വളര്‍ത്തു മൃഗങ്ങള്‍ വീട്ടിലുണ്ടാവുക എന്നത് വളരെ രസകരമാണ്. അവര്‍ നിങ്ങളെ ശ്രദ്ധിക്കുന്നത് പോലെ മറ്റാരും ശ്രദ്ധിക്കില്ല. നായകളാണ് മനുഷ്യരുടെ ഏറ്റവും നല്ല സുഹൃത്തുക്കള്‍ എന്ന പ്രസ്താവനയോട് വിയോജിപ്പ് പ്രകടിപ്പിക്കില്ല. എന്നാല്‍ വളര്‍ത്തു മൃഗങ്ങള്‍ ചില കാര്യങ്ങളില്‍ നമ്മുടെ ജീവിതം ബുദ്ധിമുട്ടുള്ളതാക്കാറുണ്ട്. അതില്‍ ഒന്ന് വീട് വൃത്തിയാക്കുന്നതാണ്.
വളര്‍ത്തു മൃഗങ്ങള്‍ വീട്ടിലുണ്ടെങ്കില്‍ ഏറ്റവും ശ്രദ്ധിക്കേണ്ടത് അവയുടെ രോമമാണ്. രോമം പൊഴിക്കാത്ത ഒരു വളര്‍ത്തു മൃഗവും ഇല്ല, അതിനര്‍ത്ഥം വീട് നിറയെ അവയുടെ രോമം ആയിരിക്കും എന്നല്ല. വളര്‍ത്തു മൃഗങ്ങള്‍ ഉണ്ടെങ്കില്‍ വീട് വൃത്തിയാക്കുന്ന കാര്യം അത്ര എളുപ്പമല്ല. ഇതിനായി, ചില മുന്‍ കരുതലുകള്‍ നിങ്ങള്‍ എടുക്കേണ്ടതുണ്ട്.
നല്ല ഇനത്തിലുള്ള വളര്‍ത്തു മൃഗങ്ങളെ വേണം തിരഞ്ഞെടുക്കേണ്ടത്. കുറെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇത് സഹായിക്കും. നിങ്ങള്‍ക്ക് പ്രത്യേക ഇനത്തിലുള്ള വളര്‍ത്തു മൃഗമാണ് ഉള്ളതെങ്കില്‍ വീടിൻറെ എല്ലാ വശങ്ങളും ശ്രദ്ധിക്കുകയും അവ എങ്ങനെ വൃത്തിയായി സൂക്ഷിക്കണമെന്ന് തീരുമാനിക്കുകയും വേണം. വളര്‍ത്തു മൃഗങ്ങളെ പരിചരിക്കുന്നതിനൊപ്പം ചെയ്യേണ്ട കാര്യങ്ങളാണിത്.
വളര്‍ത്തു മൃഗങ്ങള്‍ ഉണ്ടെങ്കില്‍ തറ, ഗൃഹോപകരണങ്ങള്‍, വസ്‌ത്രങ്ങള്‍ എന്നിവയില്‍ അവയുടെ രോമം ഉണ്ടായിരിക്കും എന്ന കാര്യം തിരിച്ചറിയണം. വളര്‍ത്ത് മൃഗങ്ങള്‍ വീടിനകത്ത് വിശ്രമിക്കുമ്പോള്‍ പഴയ ടൗവലുകള്‍ ഉപയോഗിക്കുക. ഇടയ്‌ക്കിടെ ഇവ പുറത്തു കൊണ്ടുപോയി കുടഞ്ഞെടുക്കുക. രോമം മുറിക്കുക, ചീകി ഒതുക്കുക എന്നിവയെല്ലാം അവ കൊഴിയുന്നത് കുറയ്‌ക്കാന്‍ സഹായിക്കും.
വീട്ടില്‍ വളര്‍ത്തു മൃഗങ്ങള്‍ ഉള്ളവർ, പരവതാനി, തുണിത്തരങ്ങള്‍, എന്നിവ ആഴ്ച്ചയിൽ പലതവണ വൃത്തിയാക്കണം. ഇതിന് മികച്ച vaccum cleaner ഉപയോഗിക്കുന്നതായിരിക്കും നല്ലത്. Tape roller ഉപയോഗിച്ച് തുണത്തരങ്ങളിലെ രോമങ്ങള്‍ നീക്കം ചെയ്യാം. മരസാമാനങ്ങളിൽ പറ്റിപ്പിടിച്ച രോമങ്ങൾ വൃത്തിയാക്കാന്‍ കൈയില്‍ പിടിക്കാവുന്ന vaccum cleaner ആണ് നല്ലത്.
വളര്‍ത്തു മൃഗങ്ങള്‍ ഉണ്ടാക്കുന്ന കറകള്‍ എത്രയും പെട്ടെന്ന് നീക്കം ചെയ്യുന്നതാണ് നല്ലത്. പരവതാനികളിലും മറ്റും വളര്‍ത്തു മൃഗങ്ങളുടെ മൂത്രം വീണ് ഉണ്ടാകുന്ന കറ വലിയ പ്രശ്‌നമാണ്. മൃഗങ്ങളെ വളര്‍ത്തുമ്പോള്‍ അവയ്‌ക്ക് bathroom പരിശീലനം നല്‍കുന്നത് ഈ പ്രശ്‌നത്തിന് പരിഹാരം നല്‍കും. പരവതാനി എന്തു കൊണ്ടുള്ളതാണന്നതും കറയുടെ പഴക്കവും അനുസരിച്ച് അവ നീക്കം ചെയ്യാന്‍ പല വഴികള്‍ തിരഞ്ഞെടുക്കാം.
ഗൃഹോപകരണങ്ങളിൽ ഉപയോഗിക്കുന്ന തുണികൾ, രോമങ്ങളെ പ്രതിരോധിക്കുന്നതും, എളുപ്പം കീറാത്തതും,വൃത്തിയാക്കാന്‍ പ്രയാസമില്ലാത്തതുമായിരിക്കണം. ഇത്തരത്തിള്ള തുണിത്തരങ്ങള്‍ ഉപയോഗിച്ച് ഗൃഹോപകരണങ്ങളെ രോമങ്ങളിൽ നിന്നും സംരക്ഷിക്കാം. മൈക്രോ-ഫൈബര്‍ തുണിത്തരം ഇതിനായി ഉപയോഗിച്ചാല്‍ വൃത്തിയാക്കാന്‍ എളുപ്പമായിരിക്കും. നേര്‍ത്തതും നെയ്‌തെടുത്തതുമായ തുണിങ്ങള്‍ ഉപേക്ഷിക്കുക. വളര്‍ത്ത് മൃഗങ്ങള്‍ക്ക് ശരിയായ പരിശീലനം നല്‍കുന്നതിലൂടെയും ഇവയെല്ലാം വൃത്തിയായി സൂക്ഷിക്കാന്‍ കഴിയും.
വളര്‍ത്തു മൃഗങ്ങളെ പരിചരിക്കുന്നതിനൊപ്പം അവയുടെ നഖങ്ങളും മുടിയും വെട്ടി ഒതുക്കുന്നത് നല്ലതാണ്. വാതിലുകളിലും തറകളിലും വരകള്‍ വീഴുന്നത് കുറയ്‌ക്കാന്‍ ഇത് സഹായിക്കും. വാതിലുകള്‍ക്ക് നാശം ഉണ്ടാവാതിരിക്കാന്‍ plexiglass ഷീറ്റുകള്‍ ഉപയോഗിക്കാം. വളര്‍ത്ത് മൃഗങ്ങള്‍ക്ക് പരിശീലനം ലഭിച്ച് കഴിഞ്ഞാല്‍ ഇവ നീക്കം ചെയ്യാം.
അനുബന്ധ വാർത്തകൾ വളർത്തു മൃഗങ്ങളിൽ നിന്നും പടരുന്ന രോഗങ്ങൾ
#krishijagran #kerala #domesticanimals #tips #cleanliness