<
  1. News

ഉള്‍നാടന്‍ ജലസ്രോതസുകളിലെ മത്സ്യകൃഷി വര്‍ധിപ്പിക്കണം: കെ.ജെ. മാക്‌സി എംഎല്‍എ

കൊച്ചി: ഉള്‍നാടന്‍ ജലാശയങ്ങളിലെ മത്സ്യകൃഷി വര്‍ധിപ്പിക്കുന്നതിന് മത്സ്യകര്‍ഷകര്‍ ശ്രദ്ധിക്കണമെന്ന് കെ.ജെ. മാക്‌സി എംഎല്‍എ. എറണാകുളം മറൈന്‍ഡ്രൈവില്‍ മൂന്നു ദിവസമായി നടക്കുന്ന മത്സ്യോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മത്സ്യകര്‍ഷക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏക്കറുകണക്കിന് സ്ഥലങ്ങളില്‍ മാത്രമല്ല ചെറു കുളങ്ങളിലും ടാങ്കുകളിലും മത്സ്യകൃഷി നടത്താനുള്ള സാഹചര്യം ഫിഷറീസ് വകുപ്പ് ഒരുക്കുന്നുണ്ട്. നാടിന്റെ സാമ്പത്തിക മേഖലയില്‍ മത്സ്യകര്‍ഷക കൂട്ടായ്മ പ്രധാന പങ്കുവഹിക്കുന്നുണ്ട്. നമ്മുടെ നാട്ടിലെ പരമ്പരാഗത മത്സ്യത്രോതസുകള്‍ കുറഞ്ഞുവരികയാണ്. ഈ സാഹചര്യത്തില്‍ മത്സ്യമേഖലയിലുള്ള വിവിധ സര്‍ക്കാര്‍ സഹായങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തി ഈ രംഗത്ത് കുതിച്ചു ചാട്ടമുണ്ടാക്കാന്‍ സാധിക്കണം. ചെമ്മീന്‍ വളര്‍ത്തലിന് കയറ്റുമതി രംഗത്ത് വലിയ അവസരങ്ങളുണ്ട്. ഉപഭോഗത്തില്‍ നിന്ന് ഉത്പാദന രംഗത്തേക്ക് നാം കൂടുതലായി കടന്നുവരണമെന്നും അദ്ദേഹം പറഞ്ഞു. തീരദേശ നിയമങ്ങള്‍ മാറുമ്പോഴുള്ള പ്രത്യാഘാതങ്ങള്‍ കണക്കിലെടുക്കണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ കുഫോസ് വൈസ് ചാന്‍സലര്‍ പ്രൊഫ. എ. രാമചന്ദ്രന്‍ പറഞ്ഞു. കായലില്‍ നിന്നുള്ള ദൂരപരിധി നൂറു മീറ്ററില്‍ നിന്ന് 50 മീറ്ററായാണ് സര്‍ക്കാര്‍ കുറച്ചിരിക്കുന്നത്. ഇത് തീരപ്രദേശത്തെ മത്സ്യകര്‍ഷകര്‍ക്കും ഗുണകരമാണ്. എന്നാല്‍ കായല്‍ കൈയേറ്റം വര്‍ധിക്കാനുള്ള സാധ്യത സര്‍ക്കാര്‍ തിരിച്ചറിയണം. ഇപ്പോള്‍ തന്നെ കായല്‍ മൂന്നിലൊന്നായി ചുരുങ്ങി. അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ ഇത് വീണ്ടും കുറയും. വികസിത രാജ്യങ്ങളുടേതിനു സമാനമായി മത്സ്യമേഖലകള്‍ നിര്‍ണ്ണയിച്ച് മാപ്പിംഗ് തയാറാക്കുന്നതിന് സര്‍ക്കാര്‍ സഹകരണം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. വെള്ളം, ഓക്‌സിജന്‍ എന്നിവയുടെ ഗുണനിലവാരം, സലൈനിറ്റി എന്നിവയുടെ അടിസ്ഥാനത്തില്‍ ഓരോ മേഖലയിലും അനുയോജ്യമായ മത്സ്യകൃഷി തീരുമാനിക്കാം. സാറ്റലൈറ്റ് വിവരങ്ങള്‍ ലഭിക്കുന്ന മുറയ്ക്ക് കുഫോസ് ഇതിനായുള്ള ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ശാസ്ത്രീയ മത്സ്യകൃഷി രീതിയുമായി ബന്ധപ്പെട്ട ശില്‍പ്പശാലയില്‍ സിഎംഎഫ്ആര്‍ഐ റിട്ടയേര്‍ഡ് പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. ഗോപകുമാര്‍, കൃഷി വിജ്ഞാന്‍ കേന്ദ്രത്തിലെ ഡോ. വികാസ്, ഫിഷറീസ് വകുപ്പിലെ ലാജിത്ത് തുടങ്ങിയ വിദഗ്ധര്‍ ക്ലാസെടുത്തു. മത്സ്യകര്‍ഷ അവാര്‍ഡ് നിര്‍ണ്ണയ സമിതി ചെയര്‍മാനും സിഎംഎഫ്ആര്‍ഐ റിട്ടയേര്‍ഡ് പ്രിന്‍സിപ്പല്‍ സയന്റിസ്റ്റുമായ കെ.കെ. അപ്പുക്കുട്ടന്‍ നായര്‍ അധ്യക്ഷത വഹിച്ചു. അഡാക്ക് ജോയിന്റ് എക്‌സിക്യൂട്ടീവ് ഡയറകര്‍ എം. സിയാദ്, കേരള അക്വാഫാര്‍മേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് പുരുഷോത്തമന്‍, ഫിഷറീസ് എറണാകുളം മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. മഹേഷ്, ഫിഷറീസ് വകുപ്പ് ജീവനക്കാര്‍, മത്സ്യത്തൊഴിലാളി സംഘടന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

KJ Staff

കൊച്ചി: ഉള്‍നാടന്‍ ജലാശയങ്ങളിലെ മത്സ്യകൃഷി വര്‍ധിപ്പിക്കുന്നതിന് മത്സ്യകര്‍ഷകര്‍ ശ്രദ്ധിക്കണമെന്ന് കെ.ജെ. മാക്‌സി എംഎല്‍എ. എറണാകുളം മറൈന്‍ഡ്രൈവില്‍ മൂന്നു ദിവസമായി നടക്കുന്ന മത്സ്യോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മത്സ്യകര്‍ഷക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏക്കറുകണക്കിന് സ്ഥലങ്ങളില്‍ മാത്രമല്ല ചെറു കുളങ്ങളിലും ടാങ്കുകളിലും മത്സ്യകൃഷി നടത്താനുള്ള സാഹചര്യം ഫിഷറീസ് വകുപ്പ് ഒരുക്കുന്നുണ്ട്.
നാടിന്റെ സാമ്പത്തിക മേഖലയില്‍ മത്സ്യകര്‍ഷക കൂട്ടായ്മ പ്രധാന പങ്കുവഹിക്കുന്നുണ്ട്. നമ്മുടെ നാട്ടിലെ പരമ്പരാഗത മത്സ്യത്രോതസുകള്‍ കുറഞ്ഞുവരികയാണ്. ഈ സാഹചര്യത്തില്‍ മത്സ്യമേഖലയിലുള്ള വിവിധ സര്‍ക്കാര്‍ സഹായങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തി ഈ രംഗത്ത് കുതിച്ചു ചാട്ടമുണ്ടാക്കാന്‍ സാധിക്കണം. ചെമ്മീന്‍ വളര്‍ത്തലിന് കയറ്റുമതി രംഗത്ത് വലിയ അവസരങ്ങളുണ്ട്. ഉപഭോഗത്തില്‍ നിന്ന് ഉത്പാദന രംഗത്തേക്ക് നാം കൂടുതലായി കടന്നുവരണമെന്നും അദ്ദേഹം പറഞ്ഞു.
തീരദേശ നിയമങ്ങള്‍ മാറുമ്പോഴുള്ള പ്രത്യാഘാതങ്ങള്‍ കണക്കിലെടുക്കണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ കുഫോസ് വൈസ് ചാന്‍സലര്‍ പ്രൊഫ. എ. രാമചന്ദ്രന്‍ പറഞ്ഞു. കായലില്‍ നിന്നുള്ള ദൂരപരിധി നൂറു മീറ്ററില്‍ നിന്ന് 50 മീറ്ററായാണ് സര്‍ക്കാര്‍ കുറച്ചിരിക്കുന്നത്. ഇത് തീരപ്രദേശത്തെ മത്സ്യകര്‍ഷകര്‍ക്കും ഗുണകരമാണ്. എന്നാല്‍ കായല്‍ കൈയേറ്റം വര്‍ധിക്കാനുള്ള സാധ്യത സര്‍ക്കാര്‍ തിരിച്ചറിയണം. ഇപ്പോള്‍ തന്നെ കായല്‍ മൂന്നിലൊന്നായി ചുരുങ്ങി. അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ ഇത് വീണ്ടും കുറയും.
വികസിത രാജ്യങ്ങളുടേതിനു സമാനമായി മത്സ്യമേഖലകള്‍ നിര്‍ണ്ണയിച്ച് മാപ്പിംഗ് തയാറാക്കുന്നതിന് സര്‍ക്കാര്‍ സഹകരണം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. വെള്ളം, ഓക്‌സിജന്‍ എന്നിവയുടെ ഗുണനിലവാരം, സലൈനിറ്റി എന്നിവയുടെ അടിസ്ഥാനത്തില്‍ ഓരോ മേഖലയിലും അനുയോജ്യമായ മത്സ്യകൃഷി തീരുമാനിക്കാം. സാറ്റലൈറ്റ് വിവരങ്ങള്‍ ലഭിക്കുന്ന മുറയ്ക്ക് കുഫോസ് ഇതിനായുള്ള ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
ശാസ്ത്രീയ മത്സ്യകൃഷി രീതിയുമായി ബന്ധപ്പെട്ട ശില്‍പ്പശാലയില്‍ സിഎംഎഫ്ആര്‍ഐ റിട്ടയേര്‍ഡ് പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. ഗോപകുമാര്‍, കൃഷി വിജ്ഞാന്‍ കേന്ദ്രത്തിലെ ഡോ. വികാസ്, ഫിഷറീസ് വകുപ്പിലെ ലാജിത്ത് തുടങ്ങിയ വിദഗ്ധര്‍ ക്ലാസെടുത്തു.
മത്സ്യകര്‍ഷ അവാര്‍ഡ് നിര്‍ണ്ണയ സമിതി ചെയര്‍മാനും സിഎംഎഫ്ആര്‍ഐ റിട്ടയേര്‍ഡ് പ്രിന്‍സിപ്പല്‍ സയന്റിസ്റ്റുമായ കെ.കെ. അപ്പുക്കുട്ടന്‍ നായര്‍ അധ്യക്ഷത വഹിച്ചു. അഡാക്ക് ജോയിന്റ് എക്‌സിക്യൂട്ടീവ് ഡയറകര്‍ എം. സിയാദ്, കേരള അക്വാഫാര്‍മേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് പുരുഷോത്തമന്‍, ഫിഷറീസ് എറണാകുളം മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. മഹേഷ്, ഫിഷറീസ് വകുപ്പ് ജീവനക്കാര്‍, മത്സ്യത്തൊഴിലാളി സംഘടന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

English Summary: fish farming

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds