറുന്നത് പെൺ വരാൽ കൂടുതലും ആയിരിക്കും പെൺ വരാലിന്റെ തല ആൺ വരാലിനെക്കാൾ കൂർത്തതായിരിക്കും, മീന്റെ മറുവശം നോക്കിയാലും അറിയാം പരിഞ്ഞിൽ ഒണ്ടോ എന്ന് 

നമ്മുടെ നാട്ടിലെ എല്ലാർക്കും എന്നും വരാലും മറ്റു മീനുകളും ലഭിക്കാൻ ഈ പ്രജനന കാലത്ത് നമുക്ക് ഒരു നിയന്ത്രണം പാലിക്കാം. വിത്ത് എടുത്തു പായസം വെക്കുന്നവന്റെ ഗതി നമുക്ക് വരാതിരിക്കട്ടെ

English Summary: Dont catch varal fish in first rain shower
Published on: 22 May 2021, 09:58 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now