Updated on: 5 March, 2021 12:33 PM IST
പശുക്കൾ

ക്ഷീരസംഘങ്ങളിൽ പാലളക്കുന്ന കർഷകർ,സംഘം ജീവനക്കാർ,പശുക്കൾ എന്നീ വിഭാഗങ്ങൾക്ക് ഇൻഷുർ ചെയ്യാം
നിലവിലുള്ള അസുഖങ്ങൾക്കും പരിരക്ഷ കിട്ടുന്ന പദ്ധതിയാണ്.പരിമിത എണ്ണം മാത്രം ആവശ്യമുള്ളവർ എത്രയും വേഗം രജിസ്റ്റർ ചെയ്യുക.നിലവിൽ ഇൻഷുറൻസ് ൽ ചേർന്നവരുടെ കവറേജ് 21.3.2021ന് അവസാനിക്കും അതിനാൽ 21.3.21ന് മുമ്പ് പോളിസി പുതുക്കാൻ മറക്കരുത്.
ലൈഫ് ഇൻഷുറൻസ് പോളിസിയിൽ സ്വാഭാവിക മരണത്തിനു 1ലക്ഷം (18-60 വയസ്സിനിടയിൽ ഉള്ളവർക്ക് )രൂപ ലഭിക്കുന്ന പ്രത്യേകതയുണ്ട്

ആരോഗ്യ സുരക്ഷ, അപകടസുരക്ഷ,ലൈഫ് ഇൻഷുറൻസ്,ഗോ സുരക്ഷ എന്നീ പ്ലാനുകൾ ആണുള്ളത്.

കർഷകൻ, കർഷകൻ+ജീവിത പങ്കാളി, കർഷകൻ+ജീവിത പങ്കാളി+25 വയസ്സിൽ താഴെപ്രായമുള്ള അവിവാഹിതരായ 2മക്കൾ, കർഷകൻ+25 വയസ്സിൽ താഴെ പ്രായമുള്ള അവിവാഹിതരായ 2 മക്കൾ +മാതാപിതാക്കൾ,മേൽപ്പറഞ്ഞ വിഭാഗത്തിൽ കർഷകന് പകരം ക്ഷീര സംഘം ജീവനക്കാരൻ ഉൾപ്പെടുത്തിയും പോളിസി ഉണ്ട്.(അതായത് ക്ഷീര സംഘം ജീവനക്കാരൻകർഷകൻ, ക+ജീവിത പങ്കാളി, ക്ഷീര സംഘം ജീവനക്കാരൻ+ജീവിത പങ്കാളി+25 വയസ്സിൽ താഴെപ്രായമുള്ള അവിവാഹിതരായ മക്കൾ,ക്ഷീര സംഘം ജീവനക്കാരൻ+25 വയസ്സിൽ താഴെ പ്രായമുള്ള അവിവാഹിതരായ 2മക്കൾ +മാതാപിതാക്കൾ
ഇത് കൂടാതെ പശു /എരുമകളെയും ഇൻഷുർ ചെയ്യാം.ഒരു കർഷകന് സബ്ബസിടിയോടെ 3 എണ്ണത്തിനെ ഇൻഷുർ ചെയ്യാം.സബ്‌സിഡി ഇല്ലാതെ എത്ര വേണമെങ്കിലും ചെയ്യാം.
50000,60000,70000 എന്നിങ്ങനെയാണ് പോളിസി നിരക്കുകൾ

ഓരോ വിഭാഗത്തിലും കർഷകർ അടക്കേണ്ട പ്രീമിയം തുക, സബ്ബ്സൈഡി കഴിചുള്ളത് ബ്രാക്കറ്റിൽ കൊടുക്കുന്നു
കർഷകൻ(2064)
കർഷകൻ+ജീവിത പങ്കാളി(2760)
കർഷകൻ+ജീവിത പങ്കാളി+25 വയസ്സിൽ താഴെപ്രായമുള്ള അവിവാഹിതരായ 2മക്കൾ(3225),
കർഷകൻ+25 വയസ്സിൽ താഴെ പ്രായമുള്ള അവിവാഹിതരായ 2മക്കൾ(2529)

മേൽപ്പറഞ്ഞ വിഭാഗത്തിൽ കർഷകന് പകരം ക്ഷീര സംഘം ജീവനക്കാരൻ ഉൾപ്പെടുത്തിയും പോളിസി ഉണ്ട്.(അതായത്
ക്ഷീര സംഘം ജീവനക്കാരൻ2564)
,ക്ഷീര സംഘം ജീവനക്കാരൻ+ജീവിത പങ്കാളി(3860)
, ക്ഷീര സംഘം ജീവനക്കാരൻ+ജീവിത പങ്കാളി+25 വയസ്സിൽ താഴെപ്രായമുള്ള അവിവാഹിതരായ മക്കൾ(4725)
,ക്ഷീര സംഘം ജീവനക്കാരൻ+25 വയസ്സിൽ താഴെ പ്രായമുള്ള അവിവാഹിതരായ 2മക്കൾ (3429)

മേൽപ്പറഞ്ഞ പോളിസികൾ 18 നും 60 നും ഇടയിൽ പ്രായമുള്ളവർക്കാണ്

60 നും 80 നും ഇടയിൽ പ്രായമുള്ളവർക്ക് ആരോഗ്യ ഇൻഷുറൻസ് ഉം അപകട ഇൻഷുറൻസ് ഉം ആണുള്ളത്. ആയതിനുള്ള പ്രീമിയം നിരക്ക് താഴെ കൊടുക്കുന്നു

കർഷകൻ(1689),
കർഷകൻ+ജീവിത പങ്കാളി(2385),
കർഷകൻ+ജീവിത പങ്കാളി+25 വയസ്സിൽ താഴെപ്രായമുള്ള അവിവാഹിതരായ 2മക്കൾ(2850),
കർഷകൻ+25 വയസ്സിൽ താഴെ പ്രായമുള്ള അവിവാഹിതരായ 2മക്കൾ(2154)

മാതാപിതാക്കൾക്ക് ആരോഗ്യ ഇൻഷുറൻസ് ആണുള്ളത് അതിന് 2751 രൂപ പ്രീമിയം അടക്കണം.25 വയസ്സിൽ താഴെയുള്ള രണ്ടിൽ കൂടുതൽ കുട്ടികളെ ഇൻഷുർ ചെയ്യാൻ ഓരോ കുട്ടിക്കും 590 രൂപ വീതം പ്രീമിയം അടക്കണം

കന്നുകാലി-പോളിസി നിരക്ക്, പ്രീമിയം തുക -സബ്‌സിഡി കഴിച്ച് അടക്കേണ്ട തുക ക്രമത്തിൽ (സബ്‌സിഡി 3 എണ്ണത്തിന് മാത്രം )

50000 -1350 - 750
60000 - 1620 - 1020
70000 - 1890 - 1290

ഇൻഷുറൻസ് പരിരക്ഷ

കർഷകർ /ജീവനക്കാർ - അപകടമരണം /PTD - 7 ലക്ഷം
വിദ്യാഭ്യാസ സ്കോളർഷിപ്പ് - 25000 വീതം 2 കുട്ടികൾക്ക്
ലൈഫ് ഇൻഷുറൻസ് :-സ്വാഭാവിക മരണത്തിനു 1ലക്ഷം (18-60 വയസ്സിനിടയിൽ ഉള്ളവർക്ക് )
ചികിത്സക്ക് തെരെഞ്ഞെടുത്ത ആശുപത്രികളിൽ ക്യാഷ്‌ലെസ് പേയ്‌മെന്റ് സൗകര്യം. അല്ലാത്ത ആശുപത്രികളിലുള്ള ചികിത്സ ചെലവിന് റെയ്ബേർസ്മെന്റ്

കന്നുകാലിക്കുള്ള പരിരക്ഷ :

മരണം /PTD - 500000,60000,70000
കണ്ണുകളികളുടെ പ്രീമിയം നിരക്ക് 2.7% ആണ്. ഇത് ഇന്ന് നിലവിലുള്ളതിൽ ഏറ്റവും കുറവാണ്. മറ്റ് പൊതു നിരക്കുകൾ 9% ത്തിലും അധികമാണ്.

പദ്ധതിയിൽ ചേരാൻ ആഗ്രഹിക്കുന്നവർ 15.3.21ന് മുമ്പ് എൻറോൾ ചെയ്യണം.എൻറോൾ ചെയ്യുന്നതിന് അടുത്തുള്ള ക്ഷീരസംഘത്തിലോ, ക്ഷീരവികസന ഓഫീസിലോ ബന്ധപ്പെടാവുന്നതാണ്.

എം. വി. ജയൻ, ക്ഷീരവികസന ഓഫീസർ എടക്കാട്

English Summary: insurance scheme of dairy department has come into finalization soon apply
Published on: 05 March 2021, 12:17 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now