Updated on: 13 October, 2020 12:42 PM IST

ആലപ്പുഴ: കോവിഡ് പ്രതിസന്ധിയും അതിഥി തൊഴിലാളികളുടെ മടങ്ങിപ്പോക്കും മൂലം വളർത്തു മൽസ്യങ്ങൾ കൃഷി ചെയ്തിരുന്ന കർഷകർ‌ വൻ പ്രതിസന്ധിയിൽ. കട്‌ല, തിലോപ്പി, രോഹു, ഫംഗേഷ്യസ് (വളർത്തു വാള) എന്നീ മൽസ്യങ്ങൾ വളർത്തിയിരുന്ന കർഷകരാണ് മൽസ്യങ്ങൾക്ക് വിലയില്ലാതായതോടെ കടുത്ത പ്രതിസന്ധി നേരിടുന്നത്.


 ഹോട്ടൽ, ഹൗസ് ബോട്ടുകൾ,കള്ള് ഷാപ്പുകൾ എന്നിവിടങ്ങളിലാണ് ഇപ്പോൾ വളർത്തു മീനിന്‍റെ ഉപയോഗം കുറഞ്ഞിരിക്കുന്നത്. The use of farmed fish is now declining in hotels, houseboats and toddy shops.  അതിഥി തൊഴിലാളികൾ ആയിരുന്നു വളർത്തു മീനുകളുടെ ഗുണഭോക്താക്കളിലേറെ. അവർ  തിങ്ങിപ്പാർക്കുന്ന കേന്ദ്രങ്ങളിലായിരുന്നു ആലപ്പുഴയിൽ നിന്നും മൽസ്യം കൊണ്ടു പോയി വിൽപന നടത്തിയിരുന്നത്. പെരുന്പാവൂർ,അങ്കമാലി, ചാലക്കുടി, തൃശൂർ, ചമ്പക്കര, ഏറ്റുമാനൂർ, തിരുവല്ല, പന്തളം എന്നിവിടങ്ങളിലേക്ക് ആയിരുന്നു മീനുകൾ കൂടുതലും എത്തിച്ചിരുന്നത്. കൊവിഡ് പ്രതിസന്ധിയിൽ തൊഴിലില്ലാതായി ഇവർ നാട്ടിലേക്ക് മടങ്ങ‍ിയതോടെ വളർത്തു മീനുകൾ വാങ്ങാനും ആളില്ലാത്ത അവസ്ഥയായി.


മുൻ കാലങ്ങളിൽ വളർച്ച എത്തും മുൻപ് തന്നെ ഏജന്റുമാർ എത്തി മൊത്തക്കച്ചവടം നടത്തിപ്പോകുകയും വളർച്ച എത്തുന്ന മുറയ്ക്ക് അവർ എത്തി പിടിച്ചെടുക്കുകയും ആയിരുന്നു

കിലോയ്ക്ക് 60 മുതൽ 75 രൂപയ്ക്കു വരെ ആയിരുന്നു വില. എന്നാൽ ഇന്ന് 40 രൂപയ്ക്കു പോലും എടുക്കുന്നില്ല. ഏജന്റുമാർ കച്ചവടം ഏർപ്പാടാക്കിയ ശേഷം മീൻ പിടിക്കുന്നതിൽ പ്രത്യേക പരിശീലനം ലഭിച്ച തൊഴിലാളികളെക്കൊണ്ട് പിടിച്ചിരുന്നു. 40 കിലോ വീതം കൊള്ളുന്ന പെട്ടികളിലാക്കി ഫ്രീസ് ചെയ്താണ് വിൽപന കേന്ദ്രങ്ങളിൽ എത്തിച്ചിരുന്നത്. വിൽപന ഇല്ലാതായതോടെ ഇതുമായി ബന്ധപ്പെട്ട പല തൊഴിലും നിലച്ചിരിക്കുകയാണ്. ആലപ്പുഴജില്ലയിലെ വിവിധ ഭാഗങ്ങളിൽ വഴിയരികിൽ ഇൗ മൽസ്യമെത്തിച്ച് വിപണനം ചെയ്യുന്നുണ്ട്. എന്നാലും  കോടിക്കണക്കിനു രൂപയുടെ മത്സ്യമാണ് ഓരോ വളർത്തു കേന്ദ്രത്തിലും കിടക്കുന്നത്. പിടിച്ചെടുത്തു കൊടുക്കാൻ കഴിയാത്തതിനാൽ ഓരോ ദിവസവും തീറ്റ നൽകുന്നതിനായി അധിക തുക ചെലവഴിക്കേണ്ട അവസ്ഥയിലുമാണ്. ഒന്നു മുതൽ 2 കിലോ വരെ ഭാരം വരുന്ന മത്സ്യങ്ങൾക്കാണ് ആവശ്യക്കാർ ഏറെയുള്ളത്. ഇതിൽ കൂടുതൽ തൂക്കം വന്നാൽ വിൽപന കുറയുമെന്നതും കർഷകരെ വലയ്ക്കുകയാണ്.
കൂടുതൽ അനുബന്ധ വാർത്തകൾക്ക്:കുളക്കരയിൽ പൊരിച്ച മീൻ എന്തുകൊണ്ട് കഴിക്കണം, ഇതാ 17 കാരണങ്ങൾ - eating fish 17 benefits.
#Fish#Farm#Farmer#Krishi#Agriculture#Krishijagran
English Summary: Farmed fish become less expensive; Farmers in crisis-kjoct1320ab
Published on: 13 October 2020, 12:07 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now