1. Livestock & Aqua

അകിടുവീക്കം നിങ്ങളുടെ പശുക്കള്‍ക്ക് ഉണ്ടോ? എങ്കില്‍ എങ്ങനെ പ്രതിരോധിയ്ക്കാം?

കറവപ്പശുക്കള്‍, ആട്, പന്നി, കുതിര തുടങ്ങിയ വളര്‍ത്തുമൃഗങ്ങളെ ബാധിക്കുന്ന, ബാക്ടീരിയ, ഫംഗസ് എന്നിവ മൂലം അകിടില്‍ കാണുന്ന രോഗമാണ് അകിടുവീക്കം. ഇംഗ്ലീഷില്‍ Mastitis എന്ന് പറയുന്നു.

Saranya Sasidharan
Mastitis
Mastitis

കറവപ്പശുക്കള്‍, ആട്, പന്നി, കുതിര തുടങ്ങിയ വളര്‍ത്തുമൃഗങ്ങളെ ബാധിക്കുന്ന, ബാക്ടീരിയ, ഫംഗസ് എന്നിവ മൂലം അകിടില്‍ കാണുന്ന രോഗമാണ് അകിടുവീക്കം. ഇംഗ്ലീഷില്‍ Mastitis എന്ന് പറയുന്നു. പലപ്പോഴും വൃത്തിഹീനമായ ചുറ്റുപാട്, മൃഗങ്ങളുടെ രോഗ പ്രതിരോധ ശക്തി കുറയുക എന്നീ കാരണങ്ങളാലാണ് ഈ രോഗം പിടിപെടുന്നത്. അണുക്കള്‍ അകിടിലും തുടര്‍ന്ന് കോശങ്ങളിലും പാല്‍ ഉല്‍പാദന ഗ്രന്ഥികളിലും പ്രവേശിച്ച് ഇവയെ നശിപ്പിക്കുകയും ചെയ്യുന്നു.

ലക്ഷണങ്ങള്‍

അകിടില്‍ ഉണ്ടാകുന്ന നീര്, വേദന, ചൂട് അനുഭവപ്പെടുക, സാധാരണയല്ലാത്ത ദ്രാവകം അകിടില്‍നിന്ന് വരിക, പനി, തീറ്റ കഴിക്കാതിരിക്കുക, ക്ഷീണം, കൂനിയിരിക്കുക, പാലിന്റെ നിറം ചെറുതായി മാറുക, അകിടിലും പാലിലും ശരീരത്തിലും സാരമായ മാറ്റങ്ങള്‍ എന്നിവയാണ്. കലിഫോര്‍ണിയ മാസ്റ്റൈറ്റിസ് ടെസ്റ്റ് വഴി രോഗാണുബാധ മനസ്സിലാക്കാം

  • രോഗബാധയ്ക്കു കാരണമാകുന്ന പ്രധാനപ്പെട്ട രോഗാണുക്കള്‍ ഇവയാണ്.
  • സ്‌ട്രെപ്‌റ്റോകോക്കസ് അഗലാക്ടിയേ Streptococcus agalactia
  • സ്‌ട്രെപ്‌റ്റോകോക്കസ് ഡിസ്അഗലാക്ടിയേ S. disagalatiae
  • സ്‌ട്രെപ്‌റ്റോകോക്കസ് യൂബെറിസ് S.ubeiris
  • സ്‌ട്രെപ്‌റ്റോകോക്കസ് പയോജനിസ് S.pyogenes
  • സ്‌ഫൈലോകോക്‌സൈ Sphylococci
  • മൈക്രോബാക്റ്റീരിയം ടൂബര്‍ക്കുലോസിസ് Microbacterium tuberculosis
  • ഫ്യൂസിഫോര്‍മിസ് നെക്രോഫോറസ് Fusiformes necrophorus.

എന്തൊക്കെയാണ് പ്രതിരോധ മാര്‍ഗങ്ങള്‍ എന്ന് നോക്കാം.

തൊഴുത്തും പരിസരവും അണുനാശിനി ഉപയോഗിച്ച് ദിവസവും കഴുകുക എന്നതാണ് ഏറ്റവും പ്രധാനം, തൊഴുത്തില്‍ വെള്ളം കെട്ടിനില്‍ക്കാതെ ശ്രദ്ധിയ്ക്കുക. അകിടില്‍ മുറിവോ ചതവോ വരാതെ നോക്കണം. വന്നാല്‍ ഉടന്‍ പ്രാഥമിക ചികിത്സ നല്‍കാന്‍ ശ്രമിക്കണം
കറവയ്ക്ക് മുമ്പും ശേഷവും മുലക്കണ്ണ്, നന്നായി കഴുകി അണുനാശിനി ലായനിയില്‍ 30 സെക്കന്‍ഡ് എങ്കിലും മുക്കണം.അകിടില്‍ കാണുന്ന രോമങ്ങള്‍ നീക്കം ചെയ്യണം. അല്ലെങ്കില്‍ അണുക്കള്‍ ഇവയില്‍ പറ്റിപ്പിടിക്കും. കറവയ്ക്ക് മുമ്പ് അകിട് കഴുകുക ശേഷം വൃത്തിയായ നേരിയ തുണി കൊണ്ട് തുടക്കുക.
രോഗാണുക്കള്‍ കലര്‍ന്ന പാല് അലക്ഷ്യമായി കറന്ന് കളയരുത്, അതില്‍ അണുനാശിനി ഒഴിച്ച് ദൂരെ കളയണം. അല്ലെങ്കില്‍ അണുക്കള്‍ പടരാന്‍ കാരണമാകും. കറവയന്ത്രം ശാസ്ത്രീമായിത്തന്നെ ഉപയോഗിക്കുക. രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ വെറ്ററിനറി ഡോക്ടറുടെ സഹായം തേടണം.

ബന്ധപ്പെട്ട വാർത്തകൾ

പശുവിൻറെ ഏത് കാമ്പിലാണ് അകിടുവീക്കം ഉള്ളത് എന്ന് കണ്ടുപിടിക്കാൻ ഉള്ള ഒരു എളുപ്പ വഴി

കാൻസർ മുതൽ പശുക്കളിൽ കണ്ടു വരുന്ന അകിടുവീക്കം വരെ തടയാം ഈയൊരു ഒറ്റമൂലി കൊണ്ട്

കന്നുകാലികളുടെ രോഗങ്ങൾക്ക്‌ നാട്ടു ചികിത്സ

English Summary: How to resistance Mastitis?

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds