ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലും ഇന്ത്യൻ മിലിട്ടറി കന്നുകാലി വളർത്തൽ കേന്ദ്രങ്ങളും സംയുക്തമായി വികസിപ്പിച്ച ഇനമാണ് ഫ്രീസ്വാൾ പശുക്കൾ. നെതെർലാൻഡ്‌സിന്റെ ഹോൾസ്റ്റൈൻ ഫ്രീഷ്യന്റെയും(എച്ച്.എഫ്) പാകിസ്ഥാൻ നാടൻ പശുവായ സഹിവാളിന്റെയും സങ്കരയിനമാണ് ഫ്രീസ്വാൾ പശുക്കൾ .
ഉയര്‍ന്ന ഉല്‍പാദന-പ്രത്യുല്‍പാദനക്ഷമത, രോഗപ്രതിരോധ ശേഷി, തീറ്റ പരിവര്‍ത്തന ശേഷി, കാലാവസ്ഥയുമായി അതിവേഗം ഇണങ്ങിച്ചേരുന്ന സ്വഭാവം, കൈകാര്യം ചെയാനുള്ള എളുപ്പം എന്നീ ഗുണഗണങ്ങളോടുകൂടിയ പശുക്കളെ സ്വന്തമാക്കുകയെന്നത് ഏതൊരു ക്ഷീരകര്‍ഷകന്റെയും സ്വപ്നമാണ്. ഇത്തരം സവിശേഷതകളെല്ലാം ഒത്തിണക്കിയ കന്നുകാലി ഇനമാണ് ഫ്രീസ് വാള്‍.
ഉയർന്ന പ്രത്യുത്പാദനക്ഷമത പ്രകടമാക്കുന്ന ഇവ 12 മാസം മുതൽ ത്തന്നെ പ്രൗഢതയും 16 മാസത്തിൽ ലൈംഗിക പക്വതയും ആർജിക്കുന്നു. ഗർഭാശയ രോഗങ്ങളോ, പോഷകക്കുറവോ മറ്റു ജനിതക തകരാറുകളോ ഇല്ലെങ്കിൽ ഒന്നോ രണ്ടോ കൃത്രിമ ബീജാധാനത്തിൽ ഗർഭവതികളാകുന്നു. അടുത്തെടുത്ത് രണ്ടു പ്രസവങ്ങൾ തമ്മിലുള്ള അന്തരം ശരാശരി 13 മാസമാണ്. സാധാരണയായി 80 ശതമാനം പശുക്കളും മൂന്നു വയസിനുള്ളിൽ പ്രസവിക്കുന്നു. കൂടാതെ പ്രസവശേഷം 45 മുതൽ 90 ദിവസങ്ങൾ
ക്കുള്ളിൽ മദി ലക്ഷണങ്ങൾ പ്രകടിപ്പിക്കുകയും ചെയ്യും. ആവശ്യത്തിനു വ്യായാമം നൽകിയാൽ ഹോൾസ്റ്റെൻ (ഫീഷ്യൻ ഇനങ്ങളിൽ കാണാറുള്ള കുളമ്പു സംബന്ധമായ തകരാറുകൾ ഇവയ്ക്കുണ്ടാകില്ല.
ഫ്രൈസ്വാൾ പശുക്കളുടെ ശരാശരി പാൽ ഉൽപാദന സാധ്യത 300 ദിവസത്തെ 4 ശതമാനം കൊഴുപ്പുള്ള പാൽ വിളവ് 3335 കിലോഗ്രാമിൽ കൂടുതലാണ്.
മുലയൂട്ടുന്ന കാലയളവിൽ പാൽ ഉത്പാദനം 3628 കിലോഗ്രാം ആണ് . ശരാശരി ഫ്രീസ്വാൾ പശുക്കളുടെ പ്രസവിക്കുന്നതിനുള്ള പ്രായം 970 ദിവസമാണ്.
CATTLE BREEDING FARM , THUMBUMUZHI - 0480 2746065