Updated on: 21 May, 2021 12:00 PM IST
ക്ഷീര കര്‍ഷകര്‍

ഒരു പശുവിന് പ്രതിദിനം 70 രൂപയുടെ കാലിത്തീറ്റ

കോവിഡ് രോഗബാധ അനുബന്ധ ക്വാറന്റൈന്‍, കാലവര്‍ഷക്കെടുതി എന്നിവ മൂലം കന്നുകാലികള്‍ക്ക് തീറ്റ നല്‍കുന്നതിന് പ്രയാസം നേരിടുന്ന ക്ഷീര കര്‍ഷകര്‍ക്ക് കൈത്താങ്ങായി മൃഗസംരക്ഷണ വകുപ്പ് ഒരു പശുവിന് പ്രതിദിനം 70 രൂപയുടെ കാലിത്തീറ്റ സൗജന്യമായി നല്‍കുന്നു.

ഇത്തരത്തില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നു ക്ഷീര കര്‍ഷകര്‍ക്ക് ഫോണ്‍ മുഖേന തൊട്ടടുത്തുള്ള മൃഗാശുപത്രിയില്‍ അറിയിക്കാം. വാര്‍ഡ് മെമ്പര്‍, ആര്‍ആര്‍ടി ടീം എന്നിവര്‍ സാക്ഷ്യപ്പെടുത്തിയ അപേക്ഷ പിന്നീട് സമര്‍പ്പിക്കണം. കുടുംബാംഗങ്ങൾ കോവിഡ് പോസിറ്റീവ് ആയിരിക്കുന്ന ക്ഷീര കര്‍ഷക കുടുംബങ്ങള്‍ക്ക് അനുകൂല്യം ലഭ്യമാക്കും.

പ്രളയത്തില്‍ പ്രയാസം നേരിട്ട കര്‍ഷകര്‍ക്ക് പശു ഒന്നിന് ഒരു ചാക്ക് വീതവും കോവിഡ് അനുബന്ധ ക്വാറന്റീന്‍ മൂലം പ്രയാസപ്പെടുന്ന കര്‍ഷകര്‍ക്ക് പശു ഒന്നിന് രണ്ടു ചാക്ക് വീതവും കാലിത്തീറ്റ സൗജന്യമായി നല്‍കുമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു.

English Summary: Free cattle feed for dairy farmers : apply soon
Published on: 20 May 2021, 11:51 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now