Updated on: 13 May, 2022 9:30 AM IST
മുട്ടക്കോഴി വളർത്തൽ

വീട്ടിലിരുന്നുകൊണ്ട് ശാശ്വത വരുമാനം ഉറപ്പാക്കുന്ന ഒരു മേഖലയുണ്ട്. വീട്ടമ്മമാർക്ക് പോലും ഒരു നിശ്ചിത വരുമാനം ഉറപ്പുനൽകുന്ന മുട്ടക്കോഴി വളർത്തൽ. സങ്കരയിനം കോഴികൾ വളർത്തി മികച്ച ലാഭം നേടാവുന്ന ഒന്നാണ് ഇത്. മുട്ടക്കോഴി വളർത്തലിൽ ഏറ്റവും സ്വീകാര്യത ഏറിയ ഇനങ്ങളാണ് കേരള വെറ്റിനറി സർവ്വകലാശാല വികസിപ്പിച്ച ഗ്രാമപ്രിയ, വനരാജ, ഗിരിരാജ തുടങ്ങിയവ. ഇവയെല്ലാംതന്നെ അടുക്കള മുറ്റത്ത് വളർത്താൻ അനുയോജ്യമാണ്. നാടൻ കോഴികളെ വളർത്തുമ്പോൾ സമീകൃത ആഹാരം ഇല്ലാതെ പറമ്പിൽ ചിക്കിചികഞ്ഞ് ആഹാരം ഇവ കണ്ടെത്തിക്കൊള്ളും. അതുകൊണ്ട് തീറ്റച്ചെലവ് ഒരു പരിധിവരെ കുറയ്ക്കാം. ഇനി സങ്കരയിനം കോഴികൾ ആണെങ്കിലും കുറച്ച് തീറ്റ നൽകിയാൽ അതിൽ കൂടുതൽ മുട്ട ഇവ ഉത്പാദിപ്പിക്കുന്നു. ഇളം തവിട്ടുനിറത്തിലുള്ള മുട്ടകൾക്ക് ആവശ്യക്കാർ ഏറെയാതുകൊണ്ട് പ്രത്യേകിച്ച് വിപണി തേടേണ്ട കാര്യമില്ല.

ബന്ധപ്പെട്ട വാർത്തകൾ: മുട്ടക്കോഴി സങ്കര ഇനങ്ങള്‍

പരിപാലനമുറകൾ

മുട്ട കോഴി വളർത്തലിൽ നാടൻ കോഴികൾക്ക് തടി, മുള, മൺകട്ടകൾ എന്നിവകൊണ്ട് ചിലവുകുറഞ്ഞ കൂടൊരുക്കുന്നത് ഉത്തമമാണ്. കൂടുകൾക്ക് ശത്രു ജീവികളിൽനിന്ന് സുരക്ഷ ഉറപ്പുവരുത്തണം. കൂടാതെ നല്ല രീതിയിൽ വെളിച്ചവും വായുവും ലഭ്യമാകണം. ഇവയ്ക്ക് രോഗസാധ്യത ഉണ്ടാകാതിരിക്കാൻ കൃത്യസമയങ്ങളിൽ രോഗ പ്രതിരോധ കുത്തിവെപ്പുകൾ എടുക്കണം. ഇതിൽ പ്രധാനമാണ് കോഴിവസന്തയ്ക്കെതിരെ എടുക്കുന്ന പ്രതിരോധ വാക്സിൻ. കൂടാതെ മൂന്ന് മാസത്തിലൊരിക്കൽ വിരമരുന്ന് നൽകുകയും വേണം. ഏതെങ്കിലും കോഴിക്ക് രോഗലക്ഷണം കണ്ടാൽ ഈ കോഴിയെ മറ്റൊരു സ്ഥലത്തേക്ക് മാറ്റുക.

ബന്ധപ്പെട്ട വാർത്തകൾ: BV380 ഇനം മുട്ടക്കോഴികളെ വളർത്താൻ ആഗ്രഹമുണ്ടോ?​

There is an area where securing a permanent income from home. Poultry farming guarantees a fixed income even for housewives.

ഒരു ദിവസം പ്രായമായ കുഞ്ഞുങ്ങളെ ആണ് വാങ്ങുന്നതെങ്കിൽ ആദ്യത്തെ മൂന്ന് ആഴ്ച ബ്രൂഡിങ് പ്രധാനമാണ്. തള്ള കോഴികൾ കൈയിൽ ഇല്ലാത്തപക്ഷം ബൾബ് ഉപയോഗിച്ച് ചൂട് ക്രമീകരിക്കാം. 40 വോൾട്ട് ബൾബ് ഉണ്ടായാൽ ഏകദേശം 20 കുഞ്ഞുങ്ങൾക്ക് ചൂട് കൃത്യമായി ലഭ്യമാകും. ഇത് പൊക്കത്തിൽ തൂക്കി ഇട്ടാൽ മതി. രണ്ടാഴ്ച കഴിയുമ്പോൾ പകൽസമയത്ത് ബൾബ് അണച്ച് ഇടാം. കോഴിക്കുഞ്ഞുങ്ങൾക്ക് ആദ്യ ആഴ്ചകളിൽ സ്റ്റാർട്ടർ തീറ്റ മാത്രം നൽകിയാൽ മതി. ഏകദേശം എട്ട് ആഴ്ച പിന്നിടുമ്പോൾ ഇവ പറമ്പിലേക്ക് ചികിച്ചികഞ്ഞു തിന്നുവാൻ എത്തുന്നു. കോഴികൾക്ക് ക്ലോറിൻ വെള്ളം നൽകുന്നത് നല്ലതാണ്. ഇനി സങ്കരയിനം കോഴികളെയാണ് അടുക്കള മുറ്റത്തെ വളർത്തുന്നതെങ്കിൽ 30 ഗ്രാമോളം സമീകൃത തീറ്റ കൈത്തീറ്റയായി നൽകി മറ്റുള്ളവ ഭക്ഷണാവശിഷ്ടങ്ങൾ, കൊത്തി പെറുക്കൽ എന്നിവയിലൂടെ കണ്ടെത്തുവാൻ ശീലിപ്പിക്കുക.

നാടൻ കോഴികളെ അപേക്ഷിച്ച് നല്ല രീതിയിൽ പരിപാലിച്ചാൽ സങ്കരയിനം കോഴികൾക്ക് ആണ് മുട്ട ഉത്പാദനം കൂടുതൽ. ചില സ്ഥലങ്ങളിൽ കോഴികളെ റബർ തോട്ടങ്ങളിലും മറ്റും അഴിച്ചുവിട്ട് വളർത്തുന്നു. ഇത് വിദേശങ്ങളിൽ ഫ്രീ റേഞ്ച് എന്ന പേരിൽ അറിയപ്പെടുന്നു. മുഴുവൻ സമയം തീറ്റ എടുക്കുന്ന ഇവയുടെ മഞ്ഞക്കരുവിന് ഓറഞ്ച് നിറമായിരിക്കും. ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് വൃത്താകൃതിയിൽ മേയാൻ വിട്ടാൽ ഒരു തോട്ടത്തിൽ തന്നെ ദീർഘകാലത്തേക്ക് പുല്ല് ലഭ്യതയും ഉറപ്പാക്കാം. കോഴികളുടെ മുട്ടയിൽ ഒമേഗാ ത്രീ ഫാറ്റി ആസിഡ് അളവ് കൂട്ടുവാൻ ഇവയ്ക്ക് ചെറിയ അളവിൽ മീൻ അവശിഷ്ടങ്ങൾ നൽകുന്നത് നല്ലതാണ്.

ബന്ധപ്പെട്ട വാർത്തകൾ: മുട്ടക്കോഴി വളര്‍ത്താം....(2) ആദായം നേടാം

English Summary: Everything you need to know about an easy start-up venture that will bring you permanent income
Published on: 13 May 2022, 09:09 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now