1. News

ക്ഷീര വിപ്ലവത്തിന് തയ്യാറായി പാലക്കാട്

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ക്ഷീര വിപ്ലവത്തിന് തയ്യാറായി പാലക്കാട്. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ 11.16 കോടിയുടെ മിൽക്ക് ഇൻസെന്റീവ് , തീറ്റപ്പുൽ കൃഷി വ്യാപനം, കറവപ്പശു വിതരണം, എലിവേറ്റഡ് കാലിത്തൊഴുത്ത് ധനസഹായം, ഡയറി യൂണിറ്റ് ധനസഹായം എന്നീ പദ്ധതികളാണ് ആദ്യഘട്ടത്തിൽ നടപ്പാക്കുക.

K B Bainda
Cow

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ക്ഷീര വിപ്ലവത്തിന് തയ്യാറായി പാലക്കാട്. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ 11.16 കോടിയുടെ മിൽക്ക് ഇൻസെന്റീവ് , തീറ്റപ്പുൽ കൃഷി വ്യാപനം, കറവപ്പശു വിതരണം, എലിവേറ്റഡ് കാലിത്തൊഴുത്ത് ധനസഹായം, ഡയറി യൂണിറ്റ് ധനസഹായം എന്നീ പദ്ധതികളാണ് ആദ്യഘട്ടത്തിൽ നടപ്പാക്കുക.

ഇൻസെന്റീവ്

ചെറുകിട ഇടത്തരം കർഷകർക്ക് ഇൻസെന്റീവ് നൽകുന്നതിന് ജില്ലാപ്പഞ്ചായത്ത് 1 കോടിയും 83 പഞ്ചായത്തുകൾ 6.82 കോടിയും കണ്ടെത്തും. 1 ലിറ്ററിന് 3 രൂപയാണ് ഇൻസെന്റീവ് . 28000 കർഷകർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

The district panchayat would provide Rs 1 crore and 83 panchayats Rs 6.82 crore to provide incentives to small and medium farmers. The incentive is Rs 3 per 1 liter. 28,000 farmers will benefit from it.

Cow

തീറ്റപ്പുൽ കൃഷി വ്യാപനം.

കാലിത്തീറ്റ വിലവർദ്ധനവും വേനൽ കാലത്തെ പച്ചപ്പുൽക്ഷാമവും കാരണം പലരും പശുവളർത്തലിൽ നിന്ന് പിന്തിരിയുന്നത് ഒഴിവാക്കാനും ഉല്പാദനം വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ട് 100 പേർക്ക് തീറ്റപ്പുൽ കൃഷിക്ക് ധനസഹായം.

കറവപ്പശു വിതരണം.

ഏഴു ബ്ലോക്കുകളിലായി 209  കറവപ്പശുക്കളെ വിതരണം ചെയ്യും. സ്ത്രീകൾക്കും യുവജനങ്ങൾക്കും മുൻഗണന. കൂടുതൽ പശുക്കളെ വിതരണം ചെയ്യുക വഴി പാലുല്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുകയാണ് ലക്ഷ്യം. കിഴക്കൻ മേഖലയിലാണ് കൂടുതൽ ക്ഷീര കർഷകരുള്ളത്.

Cow

കാറ്റിൽ ഫീഡ്

7 പഞ്ചായത്തുകളിലെ 3000 കർഷകർക്ക് കാറ്റിൽ ഫീഡ് നിർമ്മിക്കാൻ ധനസഹായം നൽകും. കൂടാതെ 8 ബ്ലോക്കു വഴി 8000 പേർക്കും സബ്സിഡി. 3000 farmers in 7 panchayats will be funded to produce cattle feed.

Subsidy for 8000 through eight block

പാലക്കാട് ജില്ലയിൽ 325 ക്ഷീര സഹകരണ സംഘങ്ങളാണ്  ഉള്ളത്. 75% സംഘങ്ങൾക്കും ഓഫീസ് കെട്ടിടങ്ങൾക്കു പുറമേ അധിക സ്ഥലമുണ്ട്. പലതും വർഷങ്ങളായി ഉപയോഗശൂന്യമായി കിടക്കുന്നു. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഇവിടെ കൃഷിയിറക്കി വിജയം കൈവരിക്കുകയാണ് പാലക്കാട്. പദ്ധതി പ്രഖ്യാപനത്തിനു മുൻപേ ജില്ലയിൽ പ്രവർത്തനം ആരംഭിച്ചു. ഏപ്രിൽ 22 ന് ഭൗമദിനത്തിൽ പച്ചക്കറി കൃഷി ആരംഭിച്ചു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സ്ഥലമുള്ളത് മുതലമട ക്ഷീര സഹകരണ സംഘത്തിനാണ്. 32 ഏക്കറാണ് ഈ സംഘത്തിന്റെ സ്വന്തമായുള്ളത്. ഇതിൽ 2.5 ഏക്കറിൽ പച്ചക്കറി കൃഷി ചെയ്ത് നൂറു മേനി വിളവെടുപ്പ് നടത്തി. 10 ഏക്കറിൽ തീറ്റപ്പുല്ലും കൃഷി ചെയ്യുന്നുണ്ട്. മഞ്ഞളും ഉള്ളിയും വിളവിറക്കി. മൂലത്തറ ക്ഷീര സഹകരണ സംഘം 83 സെന്റിൽ പച്ചക്കറിയും മത്സ്യ കൃഷിയും നടത്തി എന്ന് ക്ഷീര വികസന വകുപ്പിന്റെ ഡെപ്യൂട്ടി ഡയറക്ടർJSജയസുജീഷ്  പറഞ്ഞു.

കടപ്പാട്

കേരള കൗമുദി

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: വീട്ടിൽ പ്രയോജനമില്ലാത്ത വസ്തുക്കൾ കൊണ്ട് വളങ്ങളുണ്ടാക്കാം

English Summary: Palakkad ready for dairy revolution

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds