1. Livestock & Aqua

ആട് വളർത്തലിൽ മികച്ച ആദായം ലഭ്യമാക്കാൻ തെരഞ്ഞെടുക്കാം ഹൈടെക് കൂടുകൾ

കുറഞ്ഞ മുതൽമുടക്കിൽ കൂടുതൽ ലാഭം നേടിത്തരുന്ന ഒന്നാണ് ആടുവളർത്തൽ. എന്നാൽ കൃത്യമായ പരിചരണമുറകൾ പിന്തുടർന്നാൽ മാത്രമേ ആടുവളർത്തൽ മികച്ചലാഭം നേടിത്തരുന്ന ഒന്നായി തീരുകയുള്ളൂ.

Priyanka Menon
ആട് വളർത്തലിൽ  ഹൈടെക് കൂടുകൾ
ആട് വളർത്തലിൽ ഹൈടെക് കൂടുകൾ

കുറഞ്ഞ മുതൽമുടക്കിൽ കൂടുതൽ ലാഭം നേടിത്തരുന്ന ഒന്നാണ് ആടുവളർത്തൽ. എന്നാൽ കൃത്യമായ പരിചരണമുറകൾ പിന്തുടർന്നാൽ മാത്രമേ ആടുവളർത്തൽ മികച്ചലാഭം നേടിത്തരുന്ന ഒന്നായി തീരുകയുള്ളൂ. അതിൽ ഏറ്റവും പ്രധാനം ആടുകൾക്ക് വേണ്ടി ഒരുക്കിക്കൊടുക്കുന്ന കൂടുകൾ ആണ്. ഇതിനായി മേന്മയേറിയ ഹൈടെക് കൂടുകൾ തന്നെ തിരഞ്ഞെടുക്കാം.

ഗാൽവനൈസ്ഡ് ഇരുമ്പ് കട്ട കൊണ്ട് നിർമ്മിച്ച ചട്ടക്കൂട് ആണെങ്കിൽ എല്ലാത്തരത്തിലുള്ള ഉപദ്രവകാരികളായ ക്ഷുദ്രജീവികളിൽ നിന്ന് ആടുകൾക്ക് പൂർണ സംരക്ഷണം ഉറപ്പാക്കാം. കൃത്യമായ അകലത്തിൽ ദ്വാരങ്ങളുള്ള തറയിൽ കാഷ്ടം, മൂത്രം എന്നിവ തങ്ങിനിൽക്കാതെ വീഴും എന്നതും ഹൈടെക് കൂടുകളുടെ പ്രചാര സാധ്യത വർധിപ്പിക്കുന്നു.

പ്ലാസ്റ്റിക് കൊണ്ടുള്ള ഇൻറർലോക്കബിൾ സ്ലാറ്റ് ഫ്ളോർ ഉപയോഗിച്ചുള്ള തറ മിക്ക കൂടുകളുടെയും സവിശേഷതയാണ്. പ്ലാസ്റ്റിക് കൊണ്ടുള്ളതിനാൽ തണുപ്പ്, ചൂട് ഒന്നില്ല അതാണ് ഈമാസം വരില്ലല്ലോ എന്നിവ മൂലം ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ ആടുകൾക്ക് ഉണ്ടാകില്ല. കൂടാതെ പെട്ടെന്ന് അഴുക്ക് പിടിക്കുകയോ, ഈർപ്പം നിലനിൽക്കുകയോ ചെയ്യില്ല. കൃത്യമായ അകലത്തിൽ ഏകദേശം 10 സെൻറീമീറ്റർ നീളത്തിൽ ഒരു സെൻറീമീറ്റർ വീതിയിലാണ് തറയിൽ ദ്വാരങ്ങൾ ഇട്ടിരിക്കുന്നത്. ഈ അകലം ക്രമീകരിച്ചത് കൊണ്ട് ആട്ടിൻ കുഞ്ഞുങ്ങളുടെ പാദങ്ങൾ ഇതിൽ പെടുകയില്ല.

If the frame is made of galvanized iron blocks, it can ensure complete protection of the sheep from all kinds of harmful microorganisms. The proliferation of high-tech cages is also exacerbated by the fact that droppings and urine can fall on the floor with holes at regular intervals.

മറ്റു സവിശേഷതകൾ

ഒരു ചതുരശ്ര അടിയിൽ 150 കിലോ വരെ ഭാരം താങ്ങാവുന്ന ഘടനയിലാണ് മിക്ക ഹൈടെക് കൂടുകളിൽ തറ ഒരുക്കിയിരിക്കുന്നത്. ഹൈടെക് കൂടുകൾ തെരഞ്ഞെടുക്കുമ്പോൾ മറ്റൊരു പ്രത്യേകത സ്ഥലപരിമിതി നേരിടുന്നവർക്കും ഇത് എവിടെ വേണമെങ്കിലും സ്ഥാപിക്കാം എന്നതാണ്. കാഷ്ടം, മൂത്രം എന്നിവ ശേഖരിക്കാൻ പ്രത്യേക സംവിധാനങ്ങൾ ഒരുക്കിയ കൂട് ആകുമ്പോൾ ദുർഗന്ധം ഉണ്ടാകുകയില്ല. കൂടുകളിൽ എപ്പോഴും തീറ്റ,സ്ഥിരമായ ജലലഭ്യത എന്നിവ ഉറപ്പുവരുത്തണം. മികച്ച ഗുണമേന്മയുള്ള ഹൈടെക് കൂടുകൾ ഏകദേശം 10 വർഷം വരെ ഈട് നിൽക്കുന്നതാണ്.

ഹൈടെക് കൂടുകളിൽ നിക്ഷേപിക്കുമ്പോൾ ഒറ്റത്തവണ നിക്ഷേപം മാത്രം മതിയാകും. വേറെ ചെലവുകൾ ഇതിന് ഉണ്ടാകാറില്ല.ചില ഹൈടെക് കൂടുകൾ രണ്ടു തട്ടുകളായി ഉണ്ടാകാറുണ്ട്. ഇതിൽ ആടുകളെയും കോഴികളെയും വളർത്താവുന്ന രീതി പിന്തുടരാം.

English Summary: high tech cages can be selected for better returns on goat rearing

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds