Updated on: 21 July, 2020 5:52 PM IST
Vigova

കോഴിയിറച്ചി പോലെ പ്രചാരം ഇല്ലെങ്കിലും താറാവിറച്ചിക്കു താല്പര്യമുള്ള  ഒരു കൂട്ടം ആളുകളുണ്ട്. എന്നാൽ താറാവിനെ വളർത്താനുള്ള ബുദ്ധിമുട്ടുകൾ, അല്ലെങ്കിൽ സ്ഥലത്തിന്റെ അപര്യാപ്തതെ ഇവയൊക്കെ കാരണം താറാവിനെ വളർത്താൻ പലരും മടിക്കുകയാണ്. എന്നാൽ അറിയാമോ  കേരളത്തിൽ എവിടെയും താറാവിനെ വളർത്താം; കോഴിയിറച്ചി പോലെ ബ്രോയിലർ രീതിയിൽ താറാവിനെ വളർത്തി താറാവിറച്ചി വിൽക്കുന്ന തൊഴിൽ സംരംഭങ്ങൾ തുടങ്ങാം. മുട്ടയ്ക്കും, ഇറച്ചിക്കും യോജിച്ച താറാവിനങ്ങൾ ഇപ്പോൾ നമ്മുടെ നാട്ടിൽ ലഭ്യമാണ്. ഇവയിൽ വിഗാവയിനം താറാവ് ബ്രോയിലർ ആവശ്യത്തിനും മുട്ടയ്ക്കും തികച്ചും അനുയോജ്യം. 

വൈറ്റ് പെക്കിൻ, ഐൻസ്തബറി എന്നീ താറാവിനങ്ങളെ പ്രജനനം നടത്തി ഉത്പാദിപ്പിച്ചെടുക്കുന്ന സങ്കരയിനം ഇറച്ചിതാറാവാണ് വിഗോവസൂപ്പർ എം.  രോഗപ്രതിരോധശേഷി സാധാരണ താറാവുകളേക്കാൾ കൂടുതലാണ്  പ്രത്യേകത.  വാത്തയോടൊപ്പം വളർച്ച വെയ്ക്കാൻ കഴിയുന്ന ഇവയ്ക്ക് രണ്ടുമാസം കൊണ്ട് 2.5 കിലോഗ്രാം തൂക്കം വയ്ക്കും; മനുഷ്യനുമായിപെട്ടെന്ന് ഇണങ്ങാൻ കഴിയുന്നതിനാലും നല്ല  നിറമായതിനാലും ഇവയെ അലങ്കാരപക്ഷിയായും ഉപയോഗിക്കാം; ശതുക്കളെ കൂട്ടത്തോടെ എതിർക്കാൻ കഴിവുണ്ട്. മറ്റു താറാവിനങ്ങളെ പ്പോലെ നീന്തിത്തുടിക്കാൻ വലിയ തടാകങ്ങളോ,ജലാശയങ്ങളോ ആവശ്യമില്ല, പകരം കണ്ണുകൾ നനയ്ക്കാൻ വേണ്ട സൗകര്യം മതി. കേരളത്തിലെ കാലാവസ്ഥയ്ക്ക് തീർത്തും ഇണങ്ങും.

Vigova Ducks

പരിപാലനം

 
വിഗോവ കുഞ്ഞു ങ്ങൾ ഒരുദിവസം പ്രായത്തിലോ ഒരാഴ്ച പ്രായത്തിലോ വിപണിയിൽ ലഭ്യമാണ്. ഒരുദിവസം പ്രായമായ കുഞ്ഞുങ്ങൾക്ക് ഏകദേശം 70രൂപയോളം വില വരും. രണ്ടാഴ്ച വരെ കുഞ്ഞുങ്ങൾക്ക്കൃത്രിമവെളിച്ചവും ചൂടും നൽകുന്ന ബ്രേഡിംഗ്സംവിധാനം സജ്ജമാക്കണം. മുപ്പത് കുഞ്ഞുങ്ങൾക്ക് 60 വാട്ടിന്റെ ഒരു ഇലക്ട്രിക് ബൾബ് എന്ന രീതിയിൽ കൃത്രിമച്ചൂട് നൽകണം.  21 വരെ സ്റ്റാർട്ടർ തീറ്റ നൽകണം.എട്ടു തവണകളായി പേപ്പർ വിരിയിലോ  നൽകുക.അഞ്ചുദിവസം പ്രായമായ താറാവുകുഞ്ഞുങ്ങൾക്ക്15 ഗ്രാം സ്റ്റാർട്ടർ തീറ്റ എന്ന തോതിൽ നൽകാം.തീറ്റവെളളത്തിൽ നനച്ചു നൽകുന്നത് ശ്വാസതടസ്സം ഒഴിവാക്കാൻ സഹായിക്കും. മൂന്നാഴ്ചവരെ വെളളം ആവശ്യത്തിനു മാത്രം നൽകുക.Vigoa  babies are available in the market at the age of one day or one week. One day old babies cost around Rs. Breeding system that provides artificial light and warmth to babies up to two weeks must be set. Thirty children should be given artificial heat in the form of an electric bulb of 60 watts. Starter feed should be given up to 21. Feed on paper sheets eight times a day. Ducklings up to 5 days of age can be given 15 g of starter feed.

vigova ducks

ആഴംകുറഞ്ഞ പരന്ന പാത്രത്തിൽ തല നനയ്ക്കാൻ വേണ്ടി മാത്രം അധികവെള്ളം കൊടുത്താൽ മതിയാകും. അതല്ലെങ്കിൽ നേത്രരോഗത്തിന് ഇടയാകും.മൂന്നാമത്തെ  ആഴ്ച്ച  മുതൽ വിഗോവ കുഞ്ഞുങ്ങളെ അഴിച്ചുവിട്ട് വളർത്താം. ഈ ഘട്ടത്തിൽ ഗാവർ തീറ്റ നൽകാം. ചോർച്ചയില്ലാത്തതും നല്ല വായു സഞ്ചാരവുമുള്ള കൂടുകളിൽ ഇവയെ വളർത്താം.  
 
വെള്ളം കെട്ടി നിൽക്കാതെ അൽപം ഉയർന്ന സ്ഥലമായിരിക്കണം കൂടിനു തെരഞ്ഞെടുക്കേണ്ടത്. തറ സിമന്റ്ചെയ്താൽ ഈർപ്പം തങ്ങി നിൽക്കുന്നത് ഒഴിവാക്കാനും രോഗങ്ങൾ പകരുന്നത് തടയാനും സഹായിക്കും.നാലാഴ്ച്ച  മുതൽ ദിവസം രണ്ടുനേരം വീതം തീറ്റകൊടുത്താൽ മതിയാകും. ഗാവർ തീറ്റയുടെ അളവ് കുറയ്ക്കാൻ, ചോറ്, പപ്പായ തുടങ്ങിയവയും നൽകാം. അഴിച്ചുവിട്ടുവളർത്തിയാൽ  തീറ്റയ്ക്കുള്ള മാർഗം അവർ തന്നെ കണ്ടപിടിച്ചുകൊള്ളും .

രണ്ടു മാസം കഴിഞ്ഞാൽ ശബ്ദംകൊണ്ട് പൂവനെയും, പിടയെയും തിരിച്ചറിയാൻ സാധിക്കും. പിടയെ അപേക്ഷിച്ച്  പൂവന്  പതിഞ്ഞ ശബ്ദവും, വേഗത്തിലുള്ള വളർച്ചാനിരക്കുമാണ്. ഇത്  പിടയിൽ നിന്നും പൂവനെ തിരിച്ചിയാൻ സഹായിക്കുന്നു.
 
താരതമ്യേന വലിപ്പം കൂടുതലുള്ള മുട്ടകളാണ് ഇവയ്ക്ക് മുട്ടയുടെ തോടിനു കട്ടികൂടുതിലായതിനാൽ പൊട്ടിപ്പോകാനുള്ള സാധ്യതകറവാണ്.  വിഗോവ ഇറച്ചിയിൽ മറ്റു താറാവിറച്ചിയെ അപേക്ഷിച്ചും കോഴിയെ അപേക്ഷിച്ചും രോഗസാധ്യതകൾ കുറവാണ്.
 
പ്രതിരോധ കുത്തിവയ്പ് ആവശ്യമില്ല.കൂടാതെ, വിരമരുന്നുകൾ, ബി കോംപ്ലക്സ് എന്നിവയും സാധാരണ ഗതിയിൽ ഇവയ്ക്ക് നൽകേണ്ടതില്ല ഇവയുടെതീറ്റ പൂപ്പൽ ബാധിക്കാതിരിക്കാൻ ഈർപ്പ രഹിത സ്ഥലങ്ങളിൽ സൂക്ഷിക്കണമെന്നുമാത്രം.
 
വിവരങ്ങൾക്ക് കടപ്പാട് 
കേരളകർഷകൻ.

കൂടുതൽ അനുബന്ധ വാർത്തകൾക്ക്:BV380 ഇനം മുട്ടക്കോഴികളെ വളർത്താൻ ആഗ്രഹമുണ്ടോ?

#Agri#FTB#Agriculture World#Farm

English Summary: Ducks can be raised anywhere in Kerala You can also start a business selling duck meat.
Published on: 21 July 2020, 05:52 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now