Updated on: 8 September, 2020 4:18 PM IST
പലപ്പോഴും കാളയുടെ ഇറച്ചിയാണ് പോത്തിറച്ചി എന്ന ലേബലിൽ മലയാളിക്ക് ലഭിക്കുന്നത്.

മാംസാഹാര പ്രിയരായ മലയാളികളുടെ തീൻമേശയിലെ ഒരു ഇഷ്ടവിഭവമാണ് പോത്തിറച്ചി. കേരളത്തിലെ മാംസ വിപണിയിൽ വളരെ പ്രധാനമായ പോത്തിറച്ചി കൂടുതലും എത്തുന്നത് അന്യസംസ്ഥാനങ്ങളിൽ നിന്നാണ്. പലപ്പോഴും കാളയുടെ ഇറച്ചിയാണ് പോത്തിറച്ചി എന്ന ലേബലിൽ മലയാളിക്ക് ലഭിക്കുന്നത്. അതുകൊണ്ടുതന്നെ മാംസത്തിനും വേണ്ടി പോത്തിനെ വളർത്തുന്നത് മികച്ച വരുമാനം ഉണ്ടാക്കി തരുന്ന ഒരു സംരംഭമാണ്.
കാര്യമായ രോഗ ബാധകൾ ഏൽക്കില്ല എന്നതും, കുറഞ്ഞ പരിചരണത്തിലൂടെ വളരെ കുറഞ്ഞ കാലയളവുകൊണ്ട് നല്ല റിസൾട്ട് കിട്ടുമെന്നതിനാൽ പോത്തു വളർത്തൽ ഒരു മികച്ച സംരംഭമാണ്. ചെറുപ്പക്കാർ ഈ രംഗത്തേക്ക് കൂടുതലായി കടന്നു വരുവാനുള്ള പ്രധാന കാരണവും ഈ ആകർഷണീയതയാണ്. Cattle breeding is a great venture as it does not cause any significant diseases and with good care yields good results in a very short period of time. This attractiveness is also the main reason why young people are increasingly entering the field.

തൊഴുത്ത് ഒരുക്കി തീറ്റപ്പുല്ലും വൈക്കോലും മറ്റു സമീകൃതാഹാര ങ്ങളും കൊടുത്തു ശാസ്ത്രീയ അടിസ്ഥാനത്തിൽ പോത്തു വളർത്തൽ തുടങ്ങിയവരുമുണ്ട്.

പോത്തിറച്ചിയുടെ വലിയ ഡിമാൻഡ് ലക്ഷ്യമിട്ടുകൊണ്ട് തന്നെ നല്ല രീതിയിൽ മൂലധനം മുടക്കി പലരും കൂട്ടു സംരംഭവുമായി ഈ രംഗത്ത് നിലയുറപ്പിച്ചു കഴിഞ്ഞു. തരിശു പാടങ്ങളും പുറമ്പോക്കും എല്ലാം ഉപയുക്തം ആക്കാംഎന്നുള്ളതുകൊണ്ട് തന്നെ വ്യാപകമായ തോതിൽ പോത്ത് കൃഷി കേരളത്തിലെ ഗ്രാമ പ്രദേശങ്ങളിൽ നടന്നുവരുന്നുണ്ട്. തീറ്റപ്പുൽ കൃഷി ചെയ്യാൻ സൗകര്യമുള്ള സ്ഥലങ്ങളിൽ ഇതിന്റെ വിജയ സാധ്യത വളരെ കൂടുതലാണ്. തൊഴുത്ത് ഒരുക്കി തീറ്റപ്പുല്ലും വൈക്കോലും മറ്റു സമീകൃതാഹാര ങ്ങളും കൊടുത്തു ശാസ്ത്രീയ അടിസ്ഥാനത്തിൽ പോത്തു വളർത്തൽ തുടങ്ങിയവരുമുണ്ട്.
തമിഴ്നാട്ടിൽ നിന്നും ആന്ധ്രയിൽ നിന്നും കർണാടകത്തിൽ നിന്നും ഒക്കെ പോത്തിൻ കുട്ടികളെ കൊണ്ടുവന്ന് കർഷകർക്ക് മറിച്ചു വിൽക്കുന്ന ഏജൻസികൾ ഇന്ന് കേരളത്തിൽ പലയിടത്തും ഉണ്ട്. കാര്യമായ രോഗ ബാധകൾ ശല്യം ചെയ്യാത്തതിനാൽ പോത്തുകൾക്ക് പശുവിനെ അപേക്ഷിച്ച് കുറഞ്ഞ പരിചരണം മതിയാകും. There are agencies in many parts of Kerala today that bring in calves from Tamil Nadu, Andhra Pradesh and Karnataka and sell them to farmers. Buffaloes require less care than cows as they are not bothered by significant diseases.

തരിശു നെല്‍പ്പാടങ്ങള്‍ വ്യാപകമായതിനാല്‍ കേരളത്തില്‍ ഈ രീതിയിലാണ് കൂടുതലായും പോത്തുകളെ വളര്‍ത്തുന്നത്.

പോത്തു വളര്‍ത്തലിലെ വിവിധ രീതികൾ

     a തൊഴുത്തില്‍ വളർത്തി പരിപാലിക്കുന്ന രീതി-

പച്ചപ്പുല്ലും വൈക്കോലും കാലിത്തീറ്റയും തൊഴുത്തില്‍ നല്‍കുന്നതിനോടൊപ്പം കാര്‍ഷിക ഉത്പന്നങ്ങളും അവശിഷ്ടങ്ങളും തീറ്റയില്‍ ഉള്‍പ്പെടുത്തുന്നു. മേയാന്‍ സ്ഥല ലഭ്യത കുറഞ്ഞ സ്ഥലങ്ങളിലാണ് ഈ രീതി അവലംബിക്കുന്നത്. താരതമ്യേന ചെലവ് കൂടിയ ഈ രീതിയില്‍ തീറ്റപ്പുല്‍കൃഷിചെയ്താല്‍ തീറ്റച്ചെലവ് കുറയ്ക്കാവുന്നതാണ്.

   b  രാത്രികാലങ്ങളില്‍ തൊഴുത്തില്‍ പാര്‍പ്പിച്ചുകൊണ്ട് ദിവസേന മേയാന്‍ വിടുകയും ചെയ്യുന്ന സമ്പ്രദായം:

തരിശു നെല്‍പ്പാടങ്ങള്‍ വ്യാപകമായതിനാല്‍ കേരളത്തില്‍ ഈ രീതിയിലാണ് കൂടുതലായും പോത്തുകളെ വളര്‍ത്തുന്നത്. കുറഞ്ഞ അളവില്‍ പിണ്ണാക്ക്, തവിട്, സമീകൃത കാലിത്തീറ്റ എന്നിവയും തീറ്റയില്‍ നല്‍കുന്നു. ഈ രീതിയില്‍ തീറ്റച്ചെലവ് താരതമ്യേന കുറവായിരിക്കും.

  c  പൂര്‍ണമായും മേയാന്‍ വിട്ടു വളർത്തുന്ന സമ്പ്രദായം:-

പോത്തുകുട്ടികളെ വളര്‍ത്തുന്നതിന് സ്വന്തമായി സ്ഥലമില്ലാത്തവര്‍ ഈ രീതിയില്‍ തരിശു ഭൂമിയിലും പുറമ്പോക്കിലും പാതയോരങ്ങളിലുമായി പോത്തുകളെ വളര്‍ത്തുന്നു. ചെലവു കുറഞ്ഞ ഈ രീതിയില്‍ പോത്തുകുട്ടികളുടെ വളര്‍ച്ചാനിരക്ക് കുറവായിരിക്കും.
പക്ഷെ ചെറുകിട കർഷകർ അവലംബിച്ചു വരുന്നത് ഈ രീതിയാണ്. ഒന്നോരണ്ടോ പോത്തുകൾ അടങ്ങിയ ചെറിയ യൂണിറ്റുകൾക്ക് ഇതാണ് അഭികാമ്യം.

PP പ്രമോദ് ഇടുക്കി"പോത്തു" പോലെ വെള്ളത്തിൽ കിടക്കുന്നതിന് കാരണമുണ്ട്.

#Agriculture#Farmer#Buffalo#Cattle

English Summary: Infinite possibilities in cattle farming
Published on: 08 September 2020, 03:47 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now