Updated on: 28 April, 2022 11:59 AM IST

അന്തരീക്ഷ താപനില 30 ഡിഗ്രി കഴിഞ്ഞാൽ ഇറച്ചിക്കോഴികളുടെ തീറ്റ പരിവർത്തന ശേഷി കുറയുകയും, ക്രമേണ തൂക്കം കുറഞ്ഞുവരികയും ചെയ്യുന്നു. അതുകൊണ്ടുതന്നെ വേനൽക്കാലത്ത് ചില പരിപാലനമുറകൾ നാം അവലംബിക്കണം. കൂടാതെ ചൂടേറുന്ന സമയത്ത് രോഗ സാധ്യതയും കൂടുതലാണ്.

ഇറച്ചിക്കോഴികളുടെ വേനൽക്കാല പരിചരണം

1. അന്തരീക്ഷതാപം കുറയുന്ന രാത്രിസമയത്ത് തീറ്റ നൽകുക.

2. വെള്ളത്തിലൂടെ ബി കോംപ്ലക്സ് ജീവകങ്ങളും ധാതുക്കളും ആയ കാൽസ്യം, ഫോസ്ഫറസ് തുടങ്ങിയവയും നൽകണം.

ബന്ധപ്പെട്ട വാർത്തകൾ: ഇറച്ചിക്കോഴി പരിപാലനം

After 30 C, the feed conversion capacity of broilers decreases and their weight gradually decreases.

3. വേനലിനെ ആഘാതം കുറയ്ക്കാൻ ജീവകം സി അടങ്ങിയ സപ്ലിമെൻറ്സ് ഭക്ഷണത്തിലൂടെ നൽകിയിരിക്കണം.

4. കൂട്ടിനുള്ളിൽ മാറ്റിമാറ്റി വയ്ക്കാവുന്ന പോർട്ടബിൾ ഫാൻ വയ്ക്കുക.

5. ചൂട് പുറത്തേക്ക് വിടുന്ന എക്സോസ്റ്റ് ഫാൻ ഉപയോഗിക്കുന്നത് നല്ലതാണ്.

ബന്ധപ്പെട്ട വാർത്തകൾ: ബ്രോയിലർ കോഴി ഫാം തുടങ്ങണോ ?

6. കുടിവെള്ളത്തിലൂടെ ലാക്ടോബാസില്ലസ് ഇനത്തിൽ ഉൾപ്പെടുന്ന പ്രോബയോട്ടിക് ഔഷധങ്ങൾ നൽകുന്നത് കോഴികളുടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ നല്ലതാണ്. തൈര് ഒരു ബക്കറ്റ് വെള്ളത്തിന് 200 മില്ലി എന്ന തോതിൽ നൽകുന്നത് വഴി ലാക്ടോബാസില്ലസ് അണുക്കളെ ലഭ്യമാകും. ഇത് കോഴികളുടെ ആരോഗ്യത്തിന് മികച്ചതാണ്.

7.രോഗ പ്രതിരോധ കുത്തിവെപ്പുകൾ ചൂട് കുറവുള്ള സമയം അല്ലെങ്കിൽ അതിരാവിലെ നൽകണം.

8. കൂടിനുള്ളിലെ താപനില കുറയ്ക്കുവാൻ മേൽക്കൂരയുടെ അകത്ത് കുമ്മായം പൂശുക.

9.കൂടിന് മുകളിൽ ചണച്ചാക്ക് നിരത്തി അതിനു മുകളിൽ വെള്ളം തളിച്ചു കൊടുക്കുന്നതും നല്ലതാണ്.

10. വേനൽക്കാലത്ത് കൂടുകളിൽ 100 കോഴികളെ ഇടുന്ന കൂട്ടിൽ 90 കോഴികളെ ഇടാൻ ശ്രമിക്കുക. തറയിൽ വിരിക്കുന്ന ലിറ്ററിന്റെ കനം കുറയ്ക്കുവാൻ ശ്രമിക്കുക.

ബന്ധപ്പെട്ട വാർത്തകൾ: കോഴികളെ വളർത്തുന്നവരും വളർത്താൻ ആഗ്രഹിക്കുന്നവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

English Summary: Just a little bit of yoghurt is enough to increase the weight of broilers and eliminate diseases
Published on: 11 April 2022, 08:55 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now