1. News

മത്സ്യത്തിലെ ഫോർമലിൻ്റെ അളവ് നിശ്ചയിച്ച് എഫ്എസ്എസ്എഐ

സംസ്ഥാനത്ത്‌ വിൽപനയ്ക്കെത്തുന്ന മീനിലെ ഫോർമലിൻ്റെ അളവ് സംബന്ധിച്ച വ്യവസ്ഥകൾ പ്രാബല്യത്തിലാക്കി ഭക്ഷ്യസുരക്ഷാ നിലവാര അതോറിറ്റി (എഫ്എസ്എസ്എഐ) ഉത്തരവിറക്കി.

Asha Sadasiv
fish

സംസ്ഥാനത്ത്‌ വിൽപനയ്ക്കെത്തുന്ന മീനിലെ ഫോർമലിൻ്റെ അളവ് സംബന്ധിച്ച വ്യവസ്ഥകൾ പ്രാബല്യത്തിലാക്കി ഭക്ഷ്യസുരക്ഷാ നിലവാര അതോറിറ്റി (എഫ്എസ്എസ്എഐ) ഉത്തരവിറക്കി. മത്സ്യത്തിന്റെയും വിൽപന കേന്ദ്രങ്ങളുടെയും നിലവാരം ഉറപ്പാക്കാനുള്ള മാർഗനിർദേശങ്ങളും അതോറിറ്റി നൽകി.

മത്സ്യത്തിൽ സ്വാഭാവികമായി ഉണ്ടാകുന്ന ഫോർമലിൻ സാന്നിധ്യം പരിഗണിച്ച് പരമാവധി അളവാണ് നിർദേശിച്ചിട്ടുള്ളത്. കടൽ മത്സ്യങ്ങളിൽ അയല, മത്തി, നെയ് മീൻ തുടങ്ങിയവയിൽ ഒരു കിലോയിൽ പരമാവധി 8 മില്ലിഗ്രാം വരെയും ചൂര, ആവോലി, ശീലാവ് തുടങ്ങിയവയിലും ശുദ്ധജല മത്സ്യങ്ങളിലും 4 മില്ലി ഗ്രാം വരെയുമാണ് ഫോർമലിന്റെ അനുവദനീയമായ പരമാവധി അളവ്.

മത്സ്യ വിൽപനയിൽ പാലിക്കേണ്ട കാര്യങ്ങളെ കുറിച്ചും നിർദ്ദേശിക്കുന്നുണ്ട്.

ദുർഗന്ധം, പൊടി, കീടങ്ങൾ തുടങ്ങിയവയുടെ സാന്നിധ്യമുള്ള സ്ഥലത്തും വെള്ളക്കെട്ടുള്ള ഇടത്തും വിൽപന പാടില്ല.

എളുപ്പത്തിൽ വൃത്തിയാക്കാവുന്നതും തുരുമ്പില്ലാത്തതുമായ കത്തി ഉപയോഗിക്കുക, മുറിക്കാൻ ഉപയോഗിക്കുന്ന പലക ഫുഡ് ഗ്രേഡ് സിന്തറ്റിക് വസ്തുകൊണ്ടു നിർമിച്ചതാവണം. തടിയാണ് ഉപയോഗിക്കുന്നതെങ്കിൽ അതിൽ വിള്ളലും തുളകളും പാടില്ല.

മത്സ്യം വൃത്തിയുള്ള ക്രേറ്റുകളിൽ സൂക്ഷിക്കണം. തറയിലിടാൻ പാടില്ല. മത്സ്യമാലിന്യം ശേഖരിക്കാൻ വൃത്തിയുള്ള സംവിധാനം വേണം. അതിൽ കീടങ്ങളുണ്ടാകുന്നില്ലെന്ന് ഉറപ്പ് വരുത്തണം.

English Summary: Formalin content in fish

Like this article?

Hey! I am Asha Sadasiv. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds