1. Livestock & Aqua

ഒരാണാടിന് ഒരു പെണ്ണാട് എന്ന രീതിയിൽ ഇണ ചേർക്കുന്നതാണ് ഏറ്റവും ഉത്തമം

മദിയുള്ള ആടുകളുടെ കരച്ചിലും യോനീസ്രവങ്ങളിലൂടെ പുറത്തേക്കുവരുന്ന ഫിറമോൺ എന്ന രാസവസ്തുവിന്റെ മണവും ഏറെ അകലെയുള്ള ആണാടുകൾക്കു പോലും മദിയിലുള്ള പെണ്ണാടുകളെക്കുറിച്ചു വിവരം നൽകുന്നു.

Arun T
ആണാടുകൾ
ആണാടുകൾ

മദിയുള്ള ആടുകളുടെ കരച്ചിലും യോനീസ്രവങ്ങളിലൂടെ പുറത്തേക്കുവരുന്ന ഫിറമോൺ എന്ന രാസവസ്തുവിന്റെ മണവും ഏറെ അകലെയുള്ള ആണാടുകൾക്കു പോലും മദിയിലുള്ള പെണ്ണാടുകളെക്കുറിച്ചു വിവരം നൽകുന്നു. പെണ്ണാടുകളുടെ അത്തേക്ക് ആകർഷിക്കപ്പെട്ട് എത്തുന്ന ആടുകൾ അവയുടെ ശരീരവും യോനിയും മണത്തുനോക്കുകയും യോനീസ്രവങ്ങൾ രുചിച്ചു നോക്കി ഇണചേരുന്നതിനു തയാറാണോ എന്ന് പരിശോധിക്കുകയും ചെയ്യുന്നു.

മദിയുടെ ഭാഗമായി ഉല്പാദിപ്പിക്കപ്പെടുന്ന യോനീസ്രവങ്ങൾ താഴെ പറയുന്ന ധർമങ്ങൾ നിർവഹിക്കുന്നു:

  • യോനീനാളത്തിനു നനവും വഴുവഴുപ്പും നൽകുക. ഇത് ഇണചേരലിനു സഹായിക്കുന്നു.
  • ഇണചേരലിനു മുന്നോടിയായി യോനീനാളത്തിലെ രോഗാണുക്കളെ ഒഴുക്കിക്കളഞ്ഞു വൃത്തിയാക്കുക.
  • ഫിറമോൺ ഒഴുക്കുന്നതിലൂടെ ആണാടുകളെ ആകർഷിക്കുന്നു.
  • ബീജാണുക്കൾക്കു സഞ്ചരിക്കാനാവശ്യമായ മാധ്യമം ഉറപ്പുവരുത്തുന്നു
  • ചത്തതും ചലനശേഷി കുറഞ്ഞതുമൊക്കെയായി ഗുണനിലവാരമില്ലാത്ത ബീജാണുക്കളെ പുറത്തേക്കു ഒഴുക്കി കളയുന്നു.
  • ഇണചേരൽ പ്രക്രിയയിലൂടെ യോനീനാളത്തിലെത്തുന്ന രോഗാണുക്കളെ നശിപ്പിക്കുകയോ പുറന്തള്ളുകയോ ചെയ്യുന്നു.

മുട്ടനാടുകളിൽ ലൈംഗിക താല്പര്യം ആരംഭിക്കുമ്പോൾ തന്നെ ലിംഗോദ്ധാരണവും നടക്കുന്നു. ഇണചേരലിന്റെ മുന്നോടിയായി ബീജത്തിന്റെ സുഗമമായ സഞ്ചാരം ഉറപ്പുവരുത്താനും മൂത്രനാളി ശുദ്ധീകരിക്കാനുമായി ഉല്പാദിപ്പിക്കപ്പെടുന്ന നേർത്ത ദ്രാവകം ലിംഗാഗ്രത്തിലൂടെ ഇറ്റുവീഴുന്നതായി കാണാം.

മദിയുള്ള ആടിന്റെ മുതുകിൽ ആണാടുകൾ താടി കൊണ്ട് അമർത്തുമ്പോൾ പെണ്ണാട് ഇണചേരാനായി ഒതുങ്ങിനിന്നു കൊടുക്കുന്നു. തുടർന്ന് ആണാട് പെണ്ണാടിന്റെ പുറത്തുകയറുകയും ലിംഗപ്രവേശനം നടത്തുകയും ചെയ്യുന്നു. ലിംഗത്തിന്റെ അറ്റം യോനിക്കുള്ളിൽ പ്രവേശിച്ചു കഴിഞ്ഞാലുടൻ തന്നെ ബീജസ്ഖലനം നടക്കുകയും ഇണചേരൽ അവസാനിക്കുകയും ചെയ്യുന്നു. കുറച്ച് നേരത്തെ വിശ്രമത്തിനു ശേഷം ഇത് വീണ്ടും ആവർത്തിക്കുന്നു. മൂന്നും നാലും ഇണചേരലിനുശേഷം ഒരു ഇടവേള കാണാവുന്നതാണ്.

ധാരാളം പെണ്ണാടുകളുമായി ഒരു ദിവസം തന്നെ ഇണചേരാനായി മുട്ടനാടുകൾക്ക് സാധിക്കുമെങ്കിലും നിത്യേന രണ്ടിൽ കൂടുതൽ അനുവദിക്കാതിരിക്കുന്നതാണ് ഉത്തമം. പെണ്ണാടുകളിൽ ആദ്യമായി കാണപ്പെടുന്ന ഒന്നോ രണ്ടോ മദി കാലത്ത് അണ്ഡവിസർജനം നടക്കാറില്ല. ആയതിനാൽ ഈ മദി കാലത്ത് ഇണചേർന്നാലും ഗർഭധാരണം നടക്കാറില്ല. ഒന്നോ രണ്ടോ മദി കഴിയുമ്പോഴാണ് ആടുകൾ ശരിയായ പ്രത്യുല്പാദനശേഷി കൈവരിക്കുന്നത് എന്നതിനാൽ ആദ്യ മദി കാലത്ത് ഇണചേർക്കുന്നത് ഗുണകരമല്ല.

ഇതു കൂടാതെ ലൈംഗിക പ്രായപൂർത്തി ആയാലും ശാരീരിക വളർച്ച ഇനത്തിനും പ്രായത്തിനുമനുസരിച്ചു കൈവരിക്കാതെയും ഇണചേർക്കുന്നത് നല്ലതല്ല. ബാഹ്യശരീരവളർച്ച കുറഞ്ഞ ആടുകളിൽ ആന്തരികാവയവ വളർച്ചകളും ആനുപാതീകമായി കുറവായിരിക്കുന്നതായാണ് കണ്ടുവരുന്നത്. ഇക്കാരണങ്ങളാൽ 5 -7 മാസങ്ങളിൽ ആദ്യ മദി കാണിക്കുകയാണെങ്കിൽ പോലും അത്തരം ആടുകളിൽ ആദ്യത്തെ രണ്ടു മദികൾ ഒഴിവാക്കിയതിനുശേഷം മദിചക്രം കൃത്യമായ ഇടവേളകളി ലാണോ വരുന്നത് എന്നത് നിരീക്ഷിക്കുക.

8 -12 മാസം പ്രായമാകുമ്പോൾ പ്രായ പൂർത്തിയാകുമ്പോൾ ആ ഇനത്തിനുണ്ടാകേണ്ട ശരീരവളർച്ചയുടെ ഏതാണ്ട് 75 ശതമാനവും പൂർത്തീകരിക്കുകയാണെങ്കിൽ അത്തരം ആടുകളെ ഇണചേർക്കാൻ ഉപയോഗിക്കുക. ശാരീരിക വളർച്ച പതുക്കെ മാത്രം പൂർത്തിയാകുന്ന ആടുകളിൽ അവയുടെ വളർച്ചയ്ക്കാവശ്യമായ സമയം നൽകിയതിനു ശേഷം മാത്രം ഇണചേർക്കുക.

English Summary: It is best to mate a male goat with female goat

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds