കേരള സർക്കാർ ഫിഷെറീസ് വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സൊസൈറ്റി ഫോർ അസ്സിസ്റ്റൻസ് റ്റു ഫിഷർ വിമെൻ ( സാഫ്) മുഖാന്തിരം തീരമൈത്രീ പദ്ധതിയുടെ കീഴിൽ സൂക്ഷ്മ തൊഴിൽ സംരംഭങ്ങൾ തുടങ്ങുന്നതിന് മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വനിതകൾ അടങ്ങുന്ന ഗ്രൂപ്പുകളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു . നിശ്ചിത പെർഫോർമയിലുള്ള അപേക്ഷകൾ സെപ്റ്റംബർ 22 നുമുൻപ് അതാതു ജില്ലകളിലെ മൽസ്യഭവനുകളിൽ ലഭിച്ചിരിക്കണം.
നിബന്ധനകൾ
2 മുതൽ 5 വരെ അംഗങ്ങളുള്ള ഗ്രൂപ്പുകൾ ആകാം. ഓരോ ഗുണഭോക്താവിനും ഒരു ലക്ഷം രൂപ എന്ന നിരക്കിൽ 5 പേരടങ്ങുന്ന ഗ്രൂപ്പിന് 5 വലക്ഷം രൂപ ഗ്രാന്റായി നൽകും. പദ്ധതി അടങ്കൽ തുകയുടെ 75 % ആണ് ഗ്രാന്റായി നൽകുന്നത്. ബാക്കി 20%ബാങ്ക് ലോണും 5%ഗുണഭോക്തൃവിഹിതവും ആയിരിക്കും. Groups can be from 2 to 5 members. A grant of Rs. 5 lakhs will be given to a group of 5 persons at the rate of Rs. 1 lakh per beneficiary. The grant is 75% of the project cost. The remaining 20% will be bank loans and 5% will be beneficiary contributions.
താഴെ പറയുന്ന പദ്ധതികൾക്കാണ് ധനസഹായം നൽകുന്നത്.
1 ഉണക്ക മൽസ്യ നിർമ്മാണം.(ആധുനിക ഡ്രയർ ഉപയോഗിച്ച്)
2 സീഫുഡ് റെസ്റ്റോറന്റ്
3 പച്ചമൽസ്യ കിയോസ്ക്
4 ധാന്യപ്പൊടി മില്ല്
5 ഹൗസ് കീപ്പിംഗ് (ലോൺഡ്രീ/ ഡ്രൈക്ളീൻ സർവീസസ് )
6 പലവ്യഞ്ജനക്കട - ഹോം ഡെലിവറി ഉൾപ്പെടെ
7 വസ്ത്ര നിർമ്മാണ യൂണിറ്റ്
8 ട്യുഷൻ സെന്റർ
ഉപഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡം
1 ഫിഷർമെൻ ഫാമിലി റെജിസ്റ്ററിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവരായിരിക്കണം അപേക്ഷകർ.
2 പ്രളയത്തിലോ ഓഖി ദുരന്തത്തിലോ മരണപ്പെട്ട മൽസ്യത്തൊഴിലാളിയുടെ കുടുംബാംഗങ്ങൾക്കു മുൻഗണന.
3 തീരനൈപുണ്യ പരിശീലനം ലഭിച്ചവർ
4 പ്രായമായവർ, ട്രാൻസ്ജെൻഡർ,ഭിന്നശേഷിക്കാർ,മാനസികമോ ശാരീരികമോ ആയ വെല്ലുവിളി നേരിടുന്ന കുട്ടികളുള്ള അമ്മമാർ എന്നിവർക്ക് പ്രത്യേക പരിഗണന.
5 പൊതുവിഭാഗം അപേക്ഷകർ 20 -50 ഇടയിൽ പ്രായമുള്ളവരായിരിക്കണം.
കൂടുതൽ വിവിരങ്ങൾക്കായി ബന്ധപ്പെടേണ്ട ഫോൺ നമ്പർ ; 9074780630
കൂടുതൽ അനുബന്ധ വാർത്തകൾക്ക്:തലയോലപ്പറമ്പ് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ സെപ്റ്റംബർ മാസം നടക്കുന്ന ഓൺലൈൻ പരിശീലനങ്ങൾ
#Fisherwomen#SAF#Malsyafed#Kerala#Agricuture