കുട്ടനാടൻ താറാവുകളെ വളർത്താം. മുട്ടയ്ക്കും ഇറച്ചിക്കും വളരെയേറെ ആവശ്യക്കാരുള്ള കുട്ടനാടൻ താറാവുകൾ കാര്യമായ പരിചരണമോ ശ്രദ്ധയോ ആവശ്യമില്ലാത്ത വീടിന്റെ പിന്നാമ്പുറങ്ങളിൽ അല്ലെങ്കിൽ കൂട്ടിലിട്ടും വളർത്താം.
കുട്ടനാടന് താറാവുകളിൽ തന്നെ രണ്ടിനങ്ങളുണ്ട്. രണ്ടും ഒരേ ഗുണങ്ങളുള്ളതും നിരവധിയായി കണ്ടു വരുന്നതുമാണ് ഈ നാടൻ താറാവുകൾ ചാരയും ചെമ്പല്ലിയും. ഇടയ്ക്കിടെ തവിട്ടുനിറമുള്ള കറുത്ത തൂവലോടുകൂടിയ ചാരനിറമുള്ളതാണ് ചാരത്താറാവുകൾ . എന്നാല് കറുപ്പിന്റെ അംശം ഒട്ടുമില്ലാതെ മങ്ങിയ തവിട്ടുനിറമുള്ള ഇനമാണ് ചെമ്പല്ലി. എണ്ണത്തില് കൂടുതൽ ഈ ഇനമാണ്. There are two species of ducks in Kuttanad. Both of these native ducks have the same qualities and are found in large numbers. Gray ducks are gray with occasional brownish black feathers. However, Chempalli is a pale brown species with no trace of black. This item is more in number.
ചാരാത്താറാവുകളുടെ പ്രത്യേകതകൾ
- പൂവൻ താറാവുകളുടെ തലയിലെ തൂവലുകൾക്ക് തിളങ്ങുന്ന പച്ചയോടുകൂടിയ കറുപ്പ് നിറമുണ്ട്.
- ചുണ്ടുകൾക്ക് മങ്ങിയ ഓറഞ്ചു നിറത്തിൽ കറുത്ത പുള്ളികളുണ്ടാവും.
- കാലും പാദവും ഓറഞ്ചുനിറമായിരിക്കും.
- പുറംഭാഗങ്ങളും ചെരിവുകളും വാൽഭാഗവും ആവരണം ചെയ്തിട്ടുള്ള തൂവുകൾക്ക് കറുപ്പിൽ തവിട്ട് കലർന്ന നിറമാണ്.
ചെമ്പല്ലിത്താറാവുകളുടെ പ്രത്യേകതൾ
- പൂവൻ താറാവിന് മങ്ങിയ പച്ചയോടുകൂടിയ കറുപ്പുനിറമാണ്.
- ചുണ്ടുകൾക്ക് മഞ്ഞനിറത്തിൽ കറുത്തപുള്ളികളുണ്ടാകും.
- കാലും പാദവും കറുത്ത ഓറഞ്ച് നിറമായിരിക്കും.
- നല്ല തവിട്ടു നിറമായിരിക്കും.
മേൽപ്പറഞ്ഞ പൊതുലക്ഷണങ്ങളിൽ നിന്നും വൈവിധ്യമാർന്ന ലക്ഷണങ്ങളും ചിലപ്പോൾ കാണാറുണ്ട്. ഭാഗികമായി, കറുത്ത പുള്ളികളും ഇടയ്ക്കിടെ വെളുത്ത തൂവലോടുകൂടിയ ഇനങ്ങളും കണ്ടു വരുന്നുണ്ട്. പൂർണ്ണ തോതിലുള്ള ശ്വേതാവസ്ഥയാവട്ടെ വളരെ കുറവാണ്. തവിട്ടുനിറത്തിലുള്ള നെഞ്ചും, കഴുത്തിൽ വെളുത്തനിറത്തിലുള്ള ഒരു വലയവുമുള്ള പിടത്താറാവുകളെ ചിലപ്പോൾ കാണാറുണ്ട്. നെഞ്ചിൽ മാത്രം വെളുത്തതൂവലുകളുള്ള കറുത്ത താറാവുകളും കൂട്ടത്തിലുണ്ടാകും. ഇങ്ങനെ തൂവൽ ഘടനയിലും വർണ്ണ ങ്ങളിലും വ്യത്യസ്തത പുലർത്തു ന്ന ധാരാളം ഇനങ്ങൾ നാടൻ താറാവുകൾക്കിടയിലുണ്ട്
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :താറാവ് കൃഷി തുടങ്ങാൻ ആഗ്രഹിക്കുന്നവർ അറിയാൻ
#ducks#Farmer#Kuttanadan Ducks#Agriculture#farm