Features

ഫുൾ താറാവ് ചട്ടിക്കറിയുമായി ഒരു സംസ്ഥാന  കർഷക  അവാർഡ് ജേതാവ് 

sujith with kanjikuzhy panchayath president MG Rajuu
Sujith with MG Raju( Kanjikkuzhy Grama Panchayath President

ഒരു ഫുൾ താറാവ് കറിവച്ച് ചട്ടികളിലാക്കി ഓർഡർ അനുസരിച്ചു വീടുകളിൽ എത്തിക്കും. മായിത്തറ സ്വാമി നികർത്തിൽ എസ്  പി സുജിത്താണ് കൃഷിയിൽ പുതുമ തേടുന്ന ഈ  കർഷകൻ.യുവ കർഷകനുള്ള സംസ്ഥാന അവാർഡ് നേടിയ ഈ മുപ്പത്തിമൂന്നുകാരൻ സ്വന്തമായും പാട്ടത്തിനെടുത്തും പച്ചക്കറി കൃഷി ചെയ്യുന്നു. കൂടാതെ നാടൻ താറാവ്, നാടൻ കോഴി, കാരിയും വരാലും ഉൾപ്പെടെയുള്ള മീനുകൾ ഇതൊക്കെയാണ് നിലവിലുള്ള കൃഷി

sujith swaminikarthil
Sujith Swami Nikarthil

 ഓർഡറുകൾ ചോദിച്ചു ഫേസ്ബുക്കിലും വാട്സാപ്പിലുമായി ഒരുപാടു പേർ വിളിക്കുന്നുണ്ട്. എന്നാൽ ഈ കോവിഡ്  കാലത്തു അങ്ങനെ ദൂരെയുള്ള സ്ഥലങ്ങളിൽ പോകാൻ കഴിയില്ലല്ലോ. കോവിടിന്റെ മാനദണ്ഡങ്ങൾ ഉള്ളതുകൊണ്ട് മായിത്തറയ്ക്കു ചുറ്റും 15 കിലോമീറ്റർ ചുറ്റളവിലാണ് ഇപ്പോൾ വില്പന. There are a lot of people calling on Facebook and WhatsApp asking for orders. But in these Kovid times one cannot go to such distant places. The sale is now within a 15km radius around Maithara as it has the standards of Kovid.

ആവശ്യമനുസരിച്ചു മാത്രമേ ഉണ്ടാക്കാൻ കഴിയൂ. ബാക്കി വന്നാൽ വെറുതെയാവുമല്ലോ എന്നതിനാൽ ഓർഡർ അനുസരിച്ചു മാത്രമേ ചെയ്യാൻ കഴിയുന്നുള്ളൂ . ഒരു കടയിൽ ഉണ്ടാക്കി കൊടുക്കാവുന്ന കാര്യമേയുള്ളു. എന്നാൽ കോവിഡ്  വന്നത് തന്റെ പദ്ധതികളെ തകിടം മറിച്ചു എങ്കിലും ഉത്സാഹിയായ ഈ ചെറുപ്പക്കാരൻ തൻറെ  പുതിയ സ്വപ്നം ഉപേക്ഷിച്ചില്ല. മനസ്സുണ്ടായാൽ മതി എന്ത് സ്വപ്നവും സാധിച്ചെടുക്കാം  എന്നതാണ് സുജിത്തിന്റെ തത്വം. ഇവയ്ക്കെല്ലാം വാട്സാപ്പ് ഗ്രൂപ്പുകളിലൂടെയാണ് ഓർഡർ കിട്ടുന്നതും വിൽക്കുന്നതും. കൂടാതെ നാഷണൽ  ഹൈവേയിൽ പതിനൊന്നാം മതിലിനു സമീപം കടയുമുണ്ട്. സ്വന്തം കൃഷിയിൽ നിന്നുള്ള ഉത്പന്നങ്ങൾ കൂടാതെ കർഷകരിൽ നിന്ന് നേരിട്ട് ശേഖരിക്കുന്ന ഗുണനിലവാരമുള്ള കാർഷിക ഉത്പന്നങ്ങളും വിൽക്കുന്നു. പച്ചക്കറികൾ, മുട്ടകൾ, മൽസ്യം,. കോഴി, താറാവ് അങ്ങനെ എല്ലാം ഒരു കുടക്കീഴിൽ ഒരുക്കി വിപണനം ചെയ്യുന്നു. 

First Sale To Praveen G Panicker
First Sale to Praveen g Panicker

കോവിഡ്  വന്നപ്പോൽ ഉണ്ടായ വിപണിയിലെ പ്രതിസന്ധിയാണ് പുതിയ രീതിയിൽ തന്റെ ഉത്പന്നങ്ങൾ വിപണനം ചെയ്യാൻ പ്രേരിപ്പിച്ചത്. താറാവ്, കോഴി മുതലായവ കൃഷി ചെയ്യുന്ന സുജിത്തിന് ഇവ മാർക്കറ്റ് ചെയ്യാനായി ബുദ്ധിമുട്ടേണ്ടി വന്നില്ല. നാടൻ താറാവിനെ ഡ്രസ്സ് ചെയ്തു വിൽക്കും.

sujiths new project
New Project

350 രൂപയാണ് വില. കറിയാക്കി ചട്ടിയോടുകൂടി വീട്ടിലെത്തിക്കുമ്പോൾ അത് 550 രൂപയാകും.താറാവുകറി മാത്രമല്ല കുളത്തിലെ മീനുകളും ഇതേപോലെ കറിയാക്കി വീടുകളിൽ എത്തിക്കാനും പദ്ധതിയുണ്ട്.  
എല്ലാത്തിനും സഹായികളായി 'അമ്മ ലീലാമണിയും ഭാര്യ അഞ്ജുവും കൂടെയുണ്ട്. 

കൂടുതൽ അനുബന്ധ വാർത്തകൾക്കു:താറാവ് വളര്‍ത്തല്‍ ആദായകരം

#Duck farming#Kanjikkuzhi#State Agri Award#Farmer


English Summary: Winner of a State Farmer Award with Full Duck Curry

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds