കോഴി കാഷ്ടം ( Chicken Manure) ഒരു ഉത്തമ ജൈവ വളം ആണ്. നമ്മുടെ നാട്ടില്‍ നാം സാധാരണ യായി ഇത് ഉപയോഗിക്കാറുണ്ട് . ഏറ്റവും കൂടിയ അളവില്‍ NPK അടങ്ങിയിട്ടുള്ളതാണ് ഇത്. നാം ഇപ്പോള്‍ ഉപയോഗിക്കുന്ന രീതി അശാസ്ത്രീയമായി ആണ് . നാം സംഭരിക്കുന്ന RAW MANURE ചാക്കുകളില്‍ ലഭിക്കുന്ന കോഴിക്കാഷ്ടം നാം അതുപോലെ ഉപയോഗിക്കുകയാണ് ചെയ്യുന്നത്. ഇത് ഫലത്തെക്കാള്‍ ഏറെ ദോഷം ചെയ്യും. അത് മാത്രമല്ലാ ധാരാളം നനയും ആവശ്യമായിരിക്കും.
അല്ലെങ്കില്‍ചെടികള്‍ക്ക് അത് ദോഷം ചെയ്യുകയും , ചെടികള്‍ ഉണങ്ങി പോവുകയും ചെയ്യും. അതിനു കാരണം , സംസ്കരിക്കാത്ത കോഴിക്കാഷ്ടം ചെടിക്കിട്ടു വെള്ളം ഒഴിച്ചാല്‍ അവിടെ മുതല്‍ ജൈവ പക്രിയ ആരംഭിക്കുകയാണ് . അപ്പോള്‍ ധാരാളം ചൂടു പുറത്തേക്കു വരും . കാരണം FERMENTATION PROCESS അപ്പോള്‍ മുതല്‍ തുടങ്ങുന്നു. ഈ സമയത്ത് ധാരാളം ബാക്ടീരിയകള്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങും . ആദ്യം ആദ്യം ചൂടു കുറവായിരിക്കും, പിന്നെ ചൂടു വര്‍ധിക്കുന്നു.
രണ്ടു തരം ബാക്ടീരിയകള്‍ ആണ് അതിനു കാരണം . അങ്ങിനെ 45 - 90 ദിവസം കൊണ്ടാണ് ജൈവ പ്രക്രിയ പൂര്‍ത്തിയായി കോഴിക്കാഷ്ടം ശരിയായ ജൈവ വളം ആകുന്നതു ശരിയായ രീതി :- RAW MANURE ആദ്യം ജൈവ വളം ആക്കിയതിന് ശേഷം അത് ഉപയോഗിക്കുക എന്നതാണ്. അപ്പോള്‍ ചെടിയുടെ വളര്‍ച്ചാ ഘട്ടത്തില്‍ തന്നെ അതിനു ആവശ്യമായ ഭക്ഷണം ലഭിക്കുന്നതാണ്.
ജൈവവളം ആക്കുന്ന രീതി
കോഴിക്കാഷ്ടം ഒരു വൃത്തിയുള്ള പ്രതലത്തില്‍ ഒരടി ഉയരത്തില്‍ ഒരു ബെഡ് ആയി വിതറുക . അതില്‍ വെള്ളം ഒഴിക്കുക . 100 കിലോ കോഴിക്കാഷ്ടത്തിനു 30 ലിറ്റര്‍ വെള്ളം എന്നാ തോതില്‍ ചേര്‍ക്കുക . ( നിങ്ങളുടെ പക്കൽ 100 Kg ഇല്ല എങ്കിൽ മുകളിലെ അനുപാതത്തിൽ അളവുകൾ ക്രമ പെടുത്തുക )എന്നിട്ട് നന്നായി ഇളക്കുക . അതിനു ശേഷം ഒരു കൂനയായി (HEAP) ആയി മൂടി യിടുക. മൂന്നാം ദിവസം നന്നായി ഇളക്കി വീണ്ടും കൂനയായി ഇടുക . ഇങ്ങിനെ 45 ദിവസം മുതല്‍ 90 ദിവസം വരെ തുടരുക. ഇതിനിടയില്‍ അതില്‍ നിന്നും പുക ഉയരുന്നത് കാണാം .
നന്നായി പുക ഉയരുന്നു എങ്കില്‍ വീണ്ടും ഇളക്കി കൂനയായി ഇടുക. ഈ സമയത്ത് കൈകൊണ്ടു തൊട്ടു നോക്കിയാല്‍ കൈ പൊള്ളുന്ന ചൂടു അനുഭവപെടും. . 90 ദിവസം ആവുമ്പോഴേക്കും നല്ല കറുത്ത ജൈവ വളം ആയി മാറിയിട്ടുണ്ടാവും .ഉപയോഗ ക്രമം. :-തയ്യാറായ ജൈവ വളം ചെടിയുടെ മുരട്ടില്‍ നിന്നും ഒരടി അകലത്തില്‍ മാത്രമേ ഇടാവൂ . അതിനു ശേഷം നന്നായി നനക്കുക. RAW MANURE ഉപയോഗിച്ചിരുന്നപ്പോള്‍ ചേര്‍ത്തതിന്റെ 25 % മാത്രം മതി ജൈവ വളം ആക്കി ഉപയോഗിക്കുമ്പോള്‍ .
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ :-
1 ) കൂട്ടിയിട്ടിരിക്കുന്ന കോഴിക്കാഷ്ടം ഇളക്കുംപോള്‍ വായയും, മൂക്കും ഒരു നനഞ തോര്‍ത്ത് കൊണ്ട് മൂടി കെട്ടുക.
2 ) ചെടിയുടെ നേരെ ചുവട്ടില്‍ വളം പ്രയോഗിക്കരുത് .
3 ) ധാരാളം വെള്ളം ഒഴിക്കുക.
ഇത്രയും കാര്യങ്ങൾ ചെയ്‌താൽ നമ്മുടെ ജൈവ NPK ആയി