Livestock & Aqua

"പോത്തു" പോലെ വെള്ളത്തിൽ കിടക്കുന്നതിന് കാരണമുണ്ട്.

buffalo

buffalo

പണ്ടൊക്കെ നാട്ടിൻ പുറങ്ങളിൽ കുളത്തിലോ മറ്റു ജലാശയങ്ങളിലോ കൂട്ടം കൂടി കുളിക്കുന്ന കുട്ടികളോട് സ്ഥിരം ചോദിക്കുന്ന ചോദ്യമാണ് എന്താ പോത്തുപോലെ വെള്ളത്തിൽ മുങ്ങി കിടക്കുന്നതു എന്ന്. അതെ, വെള്ളത്തിൽ അധിക നേരം മുങ്ങി കിടക്കുക എന്നത് പോത്തുകളുടെ ശീലമാണ്. അവ ശരീരം തണുപ്പിക്കാനായാണ് ഇങ്ങനെ മുങ്ങി കിടക്കുന്നത്. ഇവിടെ വളർത്തുന്ന മുറ ഉള്‍പ്പെടെയുള്ള റിവറൈന്‍ വിഭാഗത്തില്‍പ്പെട്ട പോത്തുകളുടെയെല്ലാം തനത് സ്വഭാവമാണ് പകല്‍ സമയങ്ങളില്‍ വെള്ളത്തിലോ ചതുപ്പിലോ മുങ്ങിക്കിടന്ന് മേനി തണുപ്പിക്കുകയെന്നത്.വല്ലോയിങ് (Wallowing ) എന്നാണ് ഇത് അറിയപ്പെടുന്നത്.

ശരീര താപനില നിയന്ത്രിക്കാനും ശരീര സമ്മര്‍ദ്ദം കുറയ്ക്കാനും ഈ ജലക്രീഡ പോത്തുകളെ സഹായിക്കും. പോത്തുകളെ വളർത്തുന്നവർ പ്രേത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ് പോത്തുകള്‍ക്ക് മതിവരുവോളം മേനി തണുപ്പിക്കാന്‍ ഫാമുകളോട് ചേര്‍ന്ന് ജലാശയങ്ങളോ വെള്ളക്കെട്ടുകളോ ഉണ്ടാവണം എന്നത്. അതല്ലെങ്കില്‍ ഫാമിനോട് ചേര്‍ന്ന് പോത്തിന് മുങ്ങിക്കിടക്കാന്‍ പാകത്തിന് കൃതിമ ജലാശയങ്ങളോ കോണ്‍ക്രീറ്റ് ടാങ്കുകളോ ഉണ്ടാക്കണം. ഇനി ഇതിനൊന്നും സാഹചര്യമില്ലങ്കില്‍ ദിവസം മുന്നോ നാലോ തവണ പോത്തുകളുടെ ശരീരത്തില്‍ നന്നായി വെള്ളം ഒഴിക്കണം. പോത്തുകളുടെ ശരീര സമ്മര്‍ദ്ദം കുറയ്ക്കാന്‍ ഒരുക്കുന്ന ഈ ക്രമീകരണം അവയുടെ തീറ്റ പരിവര്‍ത്തന ശേഷിയും വളര്‍ച്ചയും വേഗത്തിലാക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. Artificial water tanks or concrete tanks should be constructed near the farm to allow the buffalo to drown. If this is not the case then water the buffaloes well three or four times a day. Studies show that this arrangement helps to reduce the body stress of buffaloes and accelerates their feed conversion and growth.

buffalo

buffalo

പോത്തുകളുടെ ആരോഗ്യപാലനം


ആരോഗ്യ പരിപാലനത്തിൽ അത്യാവശ്യം വേണ്ട കാര്യമാണ് തൊഴുത്ത് ദിവസവും ജൈവമാലിന്യങ്ങള്‍ നീക്കി ബ്ലീച്ചിംഗ് പൗഡറോ കുമ്മായമോ ചേര്‍ത്ത വെള്ളത്തില്‍ കഴുകി വൃത്തിയാക്കണം എന്നത്. ഒരു വയസ്സ് പ്രായമെത്തുന്നത് വരെ പോത്തിന്‍ കുട്ടികളുടെ ആരോഗ്യത്തില്‍ പ്രത്യേക ശ്രദ്ധവേണം. ശരീരത്തില്‍ നിന്നും ഈച്ച ചെള്ള് എന്നിവയെ തുരത്താനായി വേപ്പെണ്ണ, പൂവ്വത്തെണ്ണ തുടങ്ങിയ എണ്ണകളും പൈറത്രോയിഡ് ഗണത്തില്‍പ്പെട്ട ഫ്‌ളുമത്രിന്‍, ഡെല്‍റ്റാമെത്രിന്‍, സൈപെര്‍മെത്രിന്‍ തുടങ്ങിയ രാസപരാദനാശിനികളും ഉപയോഗിക്കാം.ഈച്ചകളെ നിയന്ത്രിക്കാന്‍ ആഴ്ചയില്‍ രണ്ട് തവണ വളക്കുഴിയില്‍ കുമ്മായവും ബ്ലീച്ചിംഗ് പൗഡറും ചേര്‍ത്ത മിശ്രിതം വിതറാം. ഒരു കിലോ കുമ്മായത്തില്‍ 250 ഗ്രാം വീതം ബ്ലീച്ചിംഗ് പൗഡര്‍ ചേര്‍ത്ത് പ്രയോഗിക്കാം. വളക്കുഴിയില്‍ സംഭരിക്കുന്ന ചാണകം ജൈവവളമായി ഉപയോഗിക്കാം. മൂത്രവും തൊഴുത്ത് കഴുകുന്ന വെള്ളവും സ്ലറി ടാങ്കില്‍ സംഭരിച്ച് പിന്നീട് തീറ്റപ്പുല്‍കൃഷിക്കായി ഉപയോഗപ്പെടുത്താം.

കൂടാതെ വിരയിളക്കുക എന്നത് ഏതൊരു നാൽക്കാലികളെയും പോലെ ഇവയ്ക്കും ആവശ്യമാണ്. നാടവിരകള്‍, പത്രവിരകള്‍, ഉരുളന്‍ വിരകള്‍ എന്നിങ്ങനെ പോത്തുകളുടെ ശരീരത്തില്‍ കയറിക്കൂടുന്ന വിരകൾ ഏറെയുണ്ട്. ഉന്‍മേഷക്കുറവ്, വിളര്‍ച്ച, മെലിച്ചില്‍, തീറ്റയോട് മടുപ്പ്, ഇടവിട്ടുള്ള വയറിളക്കം എന്നിവയെല്ലാം വിരബാധയുടെ പൊതുവായ ലക്ഷണങ്ങളാണ്. പോത്തിന്‍കുട്ടികളുടെ വളര്‍ച്ചനിരക്ക് കുറയുന്നതിനും അകാല മരണത്തിനും വിരബാധ വഴിയൊരുക്കും. അന്യസംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ട് വരുന്ന പോത്തിന്‍കുട്ടികളില്‍ വിരബാധ വളരെ കൂടുതലായാണ് പൊതുവെ കാണാറുള്ളത്. വാങ്ങി ഫാമിലെത്തിച്ചതിന് മൂന്നോ നാലോ ദിവസങ്ങള്‍ കഴിഞ്ഞ് വിരമരുന്നുകള്‍ നല്‍കണം. ഐവര്‍മെക്ടിന്‍ (Ivermectin) മരുന്ന് കുത്തിവെപ്പായി ഗുളികരൂപത്തിലോ നല്‍കുന്നത് ഈ ഘട്ടത്തില്‍ ഫലപ്രദമാണ്. ആറ് മാസം പ്രായമെത്തുന്നതുവരെ മാസത്തില്‍ ഒരു തവണ നിര്‍ബന്ധമായും വിരമരുന്ന് നല്‍കണം. പിന്നീട് ഒന്നര വയസ്സ് വരെ 2 മാസം ഇടവിട്ട് വിരമരുന്ന് നല്‍കിയാല്‍ മതിയാവും. പാടത്തും വെള്ളക്കെട്ടുള്ള പ്രദേശത്തും മേയാന്‍വിട്ട് വളര്‍ത്തുന്ന പോത്തുകളില്‍ പണ്ടപ്പുഴു, കരള്‍കൃമികള്‍, രക്തക്കുഴല്‍ വിരകള്‍ തുടങ്ങിയ വിരബാധകള്‍ക്ക് കൂടുതല്‍ സാധ്യതയുണ്ട്. ഇടവിട്ടുള്ള വയറുസ്തംഭനം, രൂക്ഷഗന്ധത്തോടുകൂടിയ വയറിളക്കം, രക്തം കലര്‍ന്ന ചാണകം എന്നിവയെല്ലാം ഇത്തരം വിരബാധകളുടെ ലക്ഷണമാവാം.

buffalo

buffalo

കൃമികളെയും, പണ്ടപ്പുഴുക്കളെയും ഒക്കെ നശിപ്പിക്കാന്‍ പ്രത്യേകം മരുന്നുകള്‍ നല്‍കേണ്ടതിനാല്‍ ചാണക പരിശോധന പ്രധാനമാണ്. പശുക്കള്‍ക്ക് നല്‍കുന്നത് പോലെ തന്നെ ആറുമാസം പ്രായമെത്തുമ്പോള്‍ കുളമ്പ് രോഗം തടയാനുള്ള പ്രതിരോധകുത്തിവെയ്പും കുരലടപ്പന്‍ രോഗം തടയാനുള്ള പ്രതിരോധകുത്തിവെയ്പും പോത്തുകള്‍ക്ക് നല്‍കണം. ആറുമാസത്തെ ഇടവേളകളില്‍ കുളമ്പ് രോഗം കുത്തിവെയ്പും ഒരു വര്‍ഷം കൂടുമ്പോള്‍ കുരലടപ്പന്‍ രോഗം പ്രതിരോധകുത്തിവെയ്പും ആവര്‍ത്തിക്കണം. പോത്തിന്‍ കുട്ടികളെ ചുരുങ്ങിയ പ്രീമിയത്തില്‍ ഇന്‍ഷൂര്‍ ചെയ്ത് സാമ്പത്തികസുരക്ഷിതമാക്കാനുള്ള വഴികളും ഇന്നുണ്ട്. എല്ലാ ഇൻഷുറൻസ് സ്ഥാപനങ്ങളും പോത്തുകുട്ടികള്‍ക്ക് ഇന്‍ഷൂറന്‍സ് പോളിസികള്‍ ലഭ്യമാക്കുന്നുണ്ട്.

കൂടുതൽ അനുബന്ധ വാർത്തകൾക്ക്:പോത്തുകളെ വളർത്താം, വില്കാം,മികച്ച വരുമാനം നേടാം

#Buffalo#Farmer#Farm#Krishi#FTB


English Summary: There is a reason to lie in the water like a “buffalo”.

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine